Jupiter Mahadasha: 16 വര്‍ഷം നീണ്ടു നില്ക്കും വ്യാഴത്തിന്‍റെ മഹാദശ, എല്ലാ ജോലികളിലും വിജയം, രാജാവിനെപ്പോലെ ജീവിതം!
Jupiter Mahadasha: ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് വ്യാഴം. ജ്യോതിഷത്തിൽ വ്യാഴത്തെ ഭാഗ്യം, വിവാഹം, സന്തോഷം എന്നിവയുടെ ഗുണകാംക്ഷിയായി വിശേഷിപ്പിക്കപ്പെടുന്നു
Jupiter Mahadasha: പ്രപഞ്ചശക്തിയുടെ അംശങ്ങളായ ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന ഒന്നാണ്. ജ്യോതിശാസ്ത്രപ്രകാരം 9 ഗ്രഹങ്ങളും 26 നക്ഷത്രങ്ങളുമാണ് ഉള്ളത്. ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുമ്പോഴുള്ള ഗ്രഹങ്ങളുടെ നിലയും ദിന നക്ഷത്രവുമാകും ആ കുട്ടിയുടെ ജീവിതത്തിന്‍റെ ഗതി നിർണ്ണയിക്കുകയെന്ന് ജ്യോതിഷം വിശ്വസിച്ചുവരുന്നു.
അതായത്, ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും ചെലുത്തുന്ന സ്വാധീനം ഏറെയാണ്. അതുകൂടാതെ, ഒരു വ്യക്തിക്ക് തന്‍റെ ജീവിതത്തിൽ ഗ്രഹങ്ങളുടെ മഹാദശ നേരിടേണ്ടിവരും. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഗ്രഹങ്ങളുടെ മഹാദശ.
Also Read: CNG SUV Car: റോഡില്‍ അത്ഭുതം സൃഷ്ടിക്കാന്‍ വിപണിയില്‍ എത്തുന്നു 4 സിഎൻജി എസ്‌യുവി കാറുകൾ
ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് വ്യാഴം. ജ്യോതിഷത്തിൽ വ്യാഴത്തെ ഭാഗ്യം, വിവാഹം, സന്തോഷം എന്നിവയുടെ ഗുണകാംക്ഷിയായി വിശേഷിപ്പിക്കപ്പെടുന്നു. ജാതകത്തിൽ വ്യാഴത്തിന്‍റെ ശുഭഭാവം ഒരു വ്യക്തിക്ക് വിജയവും സന്തോഷവും നൽകുന്നു.
Also Read: Money Tips: സാമ്പത്തിക പ്രശ്നങ്ങള്‍ ഞൊടിയിടയില്‍ മാറും, ഈ ഉപായങ്ങള്‍ ചെയ്യാം
ഒരു വ്യക്തിയുടെ ജീവിതത്തില്‍ വ്യാഴം ഇത്രയേറെ പ്രാധാന്യം വഹിക്കുന്ന സാഹചര്യത്തില്‍ വ്യാഴത്തിന്‍റെ മഹാദശ എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങളാണ് കൊണ്ടുവരുന്നത്. ജ്യോതിഷ പ്രകാരം വ്യാഴത്തിന്‍റെ മഹാദശ 16 വർഷം നീണ്ടുനിൽക്കും. അതായത്, ജാതകത്തിൽ ഗുരു അല്ലെങ്കില്‍ വ്യാഴം ശുഭഭാവത്തിൽ നിന്നാൽ ആ വ്യക്തിക്ക് എല്ലാ പ്രവൃത്തികളിലും വിജയം ലഭിക്കും. വ്യാഴത്തിന്‍റെ മഹാദശ ഒരു വ്യക്തിയുടെ ഭാഗ്യം ശോഭനമാക്കുന്നു
Also Read: Gajkesari Rajyog: ഗജകേസരി രാജയോഗവുമായി വ്യാഴം, ഈ രാശിക്കാര്‍ക്ക് ഇനി അടിപൊളി സമയം
വ്യാഴത്തിന്‍റെ മഹാദശയുടെ ലക്ഷണങ്ങളും ജീവിതത്തിൽ അതിന്‍റെ സ്വാധീനവും നമുക്കറിയാം.
