Lakshmi Jayanti 2023: ലക്ഷ്മി ജയന്തി എന്നാണ് ആഘോഷിക്കുന്നത്? അറിയാം പൂജാ വിധി, ശുഭ മുഹൂർത്തം, പ്രാധാന്യം
Lakshmi Jayanti 2023: ലക്ഷ്മി ദേവി ദുർഗാദേവിയുടെ മകളും വിഷ്ണുവിന്‍റെ ഭാര്യയുമായി അറിയപ്പെടുന്നു. സമ്പത്തും പണവും എട്ടു തരം ഐശ്വര്യങ്ങളും ലക്ഷ്മിയുടെ പ്രതീകമാണ്. ലക്ഷ്മി ദേവിയുടെ ജന്മദിനമാണ് ലക്ഷ്മി ജയന്തിയായി ആചരിയ്ക്കുന്നത്.
Lakshmi Jayanti 2023: ഹൈന്ദവ വിശ്വാസത്തില്‍ ലക്ഷ്മിദേവിയെ സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ദേവിയായി കണക്കാക്കുന്നു. ലക്ഷ്മിദേവിയുടെ അനുഗ്രഹവും കൃപയുമുള്ള വീട്ടില്‍ സമ്പത്തിനും ഐശ്വര്യത്തിനും യാതൊരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.
ലക്ഷ്മി ദേവി ദുർഗാദേവിയുടെ മകളും വിഷ്ണുവിന്‍റെ ഭാര്യയുമായി അറിയപ്പെടുന്നു. സമ്പത്തും പണവും എട്ടു തരം ഐശ്വര്യങ്ങളും ലക്ഷ്മിയുടെ പ്രതീകമാണ്. ലക്ഷ്മി ദേവിയുടെ ജന്മദിനമാണ് ലക്ഷ്മി ജയന്തിയായി ആചരിയ്ക്കുന്നത്.
പുരാണത്തില്‍ പറയുന്നതനുസരിച്ച് പാലാഴി മഥനത്തിലാണ് ലക്ഷ്മി ദേവിയുടെ ജനനം. ദേവതകളും രാക്ഷസന്മാരും തമ്മിലുള്ള വടം വലി യുദ്ധത്തെയാണ് അമൃത് കടയൽ അഥവാ പാലാഴി മഥനം സൂചിപ്പിക്കുന്നത്. പാലാഴി മഥനത്തിനിടെ സമുദ്രത്തില്‍ തിരമാലകൾക്കിടയിൽ വിടർന്ന താമരയിൽ സ്ഥാനമുറപ്പിച്ച് ലക്ഷ്മി ദേവി ഉത്ഭവിച്ചു. ലക്ഷ്മി ദേവി വിഷ്ണുവിനെ തന്‍റെ യജമാനനായും സ്വീകരിച്ചു. 'ഫാൽഗുണ പൂർണിമ' നാളിലാണ് ലക്ഷ്മി ദേവി ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
വടക്കേ ഇന്ത്യയേക്കാൾ ദക്ഷിണേന്ത്യയിലാണ് ലക്ഷ്മി ജയന്തി കൂടുതലായി ആഘോഷിക്കുന്നത്. ഈ വർഷം, ഉത്തരേന്ത്യയില്‍ ഹോളി ആഘോഷത്തോടൊപ്പംതന്നെ മാർച്ച് 7 നാണ് ലക്ഷ്മി ജയന്തിയും ആഘോഷിക്കുന്നത്.
Lakshmi Jayanti 2023: ശുഭകരമായ ഈ ദിവസത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ... ലക്ഷ്മി ജയന്തി തീയതി, സമയം, പൂജാവിധി, പ്രാധാന്യം എന്നിവ അറിയാം
Lakshmi Jayanti 2023: ലക്ഷ്മി ജയന്തി എന്നാണ് ആഘോഷിക്കുന്നത്?
മാർച്ച് 7ന് ലക്ഷ്മി ജയന്തി ആഘോഷിക്കും. ഹോളിക ദഹനും ലക്ഷ്മി ജയന്തിയും ഈ വര്‍ഷം ഒരേ ദിവസമാണ് ആഘോഷിക്കുന്നത്.
Lakshmi Jayanti 2023: ലക്ഷ്മി ജയന്തി ശുഭ മുഹൂർത്ത സമയം എപ്പോള്‍?
ദൃക്‌പഞ്ചാംഗ പ്രകാരം ലക്ഷ്മി ജയന്തി മാർച്ച് 7ന് ആഘോഷിക്കും. പൂർണിമ തിഥി ആരംഭിക്കുന്നത്: 2023 മാർച്ച് 6-ന് 04:17 pm.
പൂർണിമ തിഥി അവസാനിക്കുന്നത്: 2023 മാർച്ച് 7-ന് 06:09 pm
Lakshmi Jayanti 2023: ലക്ഷ്മി ജയന്തി പ്രാധാന്യം
സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തുന്നതിനുള്ള സുപ്രധാന ദിവസമാണ് ലക്ഷ്മി ജയന്തി. ദൃക്‌പഞ്ചാംഗ പ്രകാരം ലക്ഷ്മീദേവിയുടെ 1000 നാമങ്ങളും ശ്രീ സൂക്തവും ചൊല്ലുന്ന ഈ ദിവസം ഭക്തർ ലക്ഷ്മി ഹോമം നടത്തുന്നു. ഇതിനെ ലക്ഷ്മി സഹസ്രനാമാവലി എന്നും വിളിക്കുന്നു.
ഹൈന്ദവ വിശ്വാസത്തില്‍ ഈ ദിവസത്തിന് ഏറെ പ്രാധാന്യം ഉണ്ട്. നിങ്ങൾക്ക് ഒരു പുതിയ ബിസിനസ് ആരംഭിക്കാനും പുതിയ വീട് വാങ്ങാനും പദ്ധതിയുണ്ട് എങ്കില്‍ ഈ ദിവസം അതായത് ലക്ഷ്മി ജയന്തി ഇതിന് വളരെ അനുകൂലമായ ദിവസമാണ്.
Lakshmi Jayanti 2023: ലക്ഷ്മി ജയന്തി പൂജാ വിധി
ലക്ഷ്മി ജയന്തി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഈ ദിവസം ലക്ഷ്മി ദേവിയോടൊപ്പം മഹാവിഷ്ണുവിനെയും ആരാധിക്കുന്നു. പ്രാർത്ഥിക്കുന്നതിന് മുന്നോടിയായി ലക്ഷ്മിദേവിയുടെയും മഹാ വിഷ്ണുവിന്‍റെയും പ്രതിമയോ ചിത്രമോ സ്ഥാപിക്കുക. താമരയിൽ വിശ്രമിക്കുന്ന രീതിയിലുള്ള ലക്ഷ്മിദേവിയുടെ ചിത്രമാണ് സ്ഥാപിക്കേണ്ടത്. കുങ്കുമം, അക്ഷത്, ചന്ദനം, താമരപ്പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, അല്ലെങ്കിൽ പായസം എന്നിവ ലക്ഷ്മി ദേവിക്ക് സമർപ്പിക്കുക. നാല് മുഖമുള്ള വിളക്ക് കത്തിച്ച് 'ഓം ഹ്രീ മഹാലക്ഷ്ംയൈ നമഃ' എന്ന മന്ത്രം ജപിച്ച് ലക്ഷ്മി ആരതി നടത്തുക.
(നിരാകരണം: ഈ ലേഖനത്തിലെ വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ഒരു വിദഗ്ദ്ധന്‍റെ ഉപദേശത്തിന് പകരമാവില്ല. Zee News ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...