Malayalam Astrology: ഇന്ന് പ്രദോഷം, ശിവനെ ഭജിച്ചാൽ ഗുണമുണ്ടാകുന്ന രാശിക്കാർ ഇവർ
ധനു, കുംഭം രാശികൾക്ക് പ്രദോഷ ദിനത്തിൽ രൂപം കൊള്ളുന്ന ശുഭകരമായ യോഗകളിൽ നിന്ന് നല്ല ഫലങ്ങളും ലഭിക്കും
ഫെബ്രുവരി മാസത്തിലെ ആദ്യത്തെ പ്രദോഷം ഫെബ്രുവരി 7-നാണ്. പ്രദോഷ വ്രതദിനത്തിൽ ജ്യോതിഷ പ്രകാരം നിരവധി അത്ഭുതകരമായ സംയോഗങ്ങൾ കൂടി സംഭവിക്കുന്നുണ്ട്, ഇത് വഴി പ്രദോഷ വ്രത ദിനത്തിൽ ശിവനെ ആരാധിക്കുന്നത് ഇരട്ടിഫലങ്ങൾ നൽകും. ധനു, കുംഭം രാശികൾക്ക് പ്രദോഷ ദിനത്തിൽ രൂപം കൊള്ളുന്ന ശുഭകരമായ യോഗകളിൽ നിന്ന് നല്ല ഫലങ്ങളും ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് വഴി ഗുണം വരുന്നത് എന്ന് നോക്കാം.
കുംഭം
കുംഭം രാശിക്കാർക്ക് ഏറെക്കാലമായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്ഥലമോ വാഹനമോ വാങ്ങുക സാധ്യമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നിലവിലുള്ള ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും.
ധനുരാശി
ധനുരാശിക്കാർക്ക് ഇക്കാലയളവ് ഊർജ്ജവും ഉത്സാഹവും നിറഞ്ഞവരായിരിക്കും. മതപരമായ ചടങ്ങുകൾ വീട്ടിൽ തന്നെ സംഘടിപ്പിക്കാം. ഔദ്യോഗിക ജീവിതത്തിൽ പുരോഗതിക്ക് സുവർണ്ണാവസരങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് വരുമാന വളർച്ചയ്ക്ക് പുതിയ വഴികൾ സൃഷ്ടിക്കപ്പെടും. ജോലിയിലും ബിസിനസിലും അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. ആത്മീയ പ്രവർത്തനങ്ങളിൽ താൽപ്പര്യം വർദ്ധിക്കും വിവാഹം ശരിയാകും. ബിസിനസിൽ വളർച്ചയ്ക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും.
മിഥുനം
മിഥുനം രാശിക്കാർക്ക് വീട്ടിൽ അതിഥികളെത്തും. ഇതുവഴി നിങ്ങൾക്ക് സന്തോഷവും കൈവരും. മിഥുനം രാശിക്കാർക്ക് കഠിനാധ്വാനം ഫലം ചെയ്യും. ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾക്കായി തയ്യാറെടുക്കാവുന്ന കാലമാണിത്.
ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമടക്കം ലഭിച്ചേക്കാം. സുഹൃത്തുക്കളുടെ സഹായത്തോടെ ജോലികളിൽ വരുന്ന തടസ്സങ്ങൾ നീങ്ങും.
ഇടവം
ഇടവം രാശിക്കാർക്ക് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മുക്തി ലഭിക്കും. നിങ്ങൾക്ക് ഊർജ്ജവും ആത്മവിശ്വാസവും കൈവരും. ബിസിനസ് സാഹചര്യം മെച്ചപ്പെടും. നിങ്ങളുടെ വ്യക്തിജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അവിവാഹിതരായവർക്ക് മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടാത്താൻ കഴിഞ്ഞേക്കും.
നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും സത്യവും കൃത്യവുമാണെന്ന് ZEE അവകാശപ്പെടുന്നില്ല. ഇവ പരിശോധിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധന്റെ ഉപദേശം തേടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.