അടുത്ത ആറ് ദിവസങ്ങളിൽ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. 2 പ്രധാന ഗ്രഹങ്ങളാണ് ഈ കാലയളവിൽ സ്ഥാനമാറ്റത്തിന് ഒരുങ്ങുന്നത്. ചൊവ്വയും ബുധനും അടുത്ത ദിവസങ്ങളിൽ രാശിമാറ്റം നടത്തും. ചൊവ്വ മേടത്തിലും, ബുധൻ മിഥുനം രാശിയിലും പ്രവേശിക്കും. രണ്ട് ഗ്രഹങ്ങളും തങ്ങളുടെ സ്വന്തം രാശിയിൽ തന്നെ തിരികെയെത്തുന്നുവെന്നതാണ് പ്രധാന പ്രത്യേകത.
ചൊവ്വയുടെയും ബുധന്റെയും രാശിമാറ്റം നാല് രാശിക്കാർക്ക് വളരെ നല്ലകാലം കൊണ്ട് വരും. ഈ രാശിക്കാർക്ക് ഈ രാശിമാറ്റത്തെ തുടർന്ന് കുബേരയോഗവും ആരംഭിക്കും. ഇന്ന്, ജൂൺ 27 നാണ് ചൊവ്വ മേടം രാശിയിൽ. പ്രവേശിക്കുന്നത് അതിന് 5 ദിവസങ്ങൾക്ക് ശേഷം ജൂലൈ 2 ന് ചൊവ്വ മിഥുനം രാശിയിലും പ്രവേശിക്കും.
ധൈര്യം, വിവാഹം, സാഹോദര്യം, ഭൂമി-സ്വത്ത് എന്നീ ഇടപാടുകൾ തുടങ്ങിയവയിലൊക്കെ ചൊവ്വ ഗ്രഹം ഒരു പ്രധാന ഘടകമാണ്. അതേസമയം ബുദ്ധി, ബിസിനസ്സ്, സമ്പത്ത്, യുക്തി, ആശയവിനിമയം എന്നിവയെയാണ് ബുധന്റെ രാശിമാറ്റം സാധാരണയായി ബാധിക്കുന്നത്. ഈ ഗ്രഹങ്ങളുടെ രാശിമാറ്റം ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരും.
മേടം : ഈ സമയത്ത് ചൊവ്വയുടേയും ബുധന്റെയും സ്ഥാനം മേടം രാശിക്കാർക്ക് ഏറ്റവും അനുകൂലമായ രീതിയിലാണ്. ജീവിതത്തിൽ വളരെ കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ ഈ സമയത്ത് സാധിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ സന്തയോഷം ഉണ്ടാകുകയും, വിവാഹം നടക്കാതിരുന്നവരുടെ വിവാഹം നടക്കുകയും ചെയ്യും. തൊഴിൽ മേഖലയിലും ഉന്നമനം ഉണ്ടാകും.
മിഥുനം : ജ്യോതിഷികൾ പറയുന്നതനുസരിച്ച് മിഥുനം രാശിക്കാർക്ക് ഇനി ഭാഗ്യക്കാലമാണ്. പുതിയ ജോലി ലഭിക്കുകയും, ജോലി ഉള്ളവർക്ക് സ്ഥാനക്കയറ്റവും ശമ്പളവർധനയും ലഭിക്കുകയും ചെയ്യും. വിവാഹിതർക്ക് കുട്ടിയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കുടുംബജീവിതത്തിലും സന്തോഷം ഉണ്ടാകും.
വൃശ്ചികം : വൃശ്ചികം രാശിക്കാർക്ക് ചൊവ്വ-ബുധൻ എന്നീ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം ഉത്തമമാണ്. ഓഫീസിൽ സ്ഥാനക്കയറ്റം, പ്രശംസ എന്നിവ ലഭിക്കാനിടയുണ്ടാകും. കൂടാതെ വരുമാനം വർദ്ധിക്കും. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുകയും മനസ്സിന് സന്തോഷം ലഭിക്കുകയും ചെയ്യും. ഇത് നിക്ഷേപത്തിന് നല്ല സമയമാണ്.
ധനു : ഈ രാശിക്കാരുടെ ജീവിതത്തിൽ ഇനി ഭാഗ്യക്കാലമാണ്. ആത്മവിശ്വാസം വർദ്ധിക്കുകയും ഇത് വ്യവസായത്തിന് ഗുണം ചെയ്യുകയും ചെയ്യും. കുടുംബത്തിൽ സന്തോഷം ഉങ്ങാകും. പുതിയ വീടും വാഹനവും വാങ്ങും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...