ഇന്ന് 2024 ജൂലൈ 19 വെള്ളിയാഴ്ച. വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ ഒരാൾക്ക് ജീവിതത്തിലെ എല്ലാ തടസ്സങ്ങളിൽ നിന്നും മോചനം ലഭിക്കുകയും ജീവിതത്തിൽ സന്തോഷം, സമൃദ്ധി എന്നിവ കൈവരികയും ചെയ്യും. ജ്യോതിഷപ്രകാരം ജൂലൈ 19 ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. അതേസമയം ഈ ദിവസം ചില രാശിക്കാർക്ക് ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഇന്ന് ഏതൊക്കെ രാശിക്കാർക്ക് പ്രയോജനം ലഭിക്കുമെന്നും ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്നും നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം - ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. സാമ്പത്തിക കാര്യങ്ങളിൽ അൽപ്പം ശ്രദ്ധാലുവായിരിക്കുക. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുക. സമയപരിധിക്ക് മുമ്പ് ഓഫീസിലെ പ്രധാന ജോലികൾ പൂർത്തിയാക്കുക. സഹോദരങ്ങളുടെ പിന്തുണയോടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാകും. വ്യക്തിജീവിതത്തിൽ സന്തോഷമുണ്ടാകും. 


ഇടവം - ഈ രാശിക്കാരെ ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യം പിന്തുണ നൽകും. പല വരുമാന സ്രോതസ്സുകളിൽ നിന്നും പണം വരും. പക്ഷേ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. കരിയറുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമ്പോൾ കുടുംബവുമായി കൂടിയാലോചിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ചിന്തിക്കാതെ നിക്ഷേപ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കരുത്.


മിഥുനം - മിഥുനം രാശിക്കാർ ഓഫീസ് ജോലികളിൽ അശ്രദ്ധരാകരുത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം ചില ആളുകൾക്ക് ഇന്ന് സമ്മർദ്ദം കൂടാൻ സാധ്യതയുണ്ട്. ആവശ്യമെങ്കിൽ പരിചയസമ്പന്നനായ ഒരു വ്യക്തിയെ സമീപിക്കുക. കോടതി കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുത്.


കർക്കടകം - ഇന്ന്, കർക്കിടകം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും. പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. നിക്ഷേപ തീരുമാനങ്ങൾ വളരെ ബുദ്ധിപൂർവ്വം എടുക്കുക. തൊഴിൽ, ബിസിനസിലെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. സ്ഥാനക്കയറ്റം ലഭിച്ചേക്കും. വ്യക്തിജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.


ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ഇന്ന് അവർ ആ​ഗ്രഹിച്ചതെല്ലാം ലഭിക്കും. പങ്കാളിയുടെ പിന്തുണയുണ്ടാകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. ഒരു പുതിയ വസ്തുവോ അല്ലെങ്കിൽ വാഹനമോ വാങ്ങാനുള്ള സാധ്യതയുണ്ട്. ഭൂതകാലത്തിലെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജീവിതത്തിൽ മുന്നേറുക. 


കന്നി - ഇന്ന് നിങ്ങൾ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. തൊഴിൽ-ബിസിനസിൽ അന്തരീക്ഷം അനുകൂലമായിരിക്കും. മേലുദ്യോഗസ്ഥരുടെ പിന്തുണയോടെ ജോലിക്കുള്ള തടസങ്ങൾ നീക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ജോലിയിൽ വളരെയധികം സമ്മർദ്ദം ചെലുത്തരുത്. എല്ലാ ജോലികളും മികച്ച രീതിയിൽ പൂർത്തിയാക്കാൻ ശ്രമിക്കുക. 


തുലാം - തുലാം രാശിക്കാർക്ക് ഇന്ന് ശുഭദിനമായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ നല്ല വാർത്തകൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യത വർദ്ധിക്കും. പ്രിയപ്പെട്ടവരുടെ ആരോഗ്യം ശ്രദ്ധിക്കുക. 


വൃശ്ചികം - വൃശ്ചികം രാശിക്കാർക്ക് ഇന്ന് പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. ഇന്ന് മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമയം കണ്ടെത്തുക. വെല്ലുവിളി നിറഞ്ഞ ദൗത്യം പൂർത്തിയാക്കാൻ സഹപ്രവർത്തകരുടെ സഹായം തേടും. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ദേഷ്യം ഒഴിവാക്കുക. മാനസിക സമാധാനത്തിനായി ദിവസവും യോഗയും ധ്യാനവും ചെയ്യുക.


Also Read: Jupiter Transit: ഇടവം രാശിയിലെ വ്യാഴ സംക്രമണം ഇവരെ സമ്പന്നരാക്കും; കരിയറിലും ഉയർച്ചയുണ്ടാകും


 


ധനു - ധനു രാശിക്കാർക്ക് ഇന്ന് കുടുംബ ജീവിതത്തിൽ സന്തോഷമുണ്ടാകും. മതപരമായ പ്രവർത്തനങ്ങൾ വീട്ടിൽ തന്നെ സംഘടിപ്പിക്കും. ഒരു പുതിയ പ്രോപ്പർട്ടി അല്ലെങ്കിൽ വാഹനം വാങ്ങാനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാകും. തൊഴിൽ-ബിസിനസിൽ പുരോഗതിയുണ്ടാകും. വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. 


മകരം - മകരം രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ സാധ്യമാണ്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. നിക്ഷേപ തീരുമാനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം എടുക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നിക്ഷേപത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടെങ്കിൽ വിദഗ്ദ്ധോപദേശം തേടുക. ശത്രുക്കളിൽ നിന്ന് അകന്നു നിൽക്കുക.


കുംഭം - കുംഭം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ആണ് ലഭിക്കുക. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ, പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും. ഇന്ന് അമിത വേഗതയിൽ വാഹനമോടിക്കരുത്. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുക. ചിലർക്ക് പുതിയ ജോലി ഓഫർ ലഭിച്ചേക്കാം.


മീനം - മീനംരാശിക്കാരുടെ ജീവിതത്തിൽ അത്ഭുതകരമായ പല മാറ്റങ്ങളും ഉണ്ടാകും. പണത്തിന്റെ വരവ് വർധിക്കും. സാമൂഹിക അന്തസ്സ് വർധിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ വിജയിക്കും. ആർക്കും വലിയ തുക കടം കൊടുക്കരുത്. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയം ലഭിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.