Sun in Horoscope: ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്‍റെ സ്ഥാനം അനുകൂലമാണ് എങ്കില്‍ ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ഏറെ ഉയര്‍ച്ചയും നേട്ടവും ഉണ്ടാവും എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതായത്, ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഒരു വ്യക്തിയുടെ ജാതകത്തിൽ ശക്തനാണോ ദുർബലനാണോ എന്നത് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
Also Read: Shani and Horoscope: ജാതകത്തിൽ ശനി ശുഭമോ അശുഭമോ? ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം
ജ്യോതിഷത്തില്‍ സൂര്യനും മറ്റ് ഗ്രഹങ്ങളും പലപ്പോഴും അനുകൂല ഗുണങ്ങള്‍ നല്‍കുന്നവയാണ്. അതായത്, സൂര്യന്‍റേയും മറ്റ് ഗ്രഹങ്ങളുടേയും സ്ഥാനം പലപ്പോഴും അനൂകുല ഗുണങ്ങളാണ് നല്‍കുക. എന്നാല്‍, ഗ്രഹങ്ങളുടെ രാശി സംക്രമണം പലപ്പോഴും വ്യക്തികളുടെ ജീവിതത്തില്‍ ശുഭ, അശുഭ ഫലങ്ങള്‍ നല്‍കുന്നു.
Also Read: Rahu Transit 2023: ഒന്നര വർഷത്തിന് ശേഷം രാഹുവിന്‍റെ സംക്രമണം, ഈ 3 രാശിക്കാർക്ക് സുവര്‍ണ്ണകാലം!!
ജ്യോതിഷം പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ ജാതകത്തില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍റെ പ്രഭാവം ഏറെ പ്രധാനമാണ്. അതായത്, ജാതകത്തില്‍ സൂര്യന്‍ ശക്തനോ ദുർബലനോ എന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു. ഒരു വ്യക്തിയുടെ ഭാവി നിർണ്ണയിയ്ക്കുന്നതില്‍ ജാതകത്തില്‍ സൂര്യന്‍റെ സ്ഥാനം വളരെ പ്രധാനമാണ്. ജാതകത്തിൽ സൂര്യൻ മേടം, കുംഭം, ചിങ്ങം, വൃശ്ചികം, ധനു രാശികളിൽ ശക്തനായ യോഗകാരകനായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാരുടെ ജാതകത്തിൽ സൂര്യൻ അനുകൂലമാണെങ്കിൽ, ആ വ്യക്തിക്ക് ജീവിതത്തില്‍ ഏറെ പ്രശസ്തി ലഭിക്കും. ആ വ്യക്തി ചെയ്യുന്ന ജോലിയ്ക്ക് ഏറെ പ്രശംസ ലഭിക്കും, ആ വ്യക്തിയുടെ ബൗദ്ധിക ശേഷി വളരെ ഉയര്‍ന്നതായിരിയ്ക്കും, ജീവിതത്തില്‍ ഉയർന്ന സ്ഥാനം ലഭിക്കാനുള്ള ശക്തമായ സാധ്യതയുമുണ്ട്.
Also Read: Jupiter Transit: ലക്ഷ്മി ദേവി ഈ 3 രാശിക്കാരെ സമ്പന്നരാക്കും, 2024 വരെ എന്നും സുഖ സമൃദ്ധി!!
ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യൻ വളരെ ശക്തനും ശുഭപ്രഭാവമുള്ളവനുമാണെങ്കിൽ ആ വ്യക്തിയുടെ പ്രശസ്തി രാജ്യത്ത് മാത്രമല്ല, വിദേശത്തും വ്യാപിക്കും. അത്തരമൊരു വ്യക്തിക്ക് ഉയർന്ന അധികാരങ്ങൾ ലഭിക്കും, കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ചുമതല ലഭിക്കും. കൂടാതെ, ആ വ്യക്തിയ്ക്ക് പിതാവിന്‍റെ അനുഗ്രഹം ലഭിക്കും, ഒപ്പം ആരോഗ്യവാനുമായിരിക്കും.
നേരെമറിച്ച്, സൂര്യൻ ബലഹീനനാണെങ്കിൽ അല്ലെങ്കിൽ ശനിയുടെയും രാഹുവിന്‍റെയും സ്വാധീനങ്ങളുണ്ടെങ്കിൽ, വ്യക്തിയുടെ ആരോഗ്യം എന്നും മോശമായി തുടരും. പിതാവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കും. ജോലി സ്ഥലത്ത് പ്രശ്നങ്ങള്‍ നേരിടാം. അവ അവ പരിഹരിയ്ക്കുന്നതില്‍ പരാജയപ്പെടാം. ഒരു വ്യക്തി ചെയ്യുന്ന ജോലിയിൽ പ്രശസ്തി ആഗ്രഹിക്കുമ്പോൾ, പ്രശസ്തിക്ക് പകരം കുപ്രസിദ്ധി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരമൊരു വ്യക്തിയുടെ പ്രതിരോധശേഷി കുറയുകയും ശരീരം ദുർബലമാവുകയും രോഗബാധിതനാകുകയും ചെയ്യുന്നു. ഇത്തരക്കാർ ചില വിട്ടുമാറാത്ത രോഗങ്ങളോ എന്നും അനുഭവിക്കുന്നു. സിഗരറ്റ്, മാംസം, മദ്യം, തുടങ്ങിയ പദാർഥങ്ങൾ ഉപയോഗിക്കുന്നവർക്ക് സൂര്യന്‍റെ അനുഗ്രഹം നഷ്ടപ്പെടും.
സൂര്യ ദേവന്‍റെ അനുഗ്രഹം നേടാന്‍ ഇവ അനുഷ്ഠിക്കാം
ജാതകത്തിൽ സൂര്യന്‍റെ ബലഹീനമായ സ്ഥാനമോ ദോഷകരമായ ഗ്രഹങ്ങളുടെ സ്വാധീനമോ ഉണ്ടെങ്കിൽ, സൂര്യ ദേവന്‍റെ അനുഗ്രഹം ലഭിക്കാൻ, ദിവസവും സൂര്യോദയത്തിന് മുമ്പ് ഉണർന്ന് കുളിയും മറ്റും കഴിഞ്ഞ് സൂര്യ ദേവന് ജലം സമര്‍പ്പിക്കാം... മുതിര്‍ന്നവരെ ബഹുമാനിക്കാം.... ഞായറാഴ്ച വ്രതം അനുഷ്ഠിച്ച് നിങ്ങളുടെ കഴിവിനനുസരിച്ച് സ്വർണ്ണമോ ചെമ്പോ ശർക്കരയോ ദാനം ചെയ്യാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...