Budh Gochar 2022: ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം!

Mercury Transit 2022 Effect: ജൂലൈ 2 ന് അതായത് നാളെ ബുധൻ മിഥുനത്തിൽ പ്രവേശിക്കും. ബുധന്റെ ഈ സംക്രമം ചില രാശിക്കാർക്ക് ഗുണം ചെയ്യും അതുപോലെ ചിലർക്ക് ദോഷവുമുണ്ടാകും.  ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ഗുണകരം എന്നറിയാം...

Written by - Ajitha Kumari | Last Updated : Jul 1, 2022, 12:35 PM IST
  • ജൂലൈ 2 ന് അതായത് നാളെ ബുധൻ മിഥുനത്തിൽ പ്രവേശിക്കും
  • ബുധന്റെ ഈ സംക്രമം ചില രാശിക്കാർക്ക് ഗുണം ചെയ്യും
Budh Gochar 2022: ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം!

Budh Grah 2022: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹത്തിന്റെ രാശിമാറ്റം എല്ലാ രാശികളുടേയും ജീവിതത്തെ ബാധിക്കുന്നുവെന്നാണ്. ജൂലൈ മാസത്തിൽ 5 വലിയ ഗ്രഹങ്ങൾ രാശിമാറാനും വക്രഗതിയിൽ സഞ്ചരിക്കാനും പോകുകയാണ്. ജൂലൈ 2 ന് ബുധൻ മിഥുന രാശിയിൽ സംക്രമിക്കും. അതോടെ അതിന്റെ ശുഭ, അശുഭ ഫലങ്ങൾ ഓരോരുത്തരിലും കാണാൻ സാധിക്കും. എന്നാൽ ഈ രാശിക്കാർക്ക് ബുധന്റെ സംക്രമം  ധനലാഭമുണ്ടാക്കും. അത് ആർക്കൊക്കെ എന്ന് നോക്കാം...

Also Read: ഈ രാശിക്കാരിൽ എപ്പോഴും ഉണ്ടാകും ലക്ഷ്മി ദേവിയുടെ കൃപ, സമ്പത്തിന് ഒരു കുറവും ഉണ്ടാവില്ല

ഇടവം (Tauru): ജ്യോതിഷ പ്രകാരം മിഥുന രാശിയിലെ ബുധന്റെ സംക്രമണം ഇടവം രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഈ രാശിചക്രത്തിന്റെ രണ്ടാം ഭാവത്തിൽ ബുധൻ സഞ്ചരിക്കാൻ പോകുന്നു. ഇത് ധനത്തിന്റെ ഭവനമാണ്. അതുകൊണ്ടുതന്നെ ഈ സംക്രമണത്തിന്റെ ഇടയിൽ പെട്ടെന്ന് ധനലാഭം ഉണ്ടാകും. ഈ കാലയളവിൽ ബിസിനസ്സിൽ ഒരു വലിയ ഇടപാടിന് അന്തിമരൂപം നൽകാൻ കഴിയും, അത് ഭാവിയിൽ വൻ ലാഭം നൽകും. നിങ്ങൾക്ക് ആരുമായും പങ്കാളിത്ത ജോലിയും ചെയ്യാം. മറുവശത്ത് അഭിഭാഷകർ, മാർക്കറ്റിംഗ്, അധ്യാപകർ എന്നീ  മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കും ഈ സമയം അനുകൂലമാണ്. 

Also Read: Chaturmas Horoscope 2022: ജൂലൈ 10 മുതല്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ചാതുർമാസത്തിൽ ഇവര്‍ക്ക് ലഭിക്കും വന്‍ നേട്ടങ്ങള്‍

ചിങ്ങം (Leo):  ചിങ്ങം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധൻ സംക്രമിക്കാൻ പോകുന്നത്.  ഇത് ജാതകത്തിലെ മഹത്വപൂർണ്ണമായ സ്ഥാനമാണ്. ഇതിനെ വരുമാനത്തിന്റെയും ചെലവിന്റെയും ഭവനമായി കണക്കാക്കുന്നു. ഈ കാലയളവിൽ വരുമാനം വർദ്ധിച്ചേക്കാം. ബിസിനസ്സിലും ജോലിയിലും നിങ്ങൾക്ക് പ്രത്യേക വിജയം നേടാൻ കഴിയും. ഇണയുമായുള്ള ബന്ധത്തിൽ മാധുര്യം ഉണ്ടാകും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. ബുധൻ ചിങ്ങം രാശിയുടെ രണ്ടാം ഭാവത്തിന്റെ അധിപനാണ്. ഇത് പണത്തിന്റെയും സംസാരത്തിന്റെയും സ്ഥാനമാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാക്കും.   ബിസിനസിലും ധനലാഭമുണ്ടാകും.  ഗ്രീൻ എമറാൾഡ് രത്നം ധരിക്കുന്നത് ഇവർക്ക് നല്ലതാണ്. 

Also Read: പാചക വാതക വിലയിൽ വൻ ഇടിവ്, വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 198 രൂപ! 

 

കന്നി (Virgo):  ഈ രാശിയുടെ പത്താം ഭാവത്തിലാണ് ബുധൻ സംക്രമിക്കുന്നത്. ഇത് വ്യാപാരത്തിന്റെയും ജോലിയുടെയും ഭവനമാണ്.  അതുകൊണ്ടുതന്നെ ഈ സമയത്ത് ഒരു പുതിയ ജോലിയുടെ ഓഫർ വന്നേക്കാം. അതുപോലെ ജോലിയുള്ളവരുടെ ഇൻക്രിമെന്റോ പ്രമോഷനോ സാധ്യതയുണ്ട്. ബിസിനസ്സിൽ വിപുലീകരണത്തിന് സാധ്യത. ബിസിനസ്സിലെ പുതിയ ബന്ധങ്ങൾ നേട്ടങ്ങൾ നൽകും. മിഥുന രാശിയിലെ ബുധന്റെ സംക്രമണം കന്നിരാശിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരും. ഇവർക്കും ഗ്രീൻ എമറാൾഡ് രത്നം ധരിക്കുന്നത് ഇവർക്ക് നല്ലതാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News