Money and Vast Tips: ജീവിതത്തിൽ ഏറെ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. അതിനായി ഏറെ കഠിനാധ്വാനം ചെയ്യുന്നു.  എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം എത്ര അദ്ധ്വാനിച്ചാലും പണം ലഭിക്കില്ല. കൂടാതെ അവരുടെ ജീവിതത്തില്‍ പണം നിലനില്‍ക്കില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mars Transit 2023: ഈ 4 രാശിക്കാരുടെ ജീവിതത്തിൽ ചൊവ്വ അനുകൂലം, ആഗസ്റ്റ് 18 മുതൽ പണത്തിന്‍റെ പെരുമഴ!!
 
ചിലര്‍ക്ക് അവരുടെ അദ്ധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കില്ല. നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവ് ആനുഭവപ്പെടുന്നുണ്ട് എങ്കില്‍ ചില  കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതായത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വാസ്തുവുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.


നാമെല്ലാവരും പണം സൂക്ഷിക്കുന്നത് പേഴ്സിലാണ്. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍  പേഴ്സിസില്‍ സൂക്ഷിച്ചാല്‍ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയും, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല....  അത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയാം.....  


കുറച്ച് അരിമണികള്‍ പേഴ്സില്‍ സൂക്ഷിക്കാം 


വാസ്തു ശാസ്ത്ര പ്രകാരം, കുറച്ച് അരി മണികള്‍ പേഴ്സിൽ സൂക്ഷിക്കുന്നത് അനാവശ്യ ചെലവുകൾ അല്ലെങ്കില്‍ പണത്തിന്‍റെ ഒഴുക്ക്  തടയുകയും സമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ,  സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍  ഇത്തിരി അരി മണികള്‍ പേഴ്സിൽ സൂക്ഷിക്കുക.


ചുവന്ന കടലാസ്


ചുവപ്പ് നിറത്തിന് വാസ്തു ശാസ്ത്രത്തിൽ വളരെ  പ്രാധാന്യം ഉണ്ട്. ചുവന്ന കടലാസിൽ നിങ്ങളുടെ ആഗ്രഹം എഴുതി നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പേഴ്സ് ഒരിക്കലും കാലിയാകില്ല.


സ്വര്‍ണം, വെള്ളി നാണയങ്ങൾ


ആദ്യം സ്വര്‍ണം, വെള്ളി നാണയങ്ങള്‍  ലക്ഷ്മി ദേവിയുടെ ചരണങ്ങളില്‍ വയ്ക്കുക, ശേഷം അത്  പേഴ്സിൽ സൂക്ഷിക്കുക.  ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പേഴ്സ് ഒരിക്കലും കാലിയാകില്ല, എപ്പോഴും പണം ഉണ്ടാകും


ലക്ഷ്മി ദേവിയുടെ ചിത്രം


ലക്ഷ്മി ദേവി സമ്പത്തിന്‍റെ ദേവതയാണ്.  വാസ്തു ശാസ്ത്രമനുസരിച്ച്, സമ്പത്ത് നേടാൻ ആഗ്രഹിക്കുന്ന ഒരാൾ ലക്ഷ്മി ദേവിയുടെ ഇരിക്കുന്ന ഭാവത്തിലുള്ള ചിത്രം പേഴ്സിൽ സൂക്ഷിക്കണം. ഇങ്ങനെ ചെയ്‌താല്‍ ആ വ്യക്തിയുടെ ജീവിതത്തില്‍  പണത്തിന് ഒരിയ്ക്കലും ക്ഷാമം ഉണ്ടാകില്ല.


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.