കേതുവിനെ ഒരു നിഴൽ ഗ്രഹമായാണ് കണക്കാക്കുന്നത്. മറ്റ് ഗ്രഹങ്ങളെപ്പോലെ, കേതുവും കാലാകാലങ്ങളിൽ രാശിചക്രം മാറ്റുന്നു, കേതുവിന്റെ സംക്രമണം പ്രധാനമായി കണക്കാക്കപ്പെടുന്നു.കേതു ശുഭകരമായാൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും അനുഭവപ്പെടും. കേതു മോശം അവസ്ഥയിലാണെങ്കിൽ ജീവിതം ദുരിത ദുരന്തത്താൽ നിറയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ മാസത്തിൽ, കേതു രാശിചക്രം മാറ്റാൻ പോകുന്നു, ഇത് ചില രാശി ചിഹ്നങ്ങൾക്ക് ശുഭകരമായ ഫലങ്ങളും ചിലർക്ക് അശുഭകരമായ ഫലങ്ങളും നൽകും. ഒക്ടോബർ 30 ന് കേതു തുലാം രാശിയിൽ നിന്ന് കന്നി രാശിയിലേക്ക് പ്രവേശിക്കും. ആർക്കൊക്കെ ഇതിൽ ഗുണമുണ്ടാവും എന്ന് നോക്കാം.


മേടം രാശി


മേടം രാശിക്കാർക്ക് കേതുമാറ്റം ഗുണം ചെയ്യും മേടം രാശിയുടെ ആറാം ഭാവത്തിൽ സഞ്ചരിക്കും. ഇക്കാലയളവിൽ മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിയുമായുള്ള പ്രണയ ബന്ധം നല്ലരീതിൽ മുന്നോട്ട് പോവുകും. ബിസിനസ്സിൽ പദ്ധതികൾ ആസൂത്രണം ചെയ്യാം ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് നല്ല നിക്ഷേപം കൊണ്ടുവരും. നിങ്ങൾ കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കും.


വൃശ്ചിക രാശി


കേതുവിന്റെ ഈ സംക്രമണം ശുഭകരമായി കണക്കാക്കപ്പെടുന്നു. കേതു നിങ്ങളുടെ രാശിയിൽ പതിനൊന്നാം ഭാവത്തിലാണ് സഞ്ചരിക്കാൻ പോകുന്നത്. കേതുവിന്റെ ശുഭപ്രഭാവത്തിൽ നിർത്തി പോയ ജോലികൾ വീണ്ടം ആരംഭിക്കാൻ തുടങ്ങും. ബിസിനസ്സിൽ നല്ലൊരു ഇടപാട് നിങ്ങൾക്ക് സാധിക്കും. പലയിടത്തു നിന്നും പണവും വരാനുള്ള സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യവും അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കുക, സമ്മർദ്ദത്തിൽ നിന്ന് വിട്ടുനിൽക്കുക.


കർക്കിടകം രാശി


ഒക്ടോബർ മാസത്തിൽ കേതുവിൻറെ ചലനം കർക്കിടകം രാശിക്കാർക്ക് പ്രയോജനകരമായിരിക്കും. കേതു നിങ്ങളുടെ രാശി ചിഹ്നത്തിലെ മൂന്നാം ഭാവത്തിലാണ്. ഈ കാലയളവിൽ ഏതെങ്കിലും പുതിയ ജോലി ആരംഭിക്കുന്നത് നിങ്ങൾക്ക് ശുഭകരമാണ്. സഹോദരങ്ങളുമായുള്ള ബന്ധങ്ങളിലെ പ്രശ്നങ്ങൾ മാറും. സാമ്പത്തിക പ്രശ്നങ്ങൾ ക്രമേണ പരിഹരിക്കപ്പെടും. നിങ്ങൾക്ക് കുടുംബാംഗങ്ങളോടൊപ്പം ഒരു യാത്ര പോകാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.