Guru Vakri: 118 ദിവസം പ്രതിലോമ ചലനത്തിൽ; വ്യാഴം ഭാഗ്യം നൽകും രാശികൾ ഇവർ!
വ്യാഴം ഇനി ഏകദേശം 118 ദിവസത്തേക്ക് മേടം രാശിയിൽ പ്രതിലോമ ചലനത്തിലായിരിക്കും.
ജ്യോതിഷ പ്രകാരം വ്യാഴം ഭാഗ്യത്തിന്റെയും മഹത്വത്തിന്റെയും സന്തോഷത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്നു. വ്യാഴത്തിന്റെ രാശി മാറ്റങ്ങൾ 12 രാശികളിലും ശുഭമോ അശുഭമോ ആയ ഫലഹ്ങൾ ഉണ്ടാക്കും. ഇപ്പോൾ മേടം രാശിയിലാണ് വ്യാഴം ഉള്ളത്. സെപ്റ്റംബർ 4 മുതൽ, അതായത് ഇന്ന് മുതൽ ഏകദേശം 118 ദിവസത്തേക്ക് വ്യാഴം മേടം രാശിയിൽ തന്നെ പ്രതിലോമ ചലനത്തിലായിരിക്കും.
വ്യാഴത്തിന്റെ ഈ ചലനം ചില രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യത്തിന് കാരണമാകും. അതിനാൽ വ്യാഴത്തിന്റെ വിപരീത ചലനം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...
മേടം: വ്യാഴത്തിന്റെ പ്രതിലോമ ചലനം മേടം രാശിക്കാർക്ക് വളരെ ഗുണകരമാണ്. അവിവാഹിതരുടെ ജീവിതത്തിലേക്ക് പ്രണയം കടന്നുവരാം. അതേസമയം വിവാഹിതർക്ക് നല്ല വാർത്തകൾ ലഭിക്കും. കുടുംബാസൂത്രണത്തിന് ഈ സമയം നിങ്ങൾക്ക് നല്ലതായി കണക്കാക്കപ്പെടുന്നു. സർക്കാർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പെട്ടെന്ന് പണം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. അതോടൊപ്പം ആരാധനയിൽ വലിയ താൽപര്യവും ഉണ്ടാകും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വ്യാഴത്തിന്റെ വിപരീത ചലനത്തിന്റെ ഫലം ഗുണം ചെയ്യും. ബിസിനസ്സോ ജോലിയോ ചെയ്യുന്ന ആളുകൾക്ക് വലിയ ലാഭം നേടാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ നിലനിൽക്കുന്ന തർക്കങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതിയും നല്ലതായിരിക്കും. അതോടൊപ്പം കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കും.
കർക്കടകം: വ്യാഴത്തിന്റെ പ്രതിലോമ ചലനം കർക്കടക രാശിക്കാർക്ക് വളരെ ശുഭകരമാണ്. കരിയറിൽ മേലുദ്യോഗസ്ഥർ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങൾ ഉയരങ്ങൾ കൈവരിക്കും. ബിസിനസ്സിൽ ഉണ്ടാക്കിയ വളർച്ചാ പദ്ധതികൾ അവയുടെ ഫലം കാണിക്കും. നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും, അത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...