Karkidaka Vavu Bali 2021: പെരുമഴയുടെ അകമ്പടി, ഇത്തവണ കർക്കിടക വാവ് ഞായറാഴ്ച , വീട്ടിലിരുന്ന് ബലി ഇടാം

പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 05:03 PM IST
  • ബലി തർപ്പണത്തിന് പ്രത്യേക ദിവസം ആവശ്യമില്ലെങ്കിലും കർക്കിടകത്തിലെ ബലിയാണ് ഏറ്റവും ഉത്തമം.
  • പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നാണ് ഇത്തവണത്തെ ബലി കർമ്മങ്ങൾ.
  • പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്
Karkidaka Vavu Bali 2021: പെരുമഴയുടെ അകമ്പടി, ഇത്തവണ കർക്കിടക വാവ് ഞായറാഴ്ച , വീട്ടിലിരുന്ന് ബലി ഇടാം

കൊച്ചി:  പെരുമഴയുടെ അകമ്പടിയിലാണ് ഇത്തവണ കർക്കിടക വാവ്. അത് കർക്കിടകത്തിലെ പതിവാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്ച  അമാവാസിയിൽ പിതൃക്കൾക്ക് ഇത്തവണ ബലികർമ്മങ്ങൾ ചെയ്യും. ബലി തർപ്പണത്തിന് പ്രത്യേക ദിവസം ആവശ്യമില്ലെങ്കിലും കർക്കിടകത്തിലെ ബലിയാണ്  ഏറ്റവും ഉത്തമം. പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നാണ് ബലി കർമ്മങ്ങൾ.

എന്താണ് കർക്കിടകത്തിലെ വാവുബലി

പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.

തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.

ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്.

ബലി തർപ്പണം

നിലവിളക്ക് കൊളുത്തി അരി,എള്ള്,പൂവ്, ചന്ദനം,കറുക, എന്നിവയാണ് ബലിയിടാൻ ഇലയിൽ നിരത്തുന്നത്. ഇതിനു മുൻപായി ദർഭ പുല്ലു കൊണ്ടുള്ള പവിത്രം (മോതിരം) ബലി ഇടുന്നയാൾ ധരിക്കണം.  പച്ചരിയും എള്ളും കുതിര്‍ത്ത് ഉരുളയാക്കി ഉരുള നെഞ്ചില്‍ ചേര്‍ത്ത് മരിച്ച് പിതൃക്കളെ മനസ്സില്‍ ധ്യാനിച്ച് കറുകപ്പൂവിന്റെ നടുവിലായി വെക്കുക. പിന്നീട് അല്‍പം ചെറുളയും മഞ്ഞളും കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് പിണ്ഡത്തിന് സമീപം സമര്‍പ്പിക്കണം. ഇത്തരത്തില്‍ അഞ്ച് തവണ ചെയ്യേണ്ടതാണ്.

പിന്നിട് ഇലയും പിണ്ഡവുമെടുത്ത് തലയിൽ വെച്ച് പിറകിലേക്ക് നടന്ന് തിരിഞ്ഞ് നോക്കാതെ എറിയണം. അല്ലെങ്കിൽ ഇല തെക്കോട്ടാക്കി കൈകൊട്ടി കാക്കയെ വിളിക്കാം.

അടുത്തവർഷത്തെ വാവ്

കഴിഞ്ഞ വർഷം ജൂലൈ 20 ഞായറാഴ്ചയായിരുന്നു കർക്കിടക വാവ്. ഇത്തവണ അത് ആഗസ്റ്റ് 8 ഞായാറാഴ്ചയും. 2022-ലെ കർക്കിടക വാവ് ജൂലൈ 28 വ്യാഴാഴ്ചയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News