ജ്യോതിഷ പ്രകാരം, ജാതകത്തിൽ വ്യാഴം ശുഭമാണ്, അതായത് വ്യാഴത്തിന്‍റെ മഹാദശയുടെ സമയമാണ് എങ്കില്‍ വ്യക്തിയുടെ ജീവിതത്തിൽ ഇതിന്‍റെ ലക്ഷണങ്ങള്‍ വ്യക്തമായി കാണാം. വ്യാഴത്തിന്‍റെ മഹാദശയിൽ എല്ലാ ജോലികളിലും ഭാഗ്യത്തിന്‍റെ പിന്തുണ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ കാലഘട്ടത്തില്‍ ഒരു വ്യക്തിയുടെ ദൗർഭാഗ്യം പോലും ഭാഗ്യമായി മാറുന്നു. അതായത് ഗുരു ശുഭമാണ് എങ്കില്‍ ആ വ്യക്തി വളരെ ഭാഗ്യവാനാണ്, ആ വ്യക്തിയ്ക്ക് ദാമ്പത്യ സുഖം ലഭിക്കും.
മറുവശത്ത്, ജാതകത്തില്‍ വ്യാഴത്തിന്‍റെ സ്ഥാനം മോശമാണ് എങ്കില്‍ ഇത് വളരെയധികം വേദന നൽകുന്നു. അതായത്, ആ വ്യക്തിക്ക് ജീവിതത്തില്‍ സുഖം ലഭിക്കുക എളുപ്പമുള്ള കാര്യമല്ല. ആ വ്യക്തിയുടെ വിവാഹം മുടങ്ങുകയോ വൈകുകയോ ചെയ്യാം. കൂടാതെ, ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ആവർത്തിച്ചുള്ള പരാജയങ്ങൾ നേരിടേണ്ടിവരുന്നു. വിദ്യാഭ്യാസത്തിന് ഒരു തടസം, കരിയറിൽ വിഘ്നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി പല തരത്തിലുള്ള രോഗങ്ങലള്‍ എന്നിവ സാധാരണമായിരിയ്ക്കും.
വ്യാഴത്തെ ശക്തിപ്പെടുത്താന്‍ ഈ ഉപായങ്ങള്‍ അനുഷ്ഠിക്കാം
ജാതകത്തിൽ വ്യാഴം ബലഹീനമെങ്കില്‍ ആ വ്യക്തി എല്ലാ വ്യാഴാഴ്ചയും വ്രതം അനുഷ്ഠിക്കുക. ഈ ദിവസം മഹാവിഷ്ണുവിനെയും ദേവഗുരു ബൃഹസ്പതിയെയും ആരാധിക്കുന്നത് ഏറെ ഉത്തമമാണ്.
എല്ലാ വ്യാഴാഴ്ചയും കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുളിക്കുക. കഴിയുമെങ്കിൽ, ഇത് ദിവസവും ചെയ്യുക, ഇത് നിങ്ങളുടെ ദൗർഭാഗ്യവും ഭാഗ്യമായി മാറ്റും
വിവാഹം വൈകുകയോ ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ വ്യാഴാഴ്ച വാഴയെ പൂജിക്കുന്നത് ഉത്തമമാണ്.
വാഴയിൽ മഞ്ഞൾ, ശർക്കര, ചെറുപയർ എന്നിവ നിവേദിക്കുന്നത് വളരെ ശ്രേഷ്ഠമാണ്.
വ്യാഴാഴ്ച ദരിദ്രർക്കും പാവങ്ങള്‍ക്കും മഞ്ഞ പയർ, വാഴപ്പഴം, മഞ്ഞ മധുരപലഹാരങ്ങൾ എന്നിവ ദാനം ചെയ്യുന്നത് ജാതകത്തിലെ വ്യാഴത്തെ ശക്തിപ്പെടുത്തുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...