Guru Vakri 2022: ജ്യോതിഷത്തിൽ വ്യാഴംത്തെ വിദ്യാഭ്യാസം, അറിവ്, സമ്പത്ത്, ദാനധർമ്മം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം രാശി മാറുമ്പോഴോ അല്ലെങ്കിൽ ഗതി മാറുമ്പോഴോ ഇവയ്ക്കും വലിയ മാറ്റമുണ്ടാകുന്നു. നാളെ അതായത് ജൂലൈ 29 ന് വ്യാഴം സ്വന്തം രാശിയായ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ഇത് 12 രാശികളേയും ബാധിക്കും.  ഇവർക്ക് നല്ലതോ ചീത്തയോ ആയ അനുഭവങ്ങൾ ഉണ്ടാകുമെങ്കിലും വ്യാഴത്തിന്റെ ഈ വക്രഗതി സഞ്ചാരം ഈ 3 രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ. അടുത്ത 4 മാസത്തേക്ക് വ്യാഴം വക്ര ഗതിയിൽ സഞ്ചരിക്കുകയും ഇതിലൂടെ ഈ രാശിക്കാർക്ക് വളരെയധികം പുരോഗതിയും ധനവും സന്തോഷവും ലഭിക്കുകയും ചെയ്യും. അത് ഏതൊക്കെ രാശികളാണ് എന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്ന് കർക്കടക വാവ്: ബലിതർപ്പണം നടത്തി വിശ്വാസികൾ


ഇടവം (Taurus): വ്യാഴത്തിന്റെ വക്ര ഗതി ഇടവം രാശിക്കാർക്ക്  വളരെ ശുഭകരമായിരിക്കും.  ഇവരുടെ വരുമാനത്തിൽ വലിയ വർധനവുണ്ടാകും.  കൂടാതെ പുതിയ വരുമാന സ്രോതസ്സുകൾ രൂപപ്പെടുകയും ചെയ്യും. ജോലി ചെയ്യുന്നവർക്ക് പദോന്നതി ഉണ്ടാകും.  വ്യാപാരികൾക്കും നേട്ടമുണ്ടാകും. ഇവർ പുതിയ കരാർ ഉറപ്പിച്ചേക്കും. നിങ്ങളുടെ പ്രവർത്തന ശൈലിയിലെ പുരോഗതി നിങ്ങൾക്ക് വളരെയധികം പ്രശംസയും ബഹുമാനവും നൽകും. പുതിയ ജോലി തുടങ്ങാൻ പറ്റിയ സമയമാണിത്.


Also Read:  ധനത്തിന്റെ കാര്യത്തിൽ വളരെ സ്പെഷ്യൽ ആണ് വരുന്ന 12 ദിവസം


മിഥുനം (Gemini): വ്യാഴത്തിന്റെ വക്രഗതിയിലുള്ള ചലനം മിഥുന രാശിക്കാർക്കും പല നേട്ടങ്ങളും നൽകും. ജോലിയിൽ മാറ്റം, പ്രമോഷൻ എന്നിവയ്ക്ക് സാധ്യതയുണ്ട്. സ്ഥാനകയറ്റം ഉണ്ടാകും. വ്യാപാരികളുടെ ശൃംഖല വർധിക്കും. മാർക്കറ്റിംഗുമായോ മീഡിയയുമായോ ബന്ധപ്പെട്ടിരിക്കുന്ന ആളുകൾക്ക് വൻ ലാഭമുണ്ടാകും. 


Also Read: മനുഷ്യക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ കുരങ്ങൻ ചെയ്തത്... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 


കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ വക്രഗതി ഭാഗ്യമുണ്ടാക്കും.  ഇവർക്ക് എല്ലാ ജോലിയിലും ഭാഗ്യമുണ്ടാകും.  മുടങ്ങിയ ജോലികൾ തുടങ്ങും. അതുപോലെ കിട്ടില്ലെന്ന് പ്രതീക്ഷിച്ചിരുന്ന ധനം ലഭിക്കും.  യാത്ര പോകാനുള്ള സാധ്യതയുണ്ട് അത് പ്രയോജനകരമായി മാറും. ഈ രാശിക്കാർക്ക് വിദേശത്ത് നിന്നോ ദൂരസ്ഥലത്ത് നിന്നോ ലാഭമുണ്ടാകാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.