പുതുവർഷത്തിലേക്ക് കടക്കാൻ ഇനി വിരലിൽ എണ്ണാനുള്ള ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എല്ലാവർക്കും ഒരുപാട് പ്രതീക്ഷകൾ പുതുവർഷത്തെ കുറിച്ചുണ്ടാകും. നല്ല ജോലി, സമ്പത്ത്, ആരോ​ഗ്യം, വിവാഹം തുടങ്ങി എല്ലാവരുടെയും ആ​ഗ്രഹങ്ങൾ വ്യത്യസ്തമായിരിക്കും. ഈ ആ​ഗ്രഹങ്ങളൊക്കെ നിറവേറണം എന്നത് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. ജ്യോതിഷം അനുസരിച്ച് 2023ൽ വിവിധ ​ഗ്രഹങ്ങൾ രാശിമാറുന്നത് ഓരോ രാശികളെയും സ്വാധീനിക്കും. അതുപോലെ തന്നെ ഒരു വ്യക്തിയുടെയും അവരുടെ കുടുംബത്തിന്റെയും സന്തോഷവും സമൃദ്ധിയെയുമൊക്കെ കുറിച്ച് പറയാൻ വാസ്തു വിദ്യക്കും സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ ഇന്ത്യയിലെ വാസ്തു വിദ്യക്ക് തുല്യമായ ഒന്നാണ് ചൈനീസ് രീതിയായ ഫെങ് ഷൂയി. വാസ്തുവിൽ പറയുന്ന പോലെ ഒരു വ്യക്തിയുടെ പുരോ​ഗതിക്ക് ചെയ്യേണ്ടതായ ചില കാര്യങ്ങൾ ഫെങ് ഷൂയിയിലും പറയുന്നു. ഫെങ് ഷൂയി വിദ്യ പ്രകാരം വീടിനുള്ളിൽ ചില വസ്തുക്കൾ വെയ്ക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. അങ്ങനെ ഒരു വസ്തുവാണ് ഫെങ് ഷൂയി തവള, മണി ഫ്രോ​ഗ് എന്ന് ഇം​ഗ്ലീഷിൽ പറയും. മൂന്ന് കാലുകളുള്ള ഈ തവള സമൃദ്ധിയുടെ പ്രതീകമായിട്ടാണ് ഫെങ് ഷുയി വിദ്യയിൽ കണക്കാക്കപ്പെടുന്നത്. ഇത് വീട്ടിൽ പോസിറ്റീവ് എനർജിയും സന്തോഷവും നൽകുന്നു.


Also Read: Vastu Tips: ഈ ചെടികൾ വീട്ടിൽ നട്ടുപിടിപ്പിച്ചിട്ടുണ്ടോ? എത്രയും വേ​ഗം അത് ഒഴിവാക്കൂ


 


നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ ഫെങ് ഷൂയി തവള സൂക്ഷിക്കുന്നത് നല്ല ഫലങ്ങൾ നൽകുന്നു. ഫെങ് ഷൂയി തവളയെ വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഫെങ് ഷൂയിയിൽ മൂന്ന് കാലുകളുള്ള തവളയെ വളരെ ഭാഗ്യമായി കണക്കാക്കുന്നു. ഇത് സൂക്ഷിച്ചാൽ വീട്ടിൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്. ഈ തവളയുടെ വായിൽ നാണയവുമുണ്ടാകും. ഫെങ് ഷൂയി തവളയെ വെച്ചിരിക്കുന്ന വീട്ടിൽ സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ല. ദീർഘായുസ്സും ഐശ്വര്യവുമായി ബന്ധപ്പെട്ടതാണ് മണി ഫ്രോ​ഗ്. 


ഏത് തരത്തിലുള്ള ഫെങ് ഷൂയി തവളയാണ് വീട്ടിൽ സൂക്ഷിക്കേണ്ടതെന്നും അതിന്റെ നിയമങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.


ഫെങ് ഷൂയി തവളയെ എപ്പോഴും വീടിനുള്ളിൽ സൂക്ഷിക്കണം. വീടിന്റെ പ്രധാന വാതിലിനടുത്ത് വേണം ഇവ സ്ഥാപിക്കാൻ. മുറിക്ക് അകത്തേയ്ക്കാകണം അഭിമുഖീകരിക്കേണ്ടത്. അബദ്ധത്തിൽ പോലും ഇത് അടുക്കളയിലോ ടോയ്‌ലറ്റിലോ സൂക്ഷിക്കരുത്. അങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ അനർത്ഥങ്ങൾ വർധിക്കും.


ഫെങ് ഷൂയി പ്രകാരം മൂന്ന് കാലുകളുള്ള തവളയെ വീട്ടിൽ സൂക്ഷിക്കുന്നത് ഭാഗ്യവും ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നൽകുന്നു. അത്തരത്തിലുള്ള രണ്ട് തവളകളെ ഒരേ സ്ഥലത്ത് വെച്ചാൽ അത് നിങ്ങൾക്ക് കൂടുതൽ ഭാഗ്യമാണെന്ന് പറയപ്പെടുന്നു. രണ്ട് തവളകളെയും വീടിന്റെയോ ഓഫീസിന്റെയോ പ്രധാന വാതിലിനടുത്ത് സൂക്ഷിക്കണം.


മൂന്ന് കാലുകളുള്ള തവളയെ വീട്ടിൽ സൂക്ഷിക്കുന്നത് കുടുംബാംഗങ്ങൾക്ക് ഭാ​ഗ്യം കൊണ്ടുവരുന്നു. എല്ലാത്തരം വിഷമതകളിൽ നിന്നും ഇത് ആശ്വാസം നൽകുന്നു. ജോലി സ്ഥലത്തിന്റെയോ സ്വീകരണമുറിയുടെയോ തെക്ക്-കിഴക്ക് ദിശയിൽ ഇത് സൂക്ഷിച്ചാൽ വീട്ടിലെ അംഗങ്ങൾക്ക് പുരോഗതി ലഭിക്കും.


ബിസിനസുകാർ തീർച്ചയായും ഫെങ് ഷൂയി തവളയെ ജോലിസ്ഥലത്ത് സ്ഥാപിക്കണം. ഇത് നിങ്ങൾക്ക് ബിസിനസിൽ വിജയം കൊണ്ടുവരും. 


മൂന്ന്, ആറ്, ഒമ്പത് മണി ഫ്രോ​ഗുകൾ വരെ നിങ്ങൾക്ക് സൂക്ഷിക്കാം. ഒമ്പതിൽ കവിയാൻ പാടില്ല. ഒരുപാട് ഉയരത്തിൽ വെയ്ക്കാതിരിക്കുക. അങ്ങനെ ചെയ്താൽ പണനഷ്ടത്തിന് കാരണമായേക്കും. 


ആകെ മൊത്തത്തിൽ ഫെങ് ഷൂയി തവള വീടിന് ഐശ്വര്യം കൊണ്ടുവരും. ആരോ​ഗ്യത്തിന്റെയും പ്രതീകമാണ് ഇവ. തവളയുടെ ചുവന്ന കണ്ണുകൾ തിന്മയെ അകറ്റി കുടുംബത്തിൽ പോസിറ്റീവ് എനർജി നൽകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.