Malayalam Astrology: ചന്ദ്രഗ്രഹണം മാർച്ച്-25-ന്, ഈ രാശിക്കാര്‍ക്ക്‌ സമ്പത്തും, സ്വത്തും കൈവരുന്ന കാലം

Malayalam Astrology Predictions: വർഷത്തിലെ ആദ്യത്തെ ചന്ദ്രഗ്രഹണം ഏത് രാശിക്കാർക്കാണ് ഏറ്റവും അധികം ഫലപ്രദമാകുമെന്നത് നോക്കാം

1 /6

2024-ലെ ചന്ദ്രഗ്രഹണം മാർച്ച്-25-നായിരിക്കും നടക്കുക. ഇത് ചില രാശിക്കാർക്ക്  ശുഭകരവും ചില രാശിക്കാർക്ക് അശുഭകരവുമായിരിക്കും. ഈ സമയത്ത് ഈ സമയത്ത്, ചില രാശിക്കാർ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുമുണ്ട്. ഇത്തരത്തിൽ വർഷത്തിലെ ആദ്യത്തെ ചന്ദ്രഗ്രഹണം ഏത് രാശിക്കാർക്കാണ് ഏറ്റവും അധികം ഫലപ്രദമാകുമെന്നത് നോക്കാം.

2 /6

ചിങ്ങം രാശിക്കാർക്ക് ചന്ദ്രഗ്രഹണം വഴി പുതിയ വീടോ സ്ഥലമോ ചിലപ്പോൾ വാങ്ങാനുള്ള സാധ്യതയുണ്ട്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൈവരാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

3 /6

കന്നിരാശിക്കാർക്ക് സമ്പത്തിക ചാന്ദ്രഗ്രഹണ ഫലമായി ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ്സ് മേഖലകളിൽ നിങ്ങൾക്ക് ഇരട്ടി വരുമാനം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ശമ്പള  വർദ്ധനവ് ഉൾപ്പെടെ സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. 

4 /6

വൃശ്ചികം രാശിക്കാർക്ക് ചന്ദ്രഗ്രഹണം വഴി നിരവധി ഗുണങ്ങൾ ലഭിക്കും. മത്സര പരീക്ഷകൾ എഴുതി കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് അതിന്റെ ഫലം അനുകൂലമായി വരും. പുതിയ വാഹനം  വാങ്ങാൻ സാധ്യതയുള്ള സമയമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ കുടുംബ ജീവിതം എപ്പോഴും സന്തോഷകരമായിരിക്കും.

5 /6

ധനു രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനൊപ്പം നിക്ഷേപങ്ങളിൽ വിജയം കൈവരും. ബിസിനസ് വർധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന കാലമാണ്. ഈ കാലയളവിൽ ധനുരാശിക്കാർക്ക് പല വിധത്തിലുമുള്ള സന്തോഷകരമായ കാര്യങ്ങളുണ്ടാവും.

6 /6

മിഥുനം രാശിക്കാർക്ക് ചന്ദ്രഗ്രഹണം ഫലമായി സാമ്പത്തിക ഉയർച്ച ഉണ്ടാവും. ബിസിനസിൽ ശുഭ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണിത്.  വ്യക്തി ജീവിതത്തിൽ മാധുര്യം കൈവരും.   ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ജീവിതത്തിൽ ഉടനീളം ഉണ്ടാവുകയും ചെലവുകൾ കുറയുകയും ചെയ്യും. വിദ്യാർത്ഥി ജീവിതത്തിലും മികച്ച ഫലങ്ങൾ ഉണ്ടാവും. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം ന്യൂസ് സ്ഥിരീകരിക്കുന്നില്ല)

You May Like

Sponsored by Taboola