ഉറങ്ങുന്നതിന് മുൻപ് ജപിക്കാം ശിവക്ഷമാപണ സ്തോത്രം, മനസ് ശാന്തമാകും
ഉറങ്ങുന്നതിന് മുൻപായി ശിവക്ഷമാപണ സ്തോത്രം ജപിക്കുന്നത് എപ്പോഴും ഉത്തമമാണ്. പകൽ സമയത്ത് നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ മഹാദേവനോട് ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുകയാണ് ഈ ശിവ മന്ത്രത്തിലൂടെ.
ഉറക്കം നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനമാണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നന്നായി ഒന്ന് ഉറങ്ങിയില്ലെങ്കിൽ ചിലപ്പോൾ നമുക്ക് പിന്നീടുള്ള ഒരു കാര്യത്തിലും വേണ്ട ശ്രദ്ധ കൊടുക്കാൻ പറ്റിയെന്ന് വരില്ല. തിരക്ക് പിടിച്ച ജീവിതത്തിനിടെ പല സമ്മർദ്ദങ്ങളും നമ്മളിലേക്ക് വന്ന് ചേരാം. മനസ് ശാന്തമായില്ലെങ്കിൽ ഉറക്കവും ശരിയാകില്ല. ചിട്ടയായ ജീവിതത്തിലൂടെ മാത്രമെ ഒരാൾക്ക് ആരോഗ്യമുള്ള ശരീരവും മനസും സ്വന്തമാക്കാൻ കഴിയൂ.
പ്രഭാത ശീലങ്ങൾ പോലെ തന്നെ രാത്രിയിലും ചിട്ടയായി കാര്യങ്ങൾ ചെയ്യുന്നതാണ് ഉത്തമം. എങ്കിൽ മാത്രമെ രാത്രിയിൽ നന്നായി ഉറങ്ങാൻ കഴിയൂ. സുഖനിദ്രയ്ക്കും മനസ് ശാന്തമാകുന്നതിനുമായി ഉറങ്ങുന്നതിന് മുൻപ് ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഉറങ്ങുന്നതിന് മുൻപായി ശിവക്ഷമാപണ സ്തോത്രം ജപിക്കുന്നത് എപ്പോഴും ഉത്തമമാണ്. പകൽ സമയത്ത് നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ മഹാദേവനോട് ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുകയാണ് ഈ ശിവ മന്ത്രത്തിലൂടെ.
'ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ'
കൈകാലുകളാലും ബലം, കർമം എന്നിവയാലും കണ്ടതും കേട്ടതിനാലും മനസ്സാലും വാക്കാലും ഹിതവും അഹിതവുമായ എല്ലാ അപരാധങ്ങളും ക്ഷമിച്ചാലും ഭഗവാനേ ശ്രീ മഹാദേവ ശംഭോ എന്നാണ് ഈ മന്ത്രത്തിന്റെ അർഥം.
Also Read: Astrology: കുബേരന്റെ അനുഗ്രഹം ഈ രാശിക്കാർക്കൊപ്പം, ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല
തുടർന്ന് ഉറക്കം വരുന്നത് വരെ 'തന്മേ മനഃ ശിവസങ്കല്പമസ്തു' എന്ന് ജപിച്ചുകൊണ്ടേ ഇരിക്കുക. അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്ത് പോയ തെറ്റുകൾ ഏറ്റുപറഞ്ഞ് ഭഗവാനോട് ക്ഷമ ചോദിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ മനസ് ശാന്തമാകും. മന്ത്രത്തിന്റെ അർഥം അറിഞ്ഞ് നിത്യവും ജപിച്ചാൽ മനസ് ശാന്തമാക്കുകയും സുഖമായ ഉറക്കം ലഭിക്കുകയും ചെയ്യും.
ശ്രാവണ മാസത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീ കടാക്ഷം
Lakshmi Blessings in Sawan Month 2022: ശ്രാവണ മാസം ആരംഭിച്ചു. ഈ സമയം മഹാദേവന്റെ അനുഗ്രഹം ലഭിക്കാനുള്ള ഏറ്റവും നല്ല സമയമാണ്. ഈ മാസം മഹാദേവനോടൊപ്പം ലക്ഷ്മി ദേവിയും ചില രാശികളിൽ കൃപ ചൊരിയും. അതിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗ്യ രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ധനലാഭമുണ്ടാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ഈ മാസം വളരെ അനുകൂലമാണ്. ജ്യോതിഷ പ്രകാരം ഇവർക്ക്ധാരാളം പണം ലഭിക്കുന്ന മാസമാണ്. തർക്കങ്ങൾ പരിഹരിക്കപ്പെടും. അവസരം ലഭിക്കുമ്പോൾ ആവശ്യക്കാരെ സഹായിക്കുക.
തുലാം (Libra): ഈ സമയം തുലാം രാശിക്കാർക്ക് സ്ഥാനം, പണം, സ്ഥാനമാനങ്ങൾ എന്നിവ കൊണ്ടുവരും. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ധനം ലഭിക്കും. ദേവിയുടെ കൃപയാൽ നിങ്ങൾക്ക് എല്ലാ കാര്യങ്ങളും മികച്ച രീതിയിൽ ചെയ്യാൻ കഴിയും. നന്നായി സംസാരിക്കുന്നതിലൂടെ നിങ്ങൾക്ക് പല കാര്യങ്ങളും എളുപ്പത്തിൽ നടക്കും. ധാരാളം സമ്പത്ത് ലഭിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ഈ മാസം ധാരാളം സന്തോഷം നൽകും. ഇവർക്ക് പ്രതീക്ഷിക്കാതെ ധന ലാഭമുണ്ടാകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയിൽ വിജയമുണ്ടാകും.
ധനു (Sagittarius): ധനു രാശിക്കാരോട് ലക്ഷ്മിദേവി നല്ല രീതിയിൽ കൃപ ചൊരിയും. ധനലാഭമുണ്ടാകും. വലിയ പണം ഉണ്ടാകും. നിങ്ങൾക്ക് ഒരു പുതിയ ജോലിയോ അല്ലെങ്കിൽ പ്രമോഷനോ ലഭിക്കും. വരുമാനം വർദ്ധിക്കും. വസ്തു വാങ്ങാനുള്ള പദ്ധതി പൂർത്തീകരിക്കും. പുതിയ ജോലി തുടങ്ങുന്നതിനും ഈ മാസം നല്ലതാണ്.
മീനം (Pisces): മീനരാശിക്കാർക്ക് ശുഭവാർത്തകൾ കൊണ്ടുവരുന്നതാണ് സാവൻ മാസം. നല്ല വിവരങ്ങൾ ലഭിക്കുന്നതിലൂടെ നിങ്ങൾക്ക് ആവേശം അനുഭവപ്പെടും. പണം ഗുണം ചെയ്യും. മുടങ്ങിയ പണം ലഭിക്കും. ഒരു കാർ വാങ്ങാം. ആളുകളെ സഹായിക്കാനോ സംഭാവന ചെയ്യാനോ ഉള്ള അവസരം നഷ്ടപ്പെടുത്തരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...