ഏപ്രിൽ 25ന് കേദാർനാഥ് യാത്ര ആരംഭിക്കും. രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷത്തെ കേദാർനാഥ് യാത്രയ്ക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 21 ന് ആരംഭിച്ചു. കേദാർനാഥ് യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ ആദ്യം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓൺലൈനായും ഓഫ്‌ലൈനായും രജിസ്‌ട്രേഷൻ നടത്താം. ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ സോൻഭദ്രയിൽ എത്തിയതിന് ശേഷം മാത്രമേ നടത്താനാകൂ. സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ച് ഭക്തർക്ക് ദർശന തിയതി അനുവദിക്കും. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിന് മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്.


ALSO READ: Chaitra Amavasya 2023: ചൈത്ര അമാവാസി ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യരുത്; ജന്മം മുഴുവൻ ദോഷങ്ങൾ പിന്തുടരും


ടെക്സ്റ്റ് മെസേജ് ആയോ വാട്സ്ആപ്പ് മെസേജ് ആയോ അയക്കാം: യാത്ര എന്ന് ടൈപ്പ് ചെയ്ത് +918394833833 എന്ന മൊബൈൽ നമ്പറിലേക്ക് അയയ്ക്കുക.


ടോൾ ഫ്രീ നമ്പർ: ടോൾ ഫ്രീ നമ്പറായ 01351364 വഴിയും രജിസ്റ്റർ ചെയ്യാം.


ആപ്പ് വഴി രജിസ്റ്റർ ചെയ്യാം: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നിങ്ങൾക്ക് ടൂറിസ്റ്റ് കെയർ ഉത്തരാഖണ്ഡ് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. ഇതുവഴിയും കേദാർനാഥ് യാത്രയ്ക്ക് രജിസ്റ്റർ ചെയ്യാം.


യാത്രയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് പണം നൽകേണ്ടതില്ല. മുഴുവൻ രജിസ്ട്രേഷനും സൗജന്യമായാണ് നടത്തുന്നത്. ആറ് ആഴ്ചയിൽ കൂടുതലായ ഗർഭിണികൾ, 13 വയസ്സിന് താഴെയുള്ള കുട്ടികൾ, 75 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നീ വിഭാ​ഗങ്ങളിൽപ്പെട്ടവർക്ക് യാത്രയ്ക്കായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.