Kanni Ayilyam: ഇന്ന് കന്നി മാസത്തിലെ ആയില്യം; വ്രതമെടുക്കുന്നത് ഉത്തമം
Kanni Ayilyam: ആയില്യം നാളിലാണ് നാഗപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠം. എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളാലും നിറഞ്ഞു നിൽക്കാറുമുണ്ട്. ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം മാസത്തിലെ ആയില്യ പൂജയാണ്.
Kanni Ayilyam: പണ്ടുകാലം മുതലേ നാഗദൈവങ്ങളെ നമ്മൾ ആരാധിച്ചുവരുന്നുണ്ട്. മിക്ക തറവാടുകളിലും നാഗരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്. സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ നാഗാരാധയിലൂടെ മാറുമെന്നാണ് പറയുന്നത്. ആയില്യം നാളിലാണ് നാഗപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠം. എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളാലും നിറഞ്ഞു നിൽക്കാറുമുണ്ട്. ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം മാസത്തിലെ ആയില്യ പൂജയാണ്.
Also Read: ആയില്യം നാളിൽ നാഗദൈവങ്ങളെ ആരാധിക്കുന്നത് ഉത്തമം
ഇത്തവണത്തെ ആയില്യം അതായത് കന്നി ആയില്യം സെപറ്റംബർ 22 ആയ ഇന്നാണ്. ആയില്യ വ്രതമെടുക്കുന്നവർ തലേദിവസം മുതൽ അതായത് ഇന്നലെ മുതൽ വ്രതം ആരംഭിക്കണം. ഈ സമയത്ത് മദ്യം, ലഹരി, മത്സ്യ-മാംസാദികൾ എന്നിവ വർജിക്കണം. ബ്രഹ്മചര്യം പാലിച്ച് പൂർണ്ണഭക്ഷണം ഉപേക്ഷിച്ച് വ്രതം എടുക്കുന്നത് വളരെ ഉത്തമമാണ്. അതിന് കഴിയാത്തവർ ലഘുവായ ഭക്ഷണം കഴിച്ച് വ്രതം നോക്കണം. ആയില്യംകഴിഞ്ഞ് പിറ്റേന്ന് ശിവക്ഷേത്ര ദർശനം നടത്തി അവിടുന്ന് ലഭിക്കുന്ന തീർത്ഥം സേവിച്ചുവേണം വ്രതം അവസാനിപ്പിക്കാൻ. വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നത് ഉത്തമമാണ് മാത്രമല്ല നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും നല്ലതാണ്. രാവിലെയാണെങ്കിൽ സൂര്യോദയത്തിന് ശേഷവും വൈകുന്നേരമാണെങ്കിൽ സൂര്യാസ്തമയത്തിന് മുൻപും വേണം പ്രദക്ഷിണം നടത്താൻ. ആയില്യ വ്രതം ആരംഭിക്കുന്ന ദിവസം മുതൽ ഓം നമശിവായ മന്ത്രം 336 തവണ ജപിക്കാൻ ശ്രദ്ധിക്കുക.
ശരിക്കും പറഞ്ഞാൽ കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. നാഗശാപം ഒരാളുടെ നാശത്തിന് തന്നെ കാരണമാകും. അത് അയാളുടെ കുടുംബ പരമ്പരയെതന്നെ വേട്ടയാടും. നാഗ ശാപം മാറാനും പകർച്ചവ്യാധിപ്പോലെയുള്ള രോഗങ്ങൾ മാറുന്നതിനും നാഗരാജ പൂജ നല്ലതാണ്. അതുപോലെ സർപ്പ സംബന്ധമായ ശാപങ്ങൾ അകറ്റാനുള്ള പരിഹാരമാണ് സർപ്പബലി. അതുകൊണ്ടുതന്നെ സർപ്പബലി കഴിപ്പിക്കുന്നതും ഉത്തമമാണ്. പ്രകൃതിയിൽ നിന്നും മനുഷ്യർക്കുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കാൻ നാഗദൈവങ്ങൾക്ക് കഴിയും എന്നാണ് വിശ്വാസം. ഇന്നേ ദിവസംദോവസം നാഗാരാധനയ്ക്കൊപ്പം നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്ന്തും ഉറ്റത്തമമാണ്. നാഗരാജ ഗായത്രിമന്ത്രം ചൊല്ലുന്നത് ഏറെ ഉത്തമം.
Also Read: ഈ നാലക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള കുട്ടികൾ എല്ലാ കാര്യത്തിലും മുന്നിലായിരിക്കും
നാഗരാജ ഗായത്രി
ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്
ആയില്യദിനത്തിൽ മാത്രമല്ല എല്ലാ ദിനത്തിലും ഭക്തിയോടെ കുറഞ്ഞത് പത്തുതവണ നാഗരാജ ഗായത്രി ജപിക്കാം.
ആയില്യ ദിനത്തിൽ സര്പ്പദോഷപരിഹാരത്തിനായി നവനാഗസ്തോത്രം കുറഞ്ഞത് 9 തവണ ജപിക്കാവുന്നതാണ് . നാഗങ്ങൾക്കു പ്രധാനമായ കന്നി ആയില്യദിനത്തിൽ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠം.
നവനാഗസ്തോത്രം
പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ-
ഈ മന്ത്രം എത്രത്തോളം തവണ ചൊല്ലാൻ പറ്റുമോ അത്രയും നല്ലത്. ഈ മന്ത്രം എത്രത്തോളം തവണ ചൊല്ലാൻ പറ്റുമോ അത്രയും നല്ലത്. ഈ ദിനം പ്രത്യേകിച്ചും ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവർ ഈ മന്ത്രം ചൊല്ലുന്നത് വളരെ ഉത്തമമാണ്. കന്നി ആയില്യത്തിന് കേരളത്തിൽ പ്രസിദ്ധമാണ് വെട്ടിക്കോട് ആയില്യം. ആദിമൂല ശ്രീ നാഗരാജ ക്ഷേത്രമാണിത്. ത്രിമൂർത്തി ചൈതന്യസ്വരൂപനായ അനന്തൻ വസിക്കുന്ന ഇടമാണിവിടം. ഈ ദിനം വ്രതമെടുത്താൻ സർവാഭീഷ്ടങ്ങളും ഭഗവാൻ വേഗത്തിൽ സാധിച്ചു തരുമെന്നാണ് പറയുന്നത്. നഗ്നരാധനയുടെ ഏറ്റവും ലാവിയ പ്രത്യേകത എന്ന് പറയുന്നത് പോലും വളരെ വേഗത്തിൽ ഫലം തരുമെന്നുള്ളതാണ് കൂടാതെ നാഗദേവതകളുടെ അനുഗ്രഹത്താലുള്ള ധനവും സമ്പത്തും എന്നും നിലനിൽക്കുമെന്ന സവിശേഷതയുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...