Jupiter Transit: ജ്യോതിഷത്തിലെ ഏറ്റവും ശുഭഗ്രഹമായ വ്യാഴം കുംഭത്തിൽ പ്രവേശിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 13 വരെ ഈ രാശിയിൽ തുടരുകയും ചില രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് തെളിയിക്കുകയും ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജാതകത്തിൽ വ്യാഴത്തിന്റെ നല്ല സ്ഥാനം ജീവിതത്തിന്റെ എല്ലാ സുപ്രധാന വശങ്ങളിലും വളരെ നല്ല ഫലങ്ങൾ നൽകുന്നു. അതിനാൽ വ്യാഴത്തിന്റെ രാശിയിലെ മാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. കുംഭത്തിൽ വസിക്കുമ്പോഴും വ്യാഴം ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ഏതൊക്കെ രാശിക്കാർക്കാണ് അടുത്ത 3 മാസം അത്ഭുതകരമാകുകയെന്ന് നമുക്ക് നോക്കാം.


Also Read: Horoscope December 06, 2021: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തിളങ്ങും, ധനലാഭത്തിന് യോഗം 


 


ഈ ആളുകളുടെ ഭാഗ്യം തിളങ്ങും (The fate of these people will open)


മേടം (Aries): മേടം രാശിക്കാർക്ക് ഈ സമയം ധനലാഭമുണ്ടാകും. ഇവർക്ക് തൊഴിൽ-വ്യാപാര രംഗത്തും മികച്ച വിജയം ലഭിക്കും. വീട്-വാഹനം എന്നിവ വാങ്ങാൻ അവസരം.  ഈ സമയം ജീവിതത്തിന്റെ എല്ലാ മേഖലകൾക്കും നല്ലതായിരിക്കും.


മിഥുനം (Gemini): വരുമാനം വർദ്ധിക്കും. മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ഭാഗ്യം വർദ്ധിക്കും, സ്ഥാനക്കയറ്റം ലഭിക്കും. 


Also Read: ഈ 4 രാശിക്കാർക്ക് ശനിയുടെ കൃപ ഉണ്ടാകും, ഭാഗ്യം തിളങ്ങും; ഭാഗ്യ രാശികളെ അറിയാം 


 


ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നാലും അവ അവസാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ജീവിതം ആസ്വദിക്കും. വരുമാനം വർദ്ധിക്കും, സ്വന്തമായി കാർവീട് എന്നിവ വാങ്ങുക എന്ന സ്വപ്‌നവും സഫലമാകും.


തുലാം (Libra): തുലാം രാശിക്കാർക്ക് ഈ സമയം സുവർണ്ണ ദിനങ്ങൾ പോലെ അവിസ്മരണീയമായിരിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. പല തരത്തിൽ ധനലാഭമുണ്ടാകും. കരിയർ നല്ലതായിരിക്കും. പുതിയ അവസരങ്ങൾ ലഭിക്കും, അത് നിങ്ങൾക്ക് വലിയ നേട്ടങ്ങൾ നൽകും.


Also Read: Personality by Zodiac Sign: നേതൃത്വഗുണം ജന്മസിദ്ധമാണ് ഈ രാശിക്കാർക്ക്, ഇതിൽ നിങ്ങളുണ്ടോ?


വൃശ്ചികം (Scorpio): ഈ സമയം വൃശ്ചിക രാശിക്കാർക്ക് ബഹുമാനവും സ്ഥാനവും പണവും കൊണ്ടുവരും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. ആളുകൾ മുന്നോട്ട് വന്ന് നിങ്ങളെ പിന്തുണയ്ക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.