സർപ്പപ്രീതിയ്ക്ക് വളരെ ഉത്തമമായി കണക്കാക്കപ്പെടുന്ന നാളാണ് ജ്യോതിഷത്തിലെ ഒൻപതാമത്തെ നക്ഷത്രമായ ആയില്യം നാൾ. നാളെ, ഒക്ടോബർ 9ന് കന്നി മാസത്തിലെ ആയില്യം നാൾ ആണ്. ഈ ദിവസം നാഗദൈവത്തിന്റെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്. നാ​ഗാരാധനയിലൂടെ സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ മാറുമെന്നാണ് വിശ്വാസം. ആയില്യം നാളിൽ ചെയ്യുന്ന നാഗപൂജ ഏറ്റവും ശ്രേഷ്ഠമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും മറ്റും ഭക്തർ നാഗപൂജയും നൂറും പാലും വഴിപാടുകളും നടത്താറുണ്ട്. സർപ്പബലിയും കളമെഴുത്തും പാട്ടും, സർപ്പം പാട്ടും നടത്തുന്നതും ഉത്തമമാണ്. ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം മാസത്തിലെ ആയില്യ പൂജയാണ്.  


ഭക്തർ ഈ ദിവസം വ്രതം അനുഷ്ഠിക്കാറുമുണ്ട്. ഭക്തിയോടെ ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ സർപ്പപ്രീതി ലഭിക്കും. വ്രതമെടുക്കുന്നവർ തലേദിവസം മുതൽ വ്രതം ആരംഭിക്കണം. ഈ സമയത്ത് മദ്യം, ലഹരി, മത്സ്യ-മാംസാദികൾ എന്നിവ ഒഴിവാക്കണം. ബ്രഹ്മചര്യം പാലിച്ച് പൂർണ്ണഭക്ഷണം ഉപേക്ഷിച്ച് വ്രതം എടുക്കുന്നത് വളരെ ഉത്തമമാണ്. അതിന് കഴിയാത്തവർ ലഘുവായ ഭക്ഷണം കഴിച്ച് വ്രതം നോക്കണം. ആയില്യംകഴിഞ്ഞ് പിറ്റേന്ന് ശിവക്ഷേത്ര ദർശനം നടത്തി അവിടുന്ന് ലഭിക്കുന്ന തീർത്ഥം സേവിച്ചുവേണം വ്രതം അവസാനിപ്പിക്കാൻ. വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നത് ഉത്തമമാണ്. നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും നല്ലതാണ്. രാവിലെയാണെങ്കിൽ സൂര്യോദയത്തിന് ശേഷവും വൈകുന്നേരമാണെങ്കിൽ സൂര്യാസ്തമയത്തിന് മുൻപും വേണം പ്രദക്ഷിണം നടത്താൻ.  ആയില്യ വ്രതം ആരംഭിക്കുന്ന ദിവസം മുതൽ ഓം നമശിവായ മന്ത്രം 336 തവണ ജപിക്കാൻ ശ്രദ്ധിക്കുക.


Also Read: Sun Transit 2023: സൂര്യന്റെ ചലനം മാറുന്നതോടെ ഈ 4 രാശിക്കാരുടെ ഭാ​ഗ്യം മാറും, ദീപാവലി വരെയുള്ള സമയം അനുകൂലം


കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യമാണെന്നാണ് പറയപ്പെടുന്നത്. നാ​ഗദേവത പ്രാധാന്യമുള്ള ക്ഷേത്രങ്ങളിൽ ഈ ദിവസം ആയില്യം പൂജയുണ്ടാകും. നാഗ ശാപം മാറാനും പകർച്ചവ്യാധിപ്പോലെയുള്ള രോഗങ്ങൾ മാറുന്നതിനും നാഗരാജ പൂജ നല്ലതാണ്. പ്രകൃതിയിൽ നിന്നും മനുഷ്യർക്കുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കാൻ നാഗദൈവങ്ങൾക്ക് കഴിയും എന്നാണ് വിശ്വാസം. ഇന്നേ ദിവസം നാഗാരാധനയ്‌ക്കൊപ്പം നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്ന്തും ഉറ്റത്തമമാണ്. നാഗരാജ ഗായത്രിമന്ത്രം ചൊല്ലുന്നത് ഏറെ ഉത്തമം.


നാഗരാജ ഗായത്രി


ഓം സർപ്പ രാജായ വിദ്മഹെ


പത്മ ഹസ്തായ ധീമഹി


തന്വോ വാസുകി പ്രചോദയാത്


നവനാഗസ്‌തോത്രം


പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം


ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ-


നവനാഗസ്‌തോത്രം എത്രത്തോളം തവണ ചൊല്ലാൻ പറ്റുമോ അത്രയും നല്ലത്. ക്ഷേത്രത്തിൽ പോകാൻ കഴിയാത്ത ആളുകൾ ഈ ദിനം ഈ മന്ത്രം ചൊല്ലുന്നത് വളരെ ഉത്തമമാണ്.


കന്നി ആയില്യത്തിന് കേരളത്തിൽ പ്രസിദ്ധമാണ് വെട്ടിക്കോട് ആയില്യം. ആദിമൂല ശ്രീ നാഗരാജ ക്ഷേത്രമാണിത്. ത്രിമൂർത്തി ചൈതന്യസ്വരൂപനായ അനന്തൻ വസിക്കുന്ന ഇടമാണിവിടം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.