മംഗളകരമായ കജാരി തീജ് ഉത്സവം കാജലി തീജ്, കജ്രി തീജ്, ബൂർഹി തീജ് എന്നും അറിയപ്പെടുന്നു. ഈ ഉത്സവം ഭാദ്രപദ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ തൃതീയ തിഥിയിലാണ് നടക്കുന്നത്. ശിവന്റെയും പാർവതി ദേവിയുടെയും ഭക്തർ ദേവനെയും ദേവിയെയും ആരാധിച്ചും നിർജ്ജല വ്രതം ആചരിച്ചും (വെള്ളമില്ലാതെ ഉപവാസം അനുഷ്ഠിച്ചും) ക്ഷേത്രങ്ങൾ സന്ദർശിച്ചും ഈ ഉത്സവം ആഘോഷിക്കുന്നു. കജാരി തീജ് ഉത്സവത്തിൽ സ്ത്രീകൾ ഭർത്താക്കന്മാരുടെ ആയുരാരോ​ഗ്യത്തിനായി പ്രാർഥിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിവസം സ്ത്രീകൾ പുതിയ വസ്ത്രങ്ങൾ ധരിച്ച് കൈകളിൽ മൈലാഞ്ചിയണിഞ്ഞ് ആഭരണങ്ങൾ ധരിച്ച് ഉത്സവം ആഘോഷിക്കുന്നു. കജാരി തീജ് ആചരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീയതി, ശുഭകരമായ സമയം, ചരിത്രപരമായ പ്രാധാന്യം, ഈ ദിവസവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ എന്നിവയെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്.


കജാരി തീജ് 2023: തീയതിയും ശുഭ മുഹൂർത്തവും


എല്ലാ വർഷവും, ഹരിയാലി തീജ് കഴിഞ്ഞ് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷവും രക്ഷാബന്ധന് മൂന്ന് ദിവസങ്ങൾക്ക് ശേഷവും, കൃഷ്ണ ജന്മാഷ്ടമിക്ക് അഞ്ച് ദിവസങ്ങൾക്ക് മുമ്പും കജാരി തീജ് ആഘോഷിക്കുന്നു. ഈ വർഷം, കജാരി തീജ് സെപ്റ്റംബർ രണ്ട് ശനിയാഴ്ചയാണ് ആഘോഷിക്കുന്നത്. 


ദൃക് പഞ്ചാംഗ പ്രകാരം, ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ തൃതീയ തിഥി സെപ്റ്റംബർ ഒന്നിന് രാത്രി 11:50 ന് ആരംഭിച്ച് സെപ്റ്റംബർ രണ്ടിന് രാത്രി 8:49ന് അവസാനിക്കും. കൂടാതെ, കജാരി തീജ് പൂജ നടത്തുന്നതിനുള്ള ശുഭ മുഹൂർത്തം സെപ്റ്റംബർ രണ്ടിന് രാവിലെ 7:57 മുതൽ 9:31 വരെ ആയിരിക്കും. അതേസമയം, രാത്രിയിലെ ശുഭ മുഹൂർത്തം രാത്രി 9:45 മുതൽ 11:12 വരെയാണ്.


ALSO READ: Janmashtami 2023: ജന്മാഷ്ടമി എപ്പോൾ? അറിയാം ശരിയായ തിയതിയും പൂജാ സമയവും


കജാരി തീജ് 2023: ചരിത്രവും പ്രാധാന്യവും


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ ഹൈന്ദവ വിശ്വാസികൾ വർഷം തോറും മൂന്ന് പ്രധാന തീജ് ഉത്സവങ്ങൾ ആഘോഷിക്കുന്നു. ഈ ആഘോഷങ്ങൾ വിവാഹിതരായ സ്ത്രീകളാണ് ആഘോഷിക്കുന്നത്. അവർ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഒരു ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ നിർജല ഉപവാസം അനുഷ്ഠിക്കുന്നു.


ഈ തീജ് ഉത്സവങ്ങളുടെ കാതലായ സാരാംശം വിവാഹിതരായ സ്ത്രീകളുടെ ശിവനോടും പാർവതി ദേവിയോടും ഉള്ള ഭക്തിയിൽ ഊന്നിയാണ്. അവർ തങ്ങളുടെ ഭർത്താക്കന്മാരുടെ ക്ഷേമത്തിനും ആരോ​ഗ്യത്തിനുമായി പ്രാർത്ഥനയും ഉപവാസവും അനുഷ്ഠിക്കുന്നു. അതോടൊപ്പം, അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താനായി അവിവാഹിതരായ പെൺകുട്ടികളും ഈ ഉത്സവം ആഘോഷിക്കുന്നു.


ഹിന്ദു പുരാണങ്ങളിൽ വേരൂന്നിയ ഈ ഉത്സവങ്ങളുടെ ഉത്ഭവം ശിവനെ വിവാഹം കഴിക്കാനുള്ള പാർവതിയുടെ അചഞ്ചലമായ ആഗ്രഹത്തിൽ നിന്നാണ്. ശിവനെ വിവാഹം ചെയ്യുന്നതിന് പാർവതി കഠിനമായ തപസ് അനുഷ്ഠിച്ചു. യോജിച്ച ദാമ്പത്യ ജീവിതത്തിന്റെ പ്രതീകമായ ശിവന്റെയും പാർവതി ദേവിയുടെയും അനുഗ്രഹം ആരാധനയിലൂടെയും ഉപവാസത്തിലൂടെയും ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.


കജാരി തീജ് 2023: ആഘോഷങ്ങളും ആചാരങ്ങളും


കജാരി തീജ് ദിനത്തിൽ വിവാഹിതരായ സ്ത്രീകൾ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുന്നു. തങ്ങളുടെ ഭർത്താക്കന്മാരുടെ ദീർഘായുസിനായി പരമശിവനോടും പാർവതിയോടും പ്രാർഥിച്ചുകൊണ്ട് അവർ കഠിനമായ നിർജല വ്രതവും ആചരിക്കുന്നു. വൈവിധ്യമാർന്ന ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പശ്ചാത്തലത്തിൽ, അവർ പൂജകളും നടത്തുന്നു.


നോമ്പെടുക്കുന്ന സ്ത്രീകൾ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ദേഹശുദ്ധി വരുത്തി പുതിയ വസ്ത്രങ്ങൾ ധരിക്കുന്നു. ശിവന്റെയും പാർവതി ദേവിയുടെയും കളിമൺ വിഗ്രഹങ്ങൾ ഒരു ചുവന്ന തുണിയിൽ വയ്ക്കുന്നു. ആരതി വഴിപാട്, ധൂപം കാട്ടൽ, വിളക്ക് തെളിയിക്കൽ എന്നിവയോടെ ആരാധനയും പൂജയും നടത്തുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.