മിക്കവാറും ഗ്രഹങ്ങളും ജൂലൈ മാസം തങ്ങളുടെ രാശി മാറും. ഇവയുടെ സംക്രമണം  നക്ഷത്രങ്ങൾക്കും തങ്ങളുടെ ഫലങ്ങളിൽ മാറ്റമുണ്ടാക്കും. ജൂലൈ മാസത്തിലെ ഗ്രഹ സംക്രമണം കൊണ്ട് എന്തൊക്കെ ഗുണങ്ങളെന്ന് പരിശോധിക്കാം


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധ സംക്രമണം


മൂന്ന് തവണയാണ് ജൂലൈയിൽ ബുധ സംക്രമണം നടക്കുന്നത്. ആദ്യത്തേത് ജൂലൈ-2-ന് രാവിലെ 9.42-ന് ബുധൻ  ഇടവം രാശിയിൽ നിന്നും മിഥുനത്തിൽ പ്രവേശിക്കും. ഇതിന് പിന്നാലെ ജൂലൈ 16-ന്  കർക്കിടകത്തിലും ജൂലൈ 31-ന് ചിങ്ങം രാശിയിലും പ്രവേശിക്കും. മിക്കവാറും എല്ലാ രാശിക്കാരും ബുധൻറെ മാറ്റത്തിൽ ജാഗ്രതയിലായിരിക്കണം


Also Read: ബുധൻ ജൂലൈ 2 ന് മിഥുനം രാശിയിൽ, ഈ 3 രാശിക്കാർക്ക് ജൂലൈ 17 വരെ വൻ ധനലാഭം 


ശനി മാറ്റം


ജൂലൈ 12-നാണ് ശനിയുടെ രാശി മാറ്റം ഉച്ച കഴിഞ്ഞ് 2.58 -ന് ശനി തങ്ങളുടെ രാശി മാറി മകരം രാശിയിലേക്ക് പ്രവേശിക്കും. ഇതിന് ശേഷം 2023 ജനുവരി ഏഴിന്  കുംഭ രാശിയിലേക്കായിരിക്കും ശനിയുടെ മാറ്റം. ചില രാശിക്കാർക്ക് ശനിയുടെ മാറ്റം ഗുണകരമാണ്. എന്നാൽ ചിലർ ജാഗ്രത പാലിക്കണം. ആളുകളുടെ ജോലി, സ്ഥാനക്കയറ്റം എന്നിവ ശ്രദ്ധിക്കേണ്ട സമയമാണിത്.


ശുക്രൻറെ മാറ്റം


ജൂലൈ 13-നാണ് ശുക്രൻ മിഥുന രാശിയിലേക്ക് എത്തുന്നത്. സൂര്യനും ബുധനും കൂടി ഈ രാശിയിലേക്ക് എത്തും. ഇത്തരത്തിൽ ഇവിടെ ത്രിഗ്രഹി യോഗ രൂപപ്പെടും. ഇത് പല രാശിക്കാർക്കും ഐശ്വര്യ പ്രദമായിരിക്കും എന്നാണ് കണക്കാക്കുന്നത്.


സൂര്യൻറെ മാറ്റം


മിഥുനം വിട്ട് കർക്കിടകത്തിലാണ് സൂര്യൻ പ്രവേശിക്കുന്നത്. ജൂലൈ 16-ന് രാത്രി 10.56ന് സൂര്യ സംക്രമണം നടക്കും. ആഗസ്റ്റ് 17 വരെ സൂര്യൻ കർക്കിടക രാശിയിൽ  തുടരും  സൂര്യ സംക്രമം  പൊതുവേ ഗുണകരമായാണ് രാശിക്കാർക്ക് കണക്കാക്കുന്നത്.


Also Read: ചൊവ്വയുടെയും ബുധന്റെയും രാശിമാറ്റം: ഈ നാല് രാശിക്കാർക്ക് ഇനി കുബേര യോഗം, പണം കുമിഞ്ഞ് കൂടും


വ്യാഴ മാറ്റം


ജൂലൈ അവസാനത്തിൽ വ്യാഴം മീനത്തിലേക്ക് നീങ്ങും. ജൂലൈ 28-ന് ഉച്ചക്ക് 2.09-നാണ് ഇത്. നവംബർ 24 വരെയും  വ്യാഴം മീനത്തിൽ ഉണ്ടാവും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.