Vastu Dosh: നിങ്ങളുടെ വീട്ടില്‍ അംഗങ്ങള്‍ കൂടെക്കൂടെ രോഗബാധിതരാവാറുണ്ടോ? അതായത് ഒരു രോഗം മാറുന്നതിന് മുന്‍പ് അടുത്ത രോഗം പിടിപെടുന്ന അവസ്ഥ.  ഇത്തരം സാഹചര്യങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ  വീടുമായി ബന്ധപ്പെട്ട വാസ്തുദോഷം മൂലമാകാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Budh Margi 2024: ബുധൻ നേർരേഖയിലേക്ക്, ഈ 3 രാശിക്കാർക്ക് ലഭിക്കും വന്‍ സമ്പത്ത് 


ഇന്ത്യൻ സംസ്കാരത്തിൽ വാസ്തു ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. വീടുകള്‍ പണിയുമ്പോള്‍ വാസ്തു ശാസ്ത്രം വളരെയധികം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ സംഭവിക്കുന്ന  ചില നിസാര പിഴവുകള്‍  നമ്മുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. വീടിന്‍റെ അത്തരം ചെറിയ ചില ദോഷങ്ങള്‍ മാറ്റുന്നതോടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വന്നുചേരും.. 


Also Read:  EPFO Latest Update: പ്രൊവിഡന്‍റ് ഫണ്ട് പലിശ നിരക്ക് കൂട്ടിയതിന് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി  


വാസ്തു നിയമങ്ങളുടെ ലംഘനം മൂലം വീട്ടിൽ നെഗറ്റീവ് എനർജി പ്രവാഹം വർദ്ധിക്കുമെന്നും കുടുംബത്തിന് ദോഷം വരുത്തുന്ന പല വിചിത്രമായ കാര്യങ്ങളും സംഭവിക്കുമെന്നും പറയപ്പെടുന്നു. വീട് ഐശ്വര്യമുള്ളതാക്കാനും എപ്പോഴും സന്തോഷം നിറയാനും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നറിയാം. 


വീടിന്‍റെ വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ദോഷം ഉണ്ട്  എങ്കില്‍ അത് ആ വീട്ടിലുള്ളവരുടെ ആരോഗ്യത്തെ  സ്വാധീനിക്കുന്നു. അതായത്, വീട്ടില്‍ എപ്പോഴും ആരെങ്കിലും ഒരാള്‍ രോഗബാധിതനായിരിയ്ക്കും. രോഗം ഭേദമാകുന്നില്ല, ഭേദമായാലും നാല് ദിവസത്തിന് ശേഷം മറ്റൊരു രോഗം വരുന്നു. ഒരു വശത്ത് നിങ്ങൾ അസുഖം മൂലം ശാരീരികമായി ബുദ്ധിമുട്ടുമ്പോൾ, മറുവശത്ത് ഫീസ്, മരുന്നുകൾ മുതലായവയുടെ രൂപത്തിലും  ഡോക്ടറെ ആവർത്തിച്ച് സന്ദർശിക്കുന്നതിനും പണം ചെലവഴിക്കേണ്ടിവരുന്നു. 


വാസ്തു ശാസ്ത്രം അനുസരിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അവസ്ഥയില്‍ നിന്ന് മോചനം നേടാം.  വീടിന്‍റെ  വടക്ക് കിഴക്ക് ദിശ പ്രത്യേകം  ശ്രദ്ധിക്കുക. 


യഥാർത്ഥത്തിൽ, വടക്ക് കിഴക്ക് അതായത് ഈശാന്‍ കോണില്‍ വെള്ളം ഉണ്ടായിരിക്കണം, പക്ഷേ  തെക്ക്-പടിഞ്ഞാറ് ദിശയിൽ മണ്ണ് ആണ് ഉണ്ടായിരിക്കേണ്ടത്. അവിടെ വെള്ളം പാടില്ല. ഇൻവെർട്ടർ, ഹെവി ബോക്സ്, അലമാര തുടങ്ങിയ ഭാരമുള്ള സാധനങ്ങൾ വടക്ക്, വടക്ക് കിഴക്ക് ദിശകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. അവിടെ ഗ്യാസ് സൂക്ഷിച്ചാൽ അതും ദോഷമാണ്. ഈ ഈ ദിശയില്‍ ഇത്തരം സാധനങ്ങള്‍ സൂക്ഷിക്കുന്നത്  ഡോക്ടർമാര്‍ക്കുള്ള ഫീസായും മരുന്നായും പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുകയും മാനസിക പിരിമുറുക്കമുണ്ടാക്കുകയും ചെയ്യും. മരുന്ന് കൊണ്ട് രോഗം ഭേദമാകുമെങ്കിലും കുറച്ച് കഴിഞ്ഞ് വീണ്ടും വരും. ഇതിനർത്ഥം ഡോക്ടറെ സന്ദര്‍ശിക്കേണ്ട അവസ്ഥ മുടങ്ങുന്നില്ല.  


തെക്ക് പടിഞ്ഞാറ് ദിശകള്‍ക്കിടെയില്‍ വെള്ളം 


തെക്ക് പടിഞ്ഞാറ് ദിശകള്‍ക്കിടെയില്‍ വെള്ളത്തിന്‍റെ സാന്നിധ്യം ശുഭമല്ല. അതായത് ഈ ദിശയില്‍ ഒരു ടാപ്പ്, വാഷ് ബേസിൻ അല്ലെങ്കിൽ വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകുക തുടങ്ങിയവ. ഈ ദിശയില്‍ വെള്ളത്തിന്‍റെ സാന്നിധ്യം കാരണം വീടിന്‍റെ ഉടമയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. ഇത് ശരീരത്തിന്  ദോഷം ചെയ്യുന്നു, കൂടാതെ ധാരാളം പണ നഷ്ടത്തിന് വഴിയൊരുക്കുന്നു. 


മരുന്ന്  തെക്ക് ഭാഗത്ത് സൂക്ഷിക്കരുത്


ഡോക്ടറെ സന്ദര്‍ശിച്ച ശേഷം നാം മരുന്ന് വാങ്ങുന്നു. എന്നാല്‍, ഇത് ശരിയായ ദിശയിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മെഡിക്കൽ സ്റ്റോറിൽ നിന്ന് കൊണ്ടുവരുന്ന മരുന്നുകൾ നിങ്ങൾ ഒരു ബോക്സില്‍ സൂക്ഷിക്കുന്നു, എന്നാൽ ഏത് ദിശയിലാണ് നിങ്ങൾ അവ സൂക്ഷിക്കുന്നത് എന്നതാണ് ചോദ്യം. അബദ്ധത്തിൽ പോലും മരുന്ന് ബോക്സ്  തെക്ക് ദിശയിൽ വയ്ക്കരുത്. മരുന്ന് പെട്ടി എപ്പോഴും വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളിൽ സൂക്ഷിക്കണം. 


മരുന്ന് വടക്ക് ദിശയ്ക്ക് അഭിമുഖമായി കഴിക്കുക


നിങ്ങൾ കഴിക്കുന്ന മരുന്ന് നിങ്ങളുടെ ശരീരത്തിന് ഗുണം നൽകുന്നതിന്, നിങ്ങൾ മരുന്ന് കഴിക്കുന്ന ദിശയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വടക്കോട്ട് തിരിഞ്ഞ് മരുന്ന് കഴിക്കുന്നത് ഉറപ്പാക്കണം.   


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.