Karkidaka Vavu 2021: ഇന്ന് കർക്കിടക വാവ്... കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് നമ്മൾ കർക്കിടക വാവായി ആഘോഷിക്കുന്നത്.  ഇന്നേ ദിവസം പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇപ്പോഴും കർക്കടക വാവു (Karkidaka Vavu) ദിനത്തിൽ ക്ഷേത്രങ്ങളിലും പുണ്യ തീർത്ഥ കേന്ദ്രങ്ങളിലും ബലിതർപ്പണം സാധ്യമല്ലാതെ വന്നിരിക്കുകയാണ്.  അതുകൊണ്ടുതന്നെ ഇത്തവണയും സ്വന്തം വീട്ടുമുറ്റത്തുതന്നെ ബലിയിടേണ്ടി വരും.  


Also Read: Karkidaka Vavu Bali 2021: പെരുമഴയുടെ അകമ്പടി, ഇത്തവണ കർക്കിടക വാവ് ഞായറാഴ്ച , വീട്ടിലിരുന്ന് ബലി ഇടാം


ബലികർമ്മം എവിടെയൊക്കെ ഇടാം എന്ന ചോദ്യത്തിന് പഴമക്കാർ പറയുന്നത് ഇല്ലം, വല്ലം, നെല്ലി എന്നായിരുന്നല്ലോ.  ഇല്ലം എന്നാൽ സ്വന്തം വീട്.  വല്ലം എന്നാൽ തിരുവല്ലം നെല്ലി എന്നാൽ തിരുനെല്ലി (വയനാട് ജില്ലയിലെ തിരുനെല്ലി).   


കര്‍ക്കിടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്ന് വിശ്വാസം. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഈ ഒരു ദിവസമാണ് എന്നാണ്.  പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.


Also Read: Horoscope 08 August 2021: ഇന്ന് അബദ്ധത്തിൽ പോലും ഈ തെറ്റുകൾ വരുത്തരുത്, വരുത്തിയാൽ വൻ 'അപകടം' ഫലം 


വ്രതമെടുക്കേണ്ട രീതി അറിയാം 


തലേദിവസം വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം വേണം ബലിയിടേണ്ടത്. എള്ളും, പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. പിതൃക്കള്‍ക്ക് ബലിയിടുന്നവരാണ് വ്രതം എടുക്കേണ്ടത്. ഇവര്‍ വ്രതം തെറ്റിച്ചാല്‍ പിതൃക്കള്‍ ബലി എടുക്കില്ലയെന്നും അവരുടെ ആത്മാവിന് ശാന്തി കിട്ടില്ലെന്നും പ്രായമായവര്‍ പറയാറുണ്ട്.


ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പുകയാണ് അടുത്ത ചടങ്ങ്. വിളക്ക് കത്തിച്ച് വെച്ച് ഉണ്ടാക്കിയ സദ്യ  ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ബലിതർപ്പണ ചടങ്ങുകൾക്ക് അനുമതിയില്ലെന്ന് വിവിധ ദേവസ്വം ബോർഡുകൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  ഭക്തർക്ക് നൽകിയിരിക്കുന്ന നിര്ദ്ദേശമനുസരിച്ച് വീടുകളിൽ ബലിതർപ്പണം നടത്തിയ ശേഷം കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രദർശനം നടത്താനാണ്. 


Also Read: ഇന്ന് കർക്കിടക വാവ്; വിശ്വാസികൾ വീടുകളിൽ ബലിതർപ്പണം നടത്തുന്നു...


ക്ഷേത്രത്തിലെത്തി പിതൃനമസ്‌കാരം നടത്താം. ബലിതർപ്പണ സൗകര്യമുള്ള മിക്ക ക്ഷേത്രങ്ങളിലും പിതൃനമസ്‌കാരം നടത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  മാത്രമല്ല ബലിതർപ്പണ ചടങ്ങുകൾക്ക് പ്രശസ്തമായ ആലുവ ശിവ ക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ ഓൺലൈൻ വഴിപാടുകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.