Vastu Tips: ഈ ചെടികൾ വീട്ടിൽ നട്ടുപിടിപ്പിച്ചിട്ടുണ്ടോ? എത്രയും വേ​ഗം അത് ഒഴിവാക്കൂ

Vastu Tips: ഏത് ചെടി നടണം എന്ന് തുടങ്ങി അത് ഏത് ദിശയിൽ നടണം എന്ന കാര്യം വരെ വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 17, 2022, 06:43 PM IST
  • വാസ്തു ശാസ്ത്ര പ്രകാരം വീട്ടുവളപ്പിൽ അക്കേഷ്യ മരം നടാൻ പാടില്ല.
  • ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാക്കുന്നു.
  • വീട്ടിലുള്ളവർക്ക് രോ​ഗങ്ങൾ പിടിപ്പെടാൻ സാധ്യതയുണ്ട്.
Vastu Tips: ഈ ചെടികൾ വീട്ടിൽ നട്ടുപിടിപ്പിച്ചിട്ടുണ്ടോ? എത്രയും വേ​ഗം അത് ഒഴിവാക്കൂ

വീട്ടിൽ എപ്പോഴും സന്തോഷം ഉണ്ടാകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഓരോ വ്യക്തിയും ചിന്തിക്കുന്നത് അത് തന്നെയാണ്. വീട്ടിൽ ഐശ്വര്യം വന്നുചേരുന്നതിനും അതിലൂടെ സന്തോഷവും സമാധാനവും ഉണ്ടാകാനും വേണ്ട കാര്യങ്ങൾ എല്ലാവരും ചെയ്യാറുണ്ട്. ഇതിനായി വാസ്തു ശാസ്ത്രത്തിലും വിവിധ കാര്യങ്ങൾ പറയാറുണ്ട്. പല തരത്തിലുള്ള മരങ്ങളും ചെടികളും വീട്ടിൽ നട്ടുപിടിപ്പിക്കാൻ വാസ്തു ശാസ്ത്രത്തിൽ നിർദ്ദേശിക്കുന്നുണ്ട്. വീട്ടിൽ ആവശ്യമായ സാധനങ്ങൾ അവ ശരിയായ ദിശയിൽ വയ്ക്കുന്നതടക്കം നിരവധി കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

അതുപോലെ തന്നെയാണ് വീട്ടിൽ നട്ടുപിടിപ്പിക്കുന്ന ചെടികളുടെ കാര്യവും. ശരിയായ ചെടികൾ ശരിയായ ദിശയിൽ നട്ടുപിടിപ്പിച്ചാൽ വീട്ടിൽ പോസിറ്റീവ് എനർജി നിലകൊള്ളും. ഒരു വ്യക്തിയുടെ എല്ലാ ബുദ്ധിമുട്ടുകളും നീങ്ങും. നേരെമറിച്ച്, തെറ്റായ ചില ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ നെഗറ്റീവ് എനർജിയുണ്ടാകാനും സാധ്യതയുണ്ട്. ഏതൊക്കെ ചെടികൾ വീട്ടിൽ വയ്ക്കാൻ പാടില്ല എന്നതിനെ കുറിച്ച് നോക്കാം... 

വാസ്തു ശാസ്ത്ര പ്രകാരം വീട്ടുവളപ്പിൽ അക്കേഷ്യ മരം നടാൻ പാടില്ല. ഇവയ്ക്ക് ചെറിയ മുള്ളുകൾ ഉണ്ട്. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാക്കുന്നു. വീട്ടിലുള്ളവർക്ക് രോ​ഗങ്ങൾ പിടിപ്പെടാൻ സാധ്യതയുണ്ട്. വീട്ടിൽ അക്കേഷ്യ മരം നട്ടിട്ടുണ്ടെങ്കിൽ അത് ഉടൻ മാറ്റുക.

Also Read: Vastu Tips: രാവിലെ ഉറക്കമുണർന്നാൽ ഈ കാര്യങ്ങൾ ചെയ്യുക, വീട്ടിൽ ഐശ്വര്യം കുടികൊള്ളും

 

മുള്ളുള്ള ചെടികൾ നടുന്നത് വാസ്തു ശാസ്ത്രത്തിൽ നിഷിദ്ധമാണ്. മുൾച്ചെടികൾ നടുന്നത് വീട്ടിൽ പ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് പറയപ്പെടുന്നു. കള്ളിച്ചെടികളും വീട്ടിൽ നടാൻ പാടില്ല. മുൾച്ചെടികൾ നടുന്നത് വീട്ടിൽ ശത്രുതയ്ക്കും ബന്ധങ്ങളിലെ വിള്ളലുകൾക്കും കാരണമായേക്കും. മുൾച്ചെടി വീട്ടിലുണ്ടെങ്കിൽ ആ വീട്ടുകാർക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്.

അതുപോലെ തന്നെ വീട്ടിൽ പുളിമരം നടുന്നത് നെഗറ്റീവ് എനർജിയുണ്ടാക്കുമെന്ന് പറയപ്പെടുന്നു. വീട്ടിലുള്ളവർ തമ്മിൽ അഭിപ്രായ വ്യത്യാസവും കലഹവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ മരം വീട്ടിൽ നടുന്നത് അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. വീട്ടിൽ പുളിമരം നടുന്നത് ബന്ധങ്ങളെ നശിപ്പിക്കുകയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News