Kartik Month 2021: കാർത്തിക മാസ തുടക്കം ഇന്നു മുതൽ, തുളസി പൂജ ചെയ്യുക; വീട്ടിൽ ധനലാഭമുണ്ടാകും
Kartik Month 2021: സനാതന ധർമ്മത്തിൽ കാർത്തിക മാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ മാസത്തിൽ തുളസിയെ ആരാധിക്കുന്നത് എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ സഹായിക്കും.
Kartik Month 2021: ഹിന്ദുമതത്തിലെ കാർത്തിക മാസത്തിൽ (Kartik Month 2021) തുളസി ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വർഷം മുഴുവനും തുളസിയെ ആരാധിക്കുന്നുണ്ടെങ്കിലും കാർത്തിക മാസത്തിൽ തുളസിയുടെ മുന്നിൽ വിളക്ക് കൊളുത്തിയാൽ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് പറയപ്പെടുന്നത്.
ഇത്തവണ കാർത്തിക മാസം ഒക്ടോബർ 21 മുതൽ നവംബർ 19 വരെ തുടരും. മാസങ്ങളോളം നീണ്ട ഉറക്കത്തിലായിരുന്നു മഹാവിഷ്ണു ഈ മാസം ഉണരുമെന്നാണ് വിശ്വാസം. പതിവായി തുളസിയെ ആരാധിക്കുകയും കാർത്തിക മാസത്തിൽ വിളക്ക് കത്തിക്കുകയും ചെയ്യുന്നത് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കും.
തുളസി ഉള്ള വീട്ടിൽ യമദൂതണ് അതായത് കാലൻ പ്രവേശിക്കില്ലെന്ന് പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ട്. തുളസി ശാലിഗ്രാമത്തെയാണ് വിവാഹം കഴിച്ചത് അതിനാൽ തുളസിയെ ആരാധിക്കുന്ന ഒരാൾക്ക് ഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഐതിഹ്യമനുസരിച്ച് ശാലിഗ്രാമത്തിന്റെ പേരിൽ എന്നെ തുളസിക്കൊപ്പം ആരാധിക്കുമെന്നും ഏതൊരു വ്യക്തിയാണോ തുളസിയില്ലാതെ എന്നെ ആരാധിക്കുന്നത് അദ്ദേഹത്തെ താൻ അംഗീകരിക്കില്ലെന്നും മഹാവിഷ്ണു തുളസിക്ക് ഒരു അനുഗ്രഹം നൽകിയിട്ടുണ്ട് എന്നാണ്.
പൂജചെയ്യേണ്ട വിധി
വേദഗ്രന്ഥങ്ങൾ അനുസരിച്ച് തുളസിക്ക് പ്രത്യേക തുളസിത്തറ ഉണ്ടാക്കുകയും അലങ്കരിക്കുകയും ചെയ്യണം എന്നാണ്. അതിൽ സ്വസ്തിക ചിഹ്നം ഉണ്ടാക്കണം. രംഗോളികൊണ്ട് അഷ്ടദള താമരയ്‌ക്കൊപ്പം ശംഖ് ചക്രം അല്ലെങ്കിൽ പശുവിന്റെ പാടം ഉണ്ടാക്കി ആരാധിക്കണം.
Also Read: Tulsi Plant Rules: നിങ്ങളുടെ വീട്ടിൽ തുളസി ചെടി ഉണ്ടോ? എങ്കിൽ ഈ പ്രധാന കാര്യം അറിയുക അല്ലെങ്കിൽ..
തുളസിയെ ആവാഹിച്ചതിനുശേഷം ധൂപം, വിളക്ക്, സിന്ദൂരം, ചന്ദനം, നൈവേദ്യം, വസ്ത്രങ്ങൾ എന്നിവ സമർപ്പിക്കണം. തുളസിക്ക് ചുറ്റും ദീപം തെളിയിച്ച് നിയമപ്രകാരം ആരാധിക്കുക.
കാർത്തിക മാസത്തെ മാസങ്ങളിലെ ഏറ്റവും മികച്ച മാസമായി കണക്കാക്കുന്നു
ശാസ്ത്രങ്ങളിൽ വേദങ്ങളും, നദികൾക്കിടയിൽ ഗംഗയും, യുഗങ്ങളിൽ സത്യഗുണവും ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. അതേപ്രകാരം കാർത്തിക മാസത്തെ (Kartik Maas) മികച്ച മാസമായി കണക്കാക്കുന്നു.
വിശ്വാസമനുസരിച്ച് നിങ്ങളുടെ ജോലി മുടങ്ങിക്കിടക്കുകയാണെങ്കിൽ, ബിസിനസിൽ ലാഭമില്ലെങ്കിൽ നിങ്ങൾ കാർത്തിക മാസത്തിൽ വിധി വിധാനത്തോടെ തുളസിയെ ആരാധിക്കണം. ഇതിലൂടെ നിങ്ങളുടെ എല്ലാ ദുഃഖങ്ങളും മാറിക്കിട്ടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...