Krishna Janmashtami 2024: കൃഷ്ണജന്മാഷ്ടമി തിയതിയും ശുഭമുഹൂർത്തവും പൂജാവിധികളും അറിയാം
Krishna Janmashtami 2024 Date: വളരെ വിപുലമായാണ് ഭക്തജനങ്ങൾ കൃഷ്ണജന്മാഷ്ടമി ആഘോഷിക്കുന്നത്. ഭാദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വാസം.
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് കൃഷ്ണ ജന്മാഷ്ടമി. വളരെ വിപുലമായാണ് ഭക്തജനങ്ങൾ കൃഷ്ണജന്മാഷ്ടമി ആഘോഷിക്കുന്നത്. ഭാദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വാസം. ഈ വർഷം ഓഗസ്റ്റ് 26ന് ആണോ 27ന് ആണോ കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നതെന്നും പൂജയുടെ ശുഭ മുഹൂർത്തം, പൂജാ രീതികൾ എന്നിവയെക്കുറിച്ചും ഭക്തർക്കിടയിലുണ്ടാകാം.
കൃഷ്ണ ജന്മാഷ്ടമിയുമായി രണ്ട് തിയതികളാണ് പുറത്ത് വരുന്നത്. ഓഗസ്റ്റ് 26, 27 എന്നിങ്ങനെയാണ് തിയതികൾ വരുന്നത്. ഇതിൽ ജന്മാഷ്ടമി 26ന് ആഘോഷിക്കണോ 27ന് ആഘോഷിക്കണോ എന്നതാണ് ആശയക്കുഴപ്പമാകുന്നത്. ഈ രണ്ട് ദിവസങ്ങളിലും കൃഷ്ണജന്മാഷ്ടമി ആഘോഷിക്കുമോയെന്ന സംശയവും ഉണ്ട്.
ALSO READ: അഷ്ടമിരോഹിണി ആഘോഷങ്ങൾക്കൊരുങ്ങി ഗുരുവായൂർ ക്ഷേത്രം; 35,80,800 രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം
ഹിന്ദു കലണ്ടർ അനുസരിച്ച്, 2024 ഓഗസ്റ്റ് 26ന് പുലർച്ചെ 3.39ന് ജന്മാഷ്ടമി ആരംഭിച്ച് ഓഗസ്റ്റ് 27ന് പുലർച്ചെ 2.19 വരെ തുടരും. ജന്മാഷ്ടമി നാളിൽ കൃഷ്ണ വിഗ്രഹത്തിൽ പാൽ, തൈര്, തേൻ, പഞ്ചസാര എന്നിവയാൽ അഭിഷേകം നടത്തുക. നെയ്യഭിഷേകവും നടത്തണം. ജന്മാഷ്ടമി ദിനത്തിൽ ഭഗവാനെ പൂജിക്കുന്നത് വഴി ഭക്തർക്ക് വലിയ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.