Ganesh vrat on Wednesday: 7 ബുധനാഴ്ച്ച ഗണപതി വ്രതം ഈ രീതിയിൽ അനുഷ്ഠിക്കൂ...! പിന്നീടങ്ങോട്ട് പണം എണ്ണാനേ നേരം കാണൂ
Lord Ganesh Wednesday Astro Tips: ശുക്ലപക്ഷത്തിലെ ബുധനാഴ്ച്ച വ്രതം ആരംഭിച്ചാൽ എണ്ണിയാലൊടുങ്ങാത്ത വിധം സമ്പത്ത് കുമിഞ്ഞു കൂടും. എന്നാൽ സത്രീകളോട് ഇത്തരത്തിൽ പെരുമാറിയാൽ...
ഹിന്ദു വിശ്വാസ പ്രകാരം ഗണപതിക്ക് വലിയ സ്ഥാനമാണ് നൽകുന്നത്. വിഘ്നങ്ങൾ അകറ്റി ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും പ്രാപ്തമാക്കാൻ അനുഗ്രഹിക്കുന്ന ദേവനാണ് ഗണപതി. അതിനാൽ തന്നെ വിഘ്നേശ്വരനെന്നും ഗണപതിയെ വിശേഷിപ്പിക്കുന്നു. മംഗളകരമായ ഏത് കാര്യങ്ങൾ ചെയ്യമ്പോഴും ഗണപതിയെ ആരാധിക്കാറുണ്ട്. ഗണപതിക്ക് മുന്നിൽ തേങ്ങ ഉടയ്ക്കുന്നതിലൂടെ തടസ്സങ്ങളില്ലാതെ എല്ലാ കാര്യങ്ങളും നടക്കുമെന്നും വിശ്വാസം നിലനിൽക്കുന്നു.
ഈ സാഹചര്യത്തിൽ ബുധനാഴ്ച്ച വ്രതം അനുഷ്ടിക്കുന്നതിലൂടെ ഗണപതിയുടെ പ്രീതി അധികമായി എങ്ങനെ നേടാമെന്നാണ് ഈ ലേഖനത്തിൽ പറയുന്നത്. കാരണം ജ്യോതിഷ പ്രകാരം ആഴ്ച്ചയിലെ 7 ദിവസങ്ങളും 7 ദേവന്മാർക്കു വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച്ച ഗണപതിക്കായാണ്. അതിനാൽ ഈ ദിവസത്തിൽ ഗണപതിയെ ആരാധിക്കുന്നത് ജീവിത്തിൽ പല ഗുണങ്ങളും നൽകുന്നു. 7മാത്രമല്ല 11, 21 എന്നിങ്ങനെ നിങ്ങളുടെ വ്രതത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കാവുന്നതാണ്.
എന്നാൽ എത്ര ദിവസം അനുഷ്ടിച്ചു എന്നതിലുപരി പാലിക്കേണ്ടതായ എല്ലാം നിയമ വ്യവസ്ഥകളും പൂജാ കർമ്മങ്ങളും, അനുഷ്ടാനങ്ങളും പാലിച്ചു കൊണ്ടാണോ വ്രതമെടുത്ത് എന്നത് പ്രധാനമാണ്. കാരണം അല്ലാത്ത പക്ഷം നിങ്ങൾ വ്രതം അനുഷ്ടിച്ചു കഴിഞ്ഞാൽ ഉദ്ദേശിച്ച തരത്തിൽ ഫലം കിട്ടിയെന്നു വരില്ല. അതിനാൽ നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും സഫലമാകാത്ത ആഗ്രഹങ്ങളോ, സ്വപ്നങ്ങളോ, ലക്ഷ്യങ്ങളോ ഉണ്ടെങ്കിൽ ഇനി പറയുന്ന രീതിയിൽ വ്രതം അനുഷ്ടിക്കൂ.
ഫല പ്രാപ്തി ഉറപ്പ്.
