ശ്രാവണ മാസത്തിൽ ശിവ ഭക്തർ നടത്തുന്ന തീർത്ഥയാത്രയാണ് കൻവാർ യാത്ര. രു പുണ്യ സ്രോതസ്സിൽ നിന്ന് ചെറിയ കുടങ്ങളിൽ വെള്ളം ശേഖരിച്ച് അത് ഒരു ദണ്ഡിന്‍റെ ഇരുവശങ്ങളിലായി തൂക്കിയിടും. ജലത്തിന്റെ ഉറവിടം ഗംഗയായിരിക്കും പലപ്പോഴും. ഈ ജലം വിവിധ ശിവക്ഷേത്രങ്ങളിൽ എത്തി ശിവലിം​ഗത്തിൽ അർപ്പിക്കും. പരമശിവന്റെ തീവ്രഭക്തനായ പരശുരാമൻ ആണ് ആദ്യമായി കൻവാർ യാത്ര നടത്തിയതെന്നാണ് വിശ്വാസം. ഈ വർഷം ജൂലൈ പതിനാലിന് ആരംഭിച്ച കൻവാർ യാത്ര ജൂലൈ ഇരുപത്തിയാറിന് സമാപിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തുടനീളമുള്ള ശിവഭക്തർ കൻവാർ യാത്രയിൽ പങ്കെടുക്കാറുണ്ട്. ഉത്തരേന്ത്യയിലെ ഗൗമുഖ്, ഋഷികേശ്, ഹരിദ്വാർ, ഗംഗോത്രി എന്നിവയുൾപ്പെടെ രാജ്യത്തെ പുണ്യസ്ഥലങ്ങളിൽ നിന്നാണ് ഭക്തർ പുണ്യജലം കൊണ്ടുവരുന്നത്. ഗംഗയിൽ പുണ്യസ്നാനം നടത്തിയ ശേഷം ഭക്തർ കൻവാർ (കാവടി) തോളിൽ ചുമക്കുന്നു. മുളകൾ ഉപയോഗിച്ചാണ് കൻവാർ നിർമ്മിക്കുന്നത്. ഇതിന്റെ രണ്ട് അറ്റങ്ങളിലായി പുണ്യ ജലം നിറച്ച കുടങ്ങൾ കെട്ടുന്നു. തുടർന്ന് വിവിധ ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് പുണ്യജലം ശിവലിംഗത്തിൽ അർപ്പിക്കുന്നു.


ALSO READ: Sawan Somwar: ശ്രാവണ മാസത്തിൽ ശിവഭ​ഗവാന്റെ അനു​​ഗ്രഹത്തിനായി ഉപവാസം അനുഷ്ഠിക്കേണ്ടതെങ്ങനെ?


പാലാഴി മഥവനുമായി ബന്ധപ്പെട്ടാണ് കൻവാർ യാത്രയുടെ ഐതിഹ്യം. പാലാഴി കടയുന്ന സമയത്ത് കാളകൂട വിഷമാണ് ആദ്യം ഉയർന്നുവന്നത്. ഇതിന്റെ ചൂടിൽ ലോകം ഉരുകുവാൻ തുടങ്ങി. ലോകത്തെ രക്ഷിക്കുന്നതിനായി ശിവൻ കാളകൂടവിഷം വിഴുങ്ങി. എന്നാൽ, കാളകൂട വിഷം വിഴുങ്ങിയ ശിവനെ അതിന്റെ ദോഷഫലങ്ങൾ ബാധിക്കാൻ തുടങ്ങി. ശിവ ഭക്തനായ രാവണൻ ധ്യാനം ചെയ്ത് കൻവാർ ഉപയോ​ഗിച്ച് ​ഗം​ഗയിലെ പുണ്യജലം കൊണ്ടുവന്ന് പുരമഹാദേവിലെ ശിവക്ഷേത്രത്തിൽ ഒഴിച്ചു. അങ്ങനെ ശിവൻ രക്ഷപ്പെട്ടുവെന്നാണ് മറ്റൊരു ഐതിഹ്യം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.