Camphor Vastu Tips: ഹൈന്ദവ ആരാധനയില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് കര്‍പ്പൂരം. ആരാധനയ്ക്ക് കര്‍പ്പൂരം ഉപയോഗിക്കുന്നത് ഏറെ ശുഭകരമായി കണക്കാക്കുന്നു. കര്‍പ്പൂരം ഇല്ലാതെയുള്ള ആരാധനതന്നെ അപൂർണ്ണമായി കണക്കാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Shani and Horoscope: ജാതകത്തിൽ ശനി ശുഭമോ അശുഭമോ? ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം
 
വീടുകളില്‍ പൂജാ സമയത്ത് കര്‍പ്പൂരം കത്തിയ്ക്കുന്നത്‌ ഏറെ ശുഭമാണ്‌. ഇത് വീടിന്‍റെ അന്തരീക്ഷം ശുദ്ധമാക്കുകയും നെഗറ്റീവ് എനർജി ഇല്ലാതാകുകയും ചെയ്യുന്നു. എന്നാല്‍, ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും കർപ്പൂരത്തിന്‍റെ പ്രതിവിധികള്‍ വളരെ പ്രാധാന്യത്തോടെ വിവരിയ്ക്കുന്നുണ്ട്. 


Also Read:  Rahu Transit 2023: ഒന്നര വർഷത്തിന് ശേഷം രാഹുവിന്‍റെ സംക്രമണം, ഈ 3 രാശിക്കാർക്ക് സുവര്‍ണ്ണകാലം!!


കർപ്പൂരം കത്തിക്കുന്നത് അന്തരീക്ഷത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരുന്നു. അതിനാലാണ് ആരാധനയിൽ കർപ്പൂരം പ്രാധാന്യത്തോടെ ഉപയോഗിക്കുന്നത്. വീട്ടിൽ ദിവസവും കർപ്പൂരം കത്തിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകും. കര്‍പ്പൂരം കത്തിക്കുന്നതിലൂടെ  വീടിന്‍റെ പരിസരം ശുദ്ധവും പോസിറ്റീവ് എനർജി നിറഞ്ഞതുതായി  മാറുന്നു. 


Also Read:  Sun in Horoscope: ജാതകത്തില്‍ സൂര്യന്‍റെ പ്രഭാവം നല്‍കും ലോക പ്രശസ്തി!! 


പല ഗ്രഹദോഷങ്ങളും വാസ്തു ദോഷങ്ങളും അകറ്റാൻ, കർപ്പൂരം ഉപയോഗിച്ചുള്ള പരിഹാരങ്ങൾ നടത്തുന്നത് വളരെ നല്ല ഫലങ്ങൾ നൽകുന്നു. ഇതുകൂടാതെ, വീട്ടിൽ ചില പ്രത്യേക സ്ഥലങ്ങളിൽ കർപ്പൂരം വയ്ക്കുന്നത് വാസ്തു ദോഷങ്ങള്‍ പരിഹരിയ്ക്കുകയും ധാരാളം ഗുണങ്ങൾ നൽകുന്നു. 


പോസിറ്റിവിറ്റിക്കുള്ള കർപ്പൂര പ്രതിവിധി:  വീട്ടിലെ വാസ്തു ദോഷങ്ങൾ ഇല്ലാതാക്കാനും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനും പൂജാമുറിയിൽ കർപ്പൂരം വയ്ക്കുന്നത് ഉത്തമമാണ്. ഇത് അലിഞ്ഞു കഴിയുമ്പോൾ, ഒരു പുതിയ കഷണം വീണ്ടും വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കും. കൂടാതെ വീട്ടിലെ അംഗങ്ങൾക്ക് മനസിന്‌ സമാധാനവും അനുഭവപ്പെടുന്നു.


സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രതിവിധി:  നിങ്ങൾ സാമ്പത്തിക പ്രതിസന്ധിയാൽ വിഷമിക്കുന്നുണ്ടെങ്കിൽ വെള്ളിയാഴ്ച ചെയ്യുന്ന ഈ ഉപായം ഗുണകരമാണ്. ഇതിനായി, രാവിലെ കുളിച്ച് ഒരു റോസാപ്പൂവിന്‍റെ ഉള്ളിൽ ഒരു കഷണം കർപ്പൂരം വയ്ക്കുക. തുടർന്ന് വൈകുന്നേരം ഈ കർപ്പൂരം കത്തിച്ച് പുഷ്പം ദുർഗാദേവിക്ക് സമർപ്പിക്കുക.  


സാമ്പത്തിക നേട്ടത്തിനുള്ള പ്രതിവിധി:  വീട് അനുഗ്രഹിക്കപ്പെടാനും സമ്പത്ത് ഉണ്ടാകാനും രാത്രി ഉറങ്ങുന്നതിനുമുമ്പ് ഒരു വെള്ളി പാത്രത്തിൽ നാലോ അഞ്ചോ ഗ്രാമ്പൂ, ഒന്ന് രണ്ട് കഷണം കർപ്പൂരം എന്നിവ കത്തിക്കുക. ഇത് വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്തും, പണത്തിനും സമ്പത്തിനും ഒരു കുറവും ഉണ്ടാകില്ല. കുറച്ച് ദിവസത്തേക്ക് ദിവസവും ഈ പ്രതിവിധി ചെയ്യുക. 


നല്ല ഉറക്കത്തിനുള്ള പ്രതിവിധി: രാത്രിയില്‍ ഉറക്കത്തിന് പ്രശ്‌നമുണ്ടെങ്കിൽ, വീട്ടിൽ കലഹം പതിവാണെങ്കിൽ, ഒരു കഷ്ണം കർപ്പൂരം കിടപ്പുമുറിയിൽ സൂക്ഷിക്കുക. ഇതുമൂലം രാത്രിയിൽ തടസ്സങ്ങളില്ലാതെ സുഖനിദ്രയും ജീവിതത്തിൽ സന്തോഷവും ലഭിക്കും. 


രാവിലെയും വൈകുന്നേരവും വീട്ടിൽ കർപ്പൂരം കത്തിക്കുന്നത് വീടിന്‍റെ അന്തരീക്ഷം ശുദ്ധീകരിക്കുകയും നെഗറ്റീവ് എനർജി അകറ്റുകയും ചെയ്യുന്നു. വീട്ടില്‍ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. 


 ശനിദോഷം ഉള്ളവര്‍ അത് മാറ്റാനായി ശനിയാഴ്ച കുളിക്കുന്ന വെള്ളത്തിൽ കുറച്ച്  കർപ്പൂരവും കുറച്ച് തുള്ളി മുല്ലപ്പൂ എണ്ണയും ഇടുക. ഇത് ശനി ദോഷം കുറയ്ക്കുകയും പണത്തിന്‍റെ  വരവിന് വഴി തുറക്കുകയും ചെയ്യുന്നു.



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