വേദ ജ്യോതിഷം അനുസരിച്ച്, ശുക്രൻ നിങ്ങളുടെ ജാതകത്തിൽ അനുകൂല സ്ഥാനത്ത് നിന്നാൽ, ബന്ധങ്ങളിൽ വഴക്കുകൾ കുറയുകയും പ്രണയസാഫല്യം ഉണ്ടാവുകയും ചെയ്യും. ഇവിടെ നൽകിയിരിക്കുന്ന പ്രണയ ജാതകം ചന്ദ്രരാശിയെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രണയ ജീവിതത്തിന്റെ കാര്യത്തിൽ നിങ്ങളുടെ ദിവസം എങ്ങനെ കടന്നുപോകുമെന്ന് അറിയണ്ടേ? പ്രണയ ജാതകത്തിലൂടെ നിങ്ങളുടെ പ്രണയ ജീവിതവും വിവാഹ ജീവിതവുമായി ബന്ധപ്പെട്ട പ്രവചനം അറിയാൻ കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകുമോ അല്ലെങ്കിൽ എന്തെങ്കിലും തടസ്സം വരാൻ പോകുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ഒരു സൂചന ഇതിൽ നിന്ന് ലഭിക്കുന്നു. അതുപോലെ തന്നെ, ദാമ്പത്യ ജീവിതത്തിലിരിക്കുന്നവർക്ക് ഈ ദിവസം എങ്ങനെയായിരിക്കും, ജീവിതപങ്കാളിയുമായുള്ള ബന്ധം മുമ്പത്തേക്കാൾ ദൃഢമാകുമോ ഏതെങ്കിലും തരത്തിലുള്ള അകൽച്ച ഉണ്ടാകുമോ തുടങ്ങിയ സൂചനകളും പ്രണയ ജാതകത്തിലൂടെ അറിയാം. 12 രാശിക്കാർക്കും ദിവസം മുഴുവൻ എങ്ങനെയായിരിക്കുമെന്ന് നോക്കാം...


മേടം: വളരെ റൊമാന്റിക് ആയിട്ടുള്ള ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങളുടേത്. ഇത് ജീവിതം സ്വർഗം പോലെയാക്കും. നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാൻ ശ്രമിക്കുക. കാരണം പരസ്പര വിശ്വാസമുണ്ടെങ്കിൽ മാത്രമേ ഒരു ബന്ധം ദൃഢമാകുകയുള്ളൂ.


ഇടവം: ഗാർഹിക സമാധാനം നിങ്ങളുടെ മനസ്സിന് സമാധാനം നൽകും. നിങ്ങളുടെ ചെറിയ പ്രയത്നം കൊണ്ട് വീട്ടിലെയും, ബിസിനസ് സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. പ്രണയത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾ ശാന്തമായും വിനയത്തോടെയും കൈകാര്യം ചെയ്യുക.


മിഥുനം: നിങ്ങളിലേക്ക് മറ്റൊരാൾ പെട്ടെന്ന് ആകർഷിക്കപ്പെടുന്നു. അവരുടെ മനസ്സിലുള്ളത് നിങ്ങളോട് തുറന്നുപറയും. 


Also Read: Numerology Prediction: സംഖ്യാശാസ്ത്രം: ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നമ്പറും ശുഭ നിറവും എന്തായിരിക്കും?


 


കർക്കടകം: പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക. യാത്രകൾ നിങ്ങളുടെ പ്രണയവും അടുപ്പവും വർധിപ്പിക്കും. 


ചിങ്ങം: ഇന്ന് പങ്കാളിക്ക് ഒരു സമ്മാനം നൽകുക. ഒപ്പം നിങ്ങളുടെ പ്രണയ വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കും. 


കന്നി: നിങ്ങളുടെ പ്രണയ ബന്ധത്തിൽ കൂടുതൽ സർപ്രൈസുകൾ ഒരുക്കുക. പങ്കാളിക്ക് ഒരു സർപ്രൈസ് അല്ലെങ്കിൽ സമ്മാനം നൽകുക. സഹപ്രവർത്തകർ നിങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണമായേക്കാം, അതിനാൽ ശ്രദ്ധിക്കുക. 


തുലാം: പ്രണയ ബന്ധം തുടങ്ങാൻ നല്ല സമയമാണ്. പ്രണയം ഉള്ളവർക്ക് അത് കൂടുതൽ ശക്തിപ്പെടുത്താനുമുള്ള സമയമാണിത്. 


വൃശ്ചികം: നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്ക് ചോക്ലേറ്റുകളും സ്നേഹോപഹാരങ്ങളും സമ്മാനിച്ച് നിങ്ങളുടെ പ്രണയ ജീവിതം ആസ്വദിക്കുക. പുതിയ ബന്ധമോ പുതിയ ബിസിനസോ തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ദിവസമാണ്. 


ധനു: പങ്കാളിയുമായി ഉണ്ടാക്കിയ ഭാവി പദ്ധതികൾ പൂർത്തീകരിക്കാൻ ശ്രമിക്കും. നിങ്ങളുടെ ചിന്തകൾ മനസിലാക്കാനും അവ നടപ്പിലാക്കാനും ഇന്ന് ഏറ്റവും നല്ല ദിവസമാണ്. 


മകരം: പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങളുടെ മനസ് പറയുന്ന കാര്യങ്ങൾക്ക് ശ്രദ്ധ നൽകുക. അല്ലെങ്കിൽ പങ്കാളിയുമായി കാര്യങ്ങൾ ആലോചിക്കുക. പങ്കാളിയുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. നിങ്ങളുടെ ആത്മവിശ്വാസവും സ്വത്വവും ഇതുപോലെ നിലനിർത്തുക.


കുംഭം: നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമാണിത്. പ്രണയത്തിന്റെ കാര്യത്തിൽ നിങ്ങൾ വളരെ ഗൗരവമുള്ള ആളാണ്. ഭാവിയിൽ നിങ്ങളുടെ ഗുണങ്ങൾ കാരണം നിങ്ങളുടെ പങ്കാളി നിങ്ങളെ കൂടുതൽ വിശ്വസിക്കും. 


മീനം: ആരോടെങ്കിലും നിങ്ങൾക്ക് ഇഷ്ടമണ്ടെങ്കിൽ, ഇതാണ് നിങ്ങളുടെ ജീവിത പങ്കാളിയാണെന്ന് തോന്നുന്നതെങ്കിൽ, അത് പ്രകടിപ്പിക്കുക. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ഇന്ന് നിങ്ങൾക്ക് തീർച്ചയായും ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.