Lakshmi Narayan Yog: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും നിശ്ചിത സമയങ്ങളിൽ രാശി മാറും. ഈ ഗ്രഹസംക്രമണം 12 രാശികളേയും ബാധിക്കുന്ന ശുഭ, അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കും.  നവംബർ 11 ന് ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിക്കാൻ തുടങ്ങും. മാത്രമല്ല രണ്ട് ദിവസം കഴിഞ്ഞ് അതായത് നവംബർ 13 ന് ബുധനും വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇത്തരത്തിൽ വൃശ്ചിക രാശിയിൽ ബുധനും ശുക്രനും കൂടിച്ചേരുന്നത് ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കും. ഇത് ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശികളാണെന്നു നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വ്യാഴം മീന രാശിയിലേക്ക്: ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം വൻ ധനലാഭവും!


തുലാം (Libra): ബുധൻ-ശുക്രൻ കൂടിച്ചേരുമ്പോൾ രൂപപ്പെടുന്ന ലക്ഷ്മി നാരായണ രാജയോഗം തുലാം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ ധനലാഭമുണ്ടാക്കും. വരുമാനം വർദ്ധിക്കും. കിട്ടാതിരുന്ന പണം ലഭിക്കും.  ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. നിക്ഷേപത്തിന് നല്ല സമയമാണ്. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.


മകരം (Capricorn): ശുക്ര-ബുധ സംക്രമം കൊണ്ട് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മകരം രാശിക്കാർക്കും വളരെയധികം ഗുണം ചെയ്യും. അവരുടെ വരുമാനത്തിൽ വലിയ വർധനവുണ്ടാക്കും. ജോലി ചെയ്യുന്നവരുടെ ശമ്പളം വർധിച്ചേക്കാം. ബിസിനസിൽ ലാഭം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഓഹരി വിപണി, ലോട്ടറി എന്നിവയിലൂടെ പണം ലഭിക്കാൻ യോഗം. ഈ സമയത്ത് നിങ്ങളുടെ പഴയ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയും.


Also Read: Viral Video: കുരങ്ങിനെ വലിഞ്ഞുമുറുക്കി പെരുമ്പാമ്പ്.. രക്ഷക്കെത്തി വാനരപ്പട.. പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ


കുംഭം (Aquarius): ശുക്രന്റെയും ബുധന്റെയും കൂടിച്ചേരൽ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണ യോഗം കുംഭ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ജോലിയിലും ബിസിനസിലും ഇവർക്ക് നേട്ടമുണ്ടാകും ഒപ്പം വൻ പുരോഗതിയും.  വരുമാനം വർദ്ധിക്കും. സാമ്പത്തിക നേട്ടം മൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ ജോലി ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യത. വീടോ കാറോ വാങ്ങാം. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.