ALSO READ: ചന്ദ്രഗ്രഹണം മാർച്ച്-25-ന്, ഈ രാശിക്കാര്‍ക്ക് സമ്പത്തും, സ്വത്തും കൈവരുന്ന കാലം
ബുധനാഴ്ച്ച വ്രതാനുഷ്ടാനത്തിന്റെ നിയമം
ഗണപതി ദേവന്റെ കൃപ ലഭിക്കാനും ആഗ്രഹ സാഫല്യത്തിനും ഏത് മാസത്തിലേയും ശുക്ലപക്ഷത്തിലെ ബുധനാഴ്ച്ചയാണ് വ്രതം ആരംഭിക്കേണ്ടത്. 7, 11, 21 ബുധനാഴ്ച്ചകൾ നീളുന്ന തരത്തിൽ എടുക്കാം. എന്നാൽ എത്ര ദിവസം എന്നത് ആദ്യമേ തീരുമാനിച്ച് അത് പിന്തുടരേണ്ടത് അനിവാര്യമാണ്.
ബുധനാഴ്ച്ച വ്രതാനുഷ്ടാനത്തിന്റെ ഉപവാസ രീതി
പുരുഷനും സ്ത്രീക്കും ഒരുപോലെ എടുക്കാവുന്ന വ്രതമാണിത്. നിങ്ങൾ ബുധനാഴ്ച്ച വ്രതം എടുക്കാനായി തീരുമാനിച്ചു കഴിഞ്ഞാൽ അന്നേ ദിവസം അതിരാവിലെ ഉണരുക എന്നത് വളരെ പ്രധാനമായ കാര്യമാണ്. സൂര്യോദയത്തിന് മുമ്പ് ഉണർന്ന് പ്രഭാത കൃത്യങ്ങൾ ചെയ്യുക. ശേഷം വൃത്തിയുള്ള വസ്ത്രം അണിഞ്ഞ് ഗണപതി ഭഗവാനെ വന്ദിക്കുക. പതുടർന്ന് വീടിന്റെ വഴക്ക് കിഴക്ക് മൂലയിലായി ഗംഗാജലം തളിച്ച് വൃത്തിയാക്കിയ ശേഷം ഒരു പച്ച തുണി വിരിച്ച് അതിൽ ഗണപതിയുടെ ഒരു വിഗ്രഹം സ്ഥാപിക്കുക.
വിളക്ക് കൊളുത്തി വെച്ചതിന് ശേഷം ദേവന് പഞ്ചാമൃതം നേതിക്കുക. പൂവും, പഴങ്ങളും എല്ലാം കൊണ്ട് ഭഗവാനെ പൂജിക്കുക. പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ ബുധനാഴ്ച്ച വ്രത പൂജയിൽ ഗണപതിക്ക് 11 ദർബ പുല്ലിന്റെ കെട്ടുകൾ സമർപ്പിക്കണം. കൂടാതെ പ്രസാദമായി ഒരു മോദകമോ മറ്റ് മധുര പലഹാരമോ തീർച്ചയായും സമർപ്പിക്കേണ്ടതാണ്. ഒപ്പം ഗണപതി മന്ത്രങ്ങളും ജപിക്കുക. വൈകുന്നരവും ഇത്തരത്തിൽ ഗണപതിക്ക് ബൂജ നടത്തുക. ഈ ദിവസം മാംസാഹാരം പൂർണ്ണമായും ഉപേക്ഷിക്കുക.
ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ജ്യോതിഷ പ്രകാരം ബുധനാഴ്ച്ച വ്രതം അനുഷ്ടിക്കുകയാണെങ്കിൽ ഈ ദിവസം മധുരമുള്ള ഭക്ഷണം കഴിക്കരുത്. മാത്രമല്ലേ വ്രത വേളയിൽ സ്ത്രീകളേയോ പെൺമക്കളേയോ അപമാനിക്കരുത്(പൊതുവിൽ സ്ത്രീകളെ അപമാനിക്കുന്നത് ജീവിത്തതിൽ ദുരിതം കൊണ്ടുവരും). വ്രത സമയത്ത് ഒരു നേരം മാത്രം നന്നായി ഭക്ഷണം കഴിക്കുക. അതിൽ തൈര് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. ബാക്കി സമയങ്ങളിലെ പാലോ പഴങ്ങളോ അങ്ങനെ ലഘുവായി എന്തെങ്കിലും കഴിക്കുക.
ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഏതെങ്കിലും രീതി പിന്തുടരുന്നതിന് മുമ്പ് വിദഗ്ധനെ സമീപിക്കേണ്ടതാണ്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.