Lemon Remedies: നാം പലപ്പോഴും കാണുന്ന ഒരു കാര്യമാണ് എത്ര കഠിനാധ്വാനം ചെയ്താലും വ്യക്തിക്ക്  ഫലം ലഭിക്കുന്നില്ല എന്നത്. പലപ്പോഴും ഒരു വ്യക്തിയുടെ ഭാഗ്യം അവർക്ക് അനുകൂലമാകാറില്ല. അതുകൊണ്ടുതന്നെ ഇതിനായി ജ്യോതിഷത്തിൽ നിരവധി പരിഹാരങ്ങൾ പറഞ്ഞിട്ടുണ്ട് അത് ചെയ്യുന്നതിലൂടെ വ്യക്തിയുടെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെപ്പോലും ഉണർത്താൻ കഴിയും എന്നാണ് പറയുന്നത്.  താന്ത്രിക ഗ്രന്ഥങ്ങളിൽ നാരങ്ങ കൊണ്ടുള്ള ചില പ്രതിവിധികളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തിൽ നടക്കുന്ന പ്രശ്‌നങ്ങളെ വളരെ എളുപ്പത്തിൽ മറികടക്കാനാകും എന്നാണ് പറയപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനി 6 മാസം തന്റെ പ്രിയ രാശിയിൽ തുടരും! ഈ രാശിക്കാർക്ക് ലഭിക്കും ജോലിയും ബമ്പർ ആനുകൂല്യങ്ങളും 


പ്രശ്നങ്ങളെ നേരിടാൻ നാരങ്ങകൊണ്ടുള്ള പരിഹാരങ്ങൾ ചെയ്യുക (Try lemon remedies to deal with problems)


>> നിങ്ങളുടെ ബിസിനസിൽ അഭിവൃദ്ധിയില്ല പകരം നഷ്ടമാണ് ഉണ്ടാകുന്നതെങ്കിൽ ശനിയാഴ്ചകളിൽ ഒരു നാരങ്ങയെടുത്ത് അതിനെ നാലായി മുറിച്ച് അതിനെ നാലു വശത്തേക്ക് എറിയുക. ഇത് വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാക്കാൻ സഹായിക്കും എന്നാണ് വിശ്വാസം. 


>> ദൃഷ്ടി ദോഷം മാറാൻ ഒരാളുടെ തല മുതൽ കാൽ വരെ 7 തവണ നാരങ്ങ കൊണ്ട് ഉഴിയുക. ശേഷം ഈ നാരങ്ങ നാല് കഷ്ണങ്ങളാക്കി മുറിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കളയുക  ഇതിലൂടെ ദൃഷ്ടി ദോഷം അകറ്റാൻ കഴിയും.  


Also Read: ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് നൽകും വൻ ധനലാഭം! 


>> അതുപോലെ ഏതെങ്കിലും കാര്യത്തിൽ വിജയം നേടാൻ നാരങ്ങയിൽ ഗ്രാമ്പൂ വയ്ക്കുക. ശേഷം ഹനുമാൻ ക്ഷേത്രത്തിൽ പോയി ഹനുമാൻ ചാലിസ ചൊല്ലി  പ്രാർത്ഥന നടത്തുക. അതിനുശേഷം ആ നാരങ്ങ എടുക്കുക നിങ്ങൾക്ക് ചെയ്യേണ്ട കാര്യം ചെയ്യുക. 


>> നിങ്ങളുടെ കാര്യങ്ങൾ ഒന്നും നിങ്ങൾ വിചാരിക്കും പോലെ നടക്കുന്നില്ലയെങ്കിൽ  നിങ്ങൾ ഒരു നാരങ്ങ എടുത്ത് ഉഴിയുക. ശേഷം ഇതിനെ രണ്ട് കഷണങ്ങളാക്കി ഒരു കഷണം വലതുവശത്തേക്കും മറ്റേത് ഇടതുവശത്തേക്കും എറിയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കാര്യങ്ങളെല്ലാം ശരിയാകും.


>> ഒരു ജോലിക്കായി നിങ്ങൾ നിരന്തരം ശ്രമിച്ചിട്ടും അത് ലഭിക്കുന്നില്ലയെങ്കിൽ രാത്രി 12 മണിക്ക് ഒരു നാരങ്ങയെടുത്ത് നാലായി മുറിച്ചശേഷം നാലുമുക്കിൽ ചെന്ന് നിന്നശേഷം നാലു കഷ്ണങ്ങളേയും നാലു വശങ്ങളിലേക്ക് എറിയുക.  


Also Read: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ! 


>> ശ്രദ്ധിക്കേണ്ട കാര്യം നാരങ്ങ കൊണ്ടുള്ള എന്ത് പ്രതിവിധികൾ ചെയ്യുന്നുവോ അതിനുശേഷം തിരിഞ്ഞു നോക്കുകയോ മറ്റെവിടെയെങ്കിലും പോകുകയോ ചെയ്യരുത്. നാരങ്ങ കൊണ്ടുള്ള ഈ ഉപായങ്ങൾ ചെയ്തശേഷം നേരെ വീട്ടിലേക്ക് പോകുക.


>> അതുപോലെ റോഡിൽ കിടക്കുന്ന നാരങ്ങ ഒരിക്കലും ചവിട്ടുകയും അരുത്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.