പെരുമാളുടെ ദീപം കഴകത്തിലേക്കെഴുന്നള്ളിച്ചു; കാപ്പാട്ട് പെരുങ്കളിയാട്ടത്തിന് ഭക്തി സാന്ദ്രമായ തുടക്കം
തിരിച്ച് കാൽനടയായി തന്നെ കഴകത്തിലെത്തി ആദ്യം പ്രധാന പള്ളിയറയിലും പിന്നാലെ മറ്റു പള്ളിയറയിലും ദീപം പകർന്നതോടെ 28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാപ്പാട്ട് കഴകത്തിൽ വീണ്ടുമൊരു പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു.
കണ്ണൂർ: ഒരു നാടിന്റെ തന്നെ സ്വപ്ന സാഫല്യമായി കണ്ണൂർ പയ്യന്നൂർ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിന് ഭക്തിനിർഭരമായ തുടക്കം. പയ്യന്നൂർ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ചതോടെയാണ് ഏഴ് നാൾ നീണ്ടു നിൽക്കുന്ന പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞത്. രാവിലെ അരങ്ങിൽ അടിയന്തിരത്തിന് ശേഷം അരങ്ങിലിറങ്ങിയ കാപ്പാട്ട് ഭഗവതിയുടെയും പുള്ളിഭഗവതി, പുതിയാറമ്പൻ, വിഷ്ണുമുർത്തി എന്നീ ഉപദേവതമാരുടെയും പ്രതിപുരുഷന്മാരും സ്ഥാനികരും ക്ഷേത്രം കോയ്മ തറവാടുകളിലെ പ്രതിനിധികളും, മറ്റ് കഴകങ്ങളിലെ സ്ഥാനികരും സഹിതം പെരുമാൾ സന്നിദ്ധിയിലേക് പുറപ്പെട്ടു.
ദേശാധിപനെ വണങ്ങി പന്തൽ മംഗലത്തിന്റെ കാര്യങ്ങൾ ധരിപ്പിച്ച് പെരുങ്കളിയാട്ടം കുറവേതും കൂടെ നടക്കാൻ അനുഗ്രഹാശ്ശിസുകൾ വാങ്ങി. തുടർന്നു ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും ദീപം ചങ്ങല വട്ടയിൽ പകർന്നു നൽകി. കൂടാതെ അരി,തേങ്ങ, ശർക്കര തുടങ്ങിയ കലവറയിലേക്കാവശ്യമായ വിഭവങ്ങൾ പുതിയ ചെമ്പ് പാത്രത്തിലും, കലവറയിൽ പ്രവേശിക്കുന്ന വാല്യക്കാർക്ക് കലശം കുളിക്കുന്നതിനാവശ്യമായ തീർത്ഥം ചെമ്പ് കുടത്തിലും നൽകി.
ALSO READ: യാഗശാലയായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ
തിരിച്ച് കാൽനടയായി തന്നെ കഴകത്തിലെത്തി ആദ്യം പ്രധാന പള്ളിയറയിലും പിന്നാലെ മറ്റു പള്ളിയറയിലും ദീപം പകർന്നതോടെ 28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാപ്പാട്ട് കഴകത്തിൽ വീണ്ടുമൊരു പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു. തുടർന്ന് ദീപം കലവറയിലെ കുഴി അടുപ്പിലും പകർന്നതോടെ കലവറയും സജീവമായി..
കളിയാട്ട ദിവസങ്ങളിൽ അപൂർവ്വങ്ങളായവ ഉൾപ്പടെ 39 തെയ്യക്കോലങ്ങളാണ് അരങ്ങിലെത്തുക. മാർച്ച് 2 ന് ഭഗവതിമാരുടെ ഉച്ചത്തോറ്റത്തോടൊപ്പവും അടുത്ത ദിവസം ഭഗവതിമാരുടെ തെയ്യക്കോലത്തോടൊപ്പവും മംഗലക്കുഞ്ഞുങ്ങൾ പെരുങ്കളിയാട്ടത്തിന്റെ ഭാഗമാകും.മാർച്ച് 3 ഞായറാഴ്ച 12.16നും 1.04 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കാപ്പാട്ട് ഭഗവതിയുടെയും ശ്രീ പോർക്കലി ഭഗവതിയുടെയും തിരുമുടി നിവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.