Khappar Yog: വരുന്ന 30 ദിവസം കരുതിയിരിക്കേണ്ട നാളുകൾ; ദോഷയോഗം കഷ്ടനഷ്ടങ്ങൾ വരുത്തും
ഖപ്പർ യോഗയെ ജ്യോതിഷത്തിൽ അശുഭകരമായാണ് കണക്കാക്കുന്നത്. 5 രാശിക്കാർക്ക് വരുന്ന 30 ദിവസത്തേക്ക് ഇത് ദോഷം ചെയ്യും.
ഓഗസ്റ്റ് 16 വരെ നീണ്ടുനിൽക്കുന്ന അധികമാസം ആരംഭിച്ചു കഴിഞ്ഞു. അധികമാസം നിമിത്തം പലതരത്തിലുള്ള ശുഭ, അശുഭ യോഗങ്ങളും രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു വശത്ത്, ബുധാദിത്യ രാജയോഗം, ലക്ഷ്മി രാജയോഗം തുടങ്ങിയ ശുഭ യോഗങ്ങൾ ഈ സമയത്ത് രൂപപ്പെടുമ്പോൾ, മറുവശത്ത് ഖപ്പർ യോഗയും രൂപപ്പെടും. ജ്യോതിഷത്തിൽ ഖപ്പർ യോഗയെ അശുഭകരമായി കണക്കാക്കുന്നു. ഖപ്പർയോഗം രൂപപ്പെടുന്നതിനാൽ വരും ദിവസങ്ങളിൽ ചില രാശിക്കാർ ജാഗ്രത പാലിക്കണം.
മിഥുനം: ഖപ്പർ യോഗം മിഥുനം രാശിക്കാർക്ക് അശുഭകരമാണ്. ജോലിയിൽ പരാജയവും സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം. ധനനഷ്ടത്തിനുള്ള സാധ്യത കാണുന്നു. ജോലി ചെയ്യുന്ന ആളുകൾക്ക് ഓഫീസിൽ ചില പ്രശ്നങ്ങൾ നേരിടേമ്ടി വന്നേക്കാം. അതിൽ നിങ്ങൾ ജാഗ്രത പാലിക്കണം.
കർക്കടകം: ഖപ്പർ യോഗ രൂപപ്പെടുമ്പോൾ കർക്കടകം രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചെലവുകൾ പെട്ടെന്ന് വർദ്ധിച്ചേക്കാം. കച്ചവടവും മറ്റും ചെയ്യുന്നവർക്ക് നഷ്ടം വരാം. ഏത് വിഷയത്തിലും കുടുംബത്തിൽ തർക്കമുണ്ടാകാം. ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
കന്നി: ഖപ്പർയോഗം കന്നി രാശിക്കാർക്ക് നല്ലതല്ല. നിങ്ങൾ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടേക്കാവുന്ന ഒരു സാഹചര്യം ഉണ്ടാകാം. വീട്ടിലെ അംഗത്തിന് അസുഖം വരുമ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ ഓഫീസർമാരുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ഈ സാഹചര്യത്തിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം.
വൃശ്ചിക: ഖപ്പർയോഗം നിങ്ങൾക്ക് അത്ര നല്ലതല്ല. പല തരത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട ഏത് തർക്കത്തിലും ഇടപെടുന്നത് നിങ്ങൾക്ക് ദോഷം ചെയ്യാം. മറുവശത്ത്, ജോലി ചെയ്യുന്നവർക്ക് പരാജയം നേരിടേണ്ടി വന്നേക്കാം.
മീന: ഖപ്പർയോഗം മീനരാശിക്കാർക്ക് ഒരു തരത്തിലും നല്ലതാണെന്ന് പറയാനാവില്ല. ഈ രാശിക്കാരുടെ ചില ജോലികൾ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കുറച്ച് നഷ്ടം സഹിക്കേണ്ടി വരും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...