Shukra Gochar In Meen: മാര്‍ച്ച് ആദ്യം ശുക്രന്‍ അതിന്റെ ഉയര്‍ന്ന രാശിയായ മീന രാശിയില്‍ പ്രവേശിക്കും. ഇതുമൂലം ശുക്രന്റെ കേന്ദ്ര ത്രികോണരാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്. ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധന്റെ അസ്തമയം; ഈ രാശിക്കാർക്ക് നൽകും പ്രമോഷനും ധനനേട്ടവും!


 


മിഥുനം (Gemini): കേന്ദ്ര ത്രികോണ രാജയോഗം മിഥുന രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. കാരണം ശുക്രന്‍ ഈ രാശിയുടെ കര്‍മ്മ ഗൃഹത്തിലേക്ക് നീങ്ങാന്‍ പോകുകയാണ്. അതുകൊണ്ടുതന്നെ ഈ സമയം നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല ഫലം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. തൊഴില്‍ സാധ്യതകളും മികച്ചതായിരിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ബിസിനസുകാരാണെങ്കിൽ ഈ സമയം നിങ്ങള്‍ക്ക് ഒരു വലിയ ബിസിനസ് ഇടപാടിന് അന്തിമരൂപം നല്‍കാന്‍ കഴിയും. അത് ഭാവിയില്‍ പ്രയോജനം ലനൽകും. 


കര്‍ക്കിടകം (Cancer): കേന്ദ്ര ത്രികോണ രാജയോഗം കര്‍ക്കടക രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ശുക്രന്‍ ഈ രാശിയുടെ ഒന്‍പതാം ഭാവത്തിലാണ്  സന്ദര്‍ശിക്കാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം തെളിയും. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാകും. ജോലി മേഖലകളില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. ഒരു ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.


Also Read: സൂര്യ-ചൊവ്വ സംഗമത്തിലൂടെ ആദിത്യ മംഗള രാജയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം


 


കുംഭം (Aquarius): കേന്ദ്ര ത്രികോണ രാജയോഗം കുംഭം രാശിക്കാർക്കും ശുഭകരമായിരിക്കും. ശുക്രന്‍ ഈ രാശിയുടെ പണത്തിന്റെയും സംസാരത്തിന്റെയും ഭവനത്തിലേക്കാണ് പ്രവേശിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ധനം ലഭിച്ചേക്കാം. അതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ സാമൂഹിക അന്തസ്സ് വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ വ്യക്തിത്വത്തില്‍ പുരോഗതിയും പ്രതിദിന വരുമാനത്തിൽ വർധനവും ഉണ്ടാകും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.