Numerology Prediction: സംഖ്യാശാസ്ത്രം: ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നമ്പറും ശുഭ നിറവും എന്തായിരിക്കും?

Numerology Prediction 18 June: റാഡിക്സ് നമ്പരിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ എന്തൊക്കെയാണ് നിങ്ങളുടെ ഒരു ദിവസത്തിൽ സംഭവിക്കാൻ പോകുന്നത് എന്നതിനെ കുറിച്ചെല്ലാം വ്യക്തമാകും.   

Written by - Zee Malayalam News Desk | Last Updated : Jun 18, 2023, 09:07 AM IST
  • നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും.
  • ഇന്ന് നിങ്ങൾക്ക് എന്ത് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം.
  • ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം.
Numerology Prediction: സംഖ്യാശാസ്ത്രം: ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നമ്പറും ശുഭ നിറവും എന്തായിരിക്കും?

Numerology Prediction: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ തീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി ഏപ്രിൽ 23-നാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്. 

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്ത് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. നിങ്ങളുടെ രാശി, ശുഭ സംഖ്യ, ഭാഗ്യനിറം ഏതൊക്കെയാണെന്ന് സംഖ്യാശാസ്ത്രത്തിന്റെ സഹായത്തോടെ മനസ്സിലാക്കാം.

നമ്പർ 1
 
ജീവിതത്തിൽ സമാധാനം ഉണ്ടാകുന്നതിനായി നിങ്ങളുടെ കുടുംബവുമൊത്ത് സമയം ചെലവഴിക്കുക. അവരുമായി സംസാരിക്കുക. മുൻകാലങ്ങളിൽ നിങ്ങളെ പരിപാലിച്ചവർക്ക് നിങ്ങളുടെ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. 

ഭാഗ്യ നമ്പർ - 21 
ഭാഗ്യ നിറം - ഓറഞ്ച് 

നമ്പർ 2
  
നിങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. അതിനായി കഠിനാധ്വാനം ആവശ്യമാണ്. മനസ്സ് ആശയക്കുഴപ്പത്തിലായേക്കാം, അതിനാൽ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

ഭാഗ്യ നമ്പർ -11
ഭാഗ്യ നിറം - ബ്രൗൺ 

നമ്പർ 3 

നിങ്ങളോട് മറ്റുള്ളവർ അവരുടെ ചിന്തകൾ പങ്കിടാൻ ആ​ഗ്രഹിക്കുന്നു. 

ഭാഗ്യ നമ്പർ - 19 
ഭാഗ്യ നിറം - പച്ച

Also Read: Mars Transit: ചൊവ്വ സംക്രമവും ഷഡാഷ്ടക യോഗവും! ഏതൊക്കെ രാശികളെ ദോഷകരമായി ബാധിക്കും?

 

നമ്പർ 4 

പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ചെറിയ യാത്രയ്ക്ക് തയ്യാറാകേണ്ടി വരും. ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ഭാഗ്യം നിറഞ്ഞതാണ്. കഠിനാധ്വാനം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സമ്പത്തും പ്രശസ്തിയും ലഭിക്കും. 

ഭാഗ്യ നമ്പർ -23 
ഭാഗ്യ നിറം - മഞ്ഞ 

നമ്പർ 5  

എല്ലാവരോടും നന്ദിയുള്ളവരായിരിക്കുക. കുടുംബത്തിനൊപ്പം സമയം ചെലവവിക്കുക. സമയം വിലപ്പെട്ടതാണ്. ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുക.

ഭാഗ്യ നമ്പർ - 9 
ഭാഗ്യ നിറം - കുങ്കുമം

നമ്പർ 6

നിങ്ങളുടെ ആശങ്കകൾ മറ്റുള്ളവരുമായി പങ്കിടുക. സാമ്പത്തിക നേട്ടങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ശുഭാപ്തിവിശ്വാസവും പോസിറ്റിവിറ്റിയും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. 

ഭാഗ്യ നമ്പർ - 16 
ഭാഗ്യ നിറം - നീല 

നമ്പർ 7 

പ്രത്യാശയും ആത്മവിശ്വാസവുമില്ലാതെ ഒന്നും നേടാനാവില്ല എന്നുള്ളത് ഓർമ്മ വേണം. അതുണ്ടെങ്കിൽ എല്ലാം വല്ല രീതിയിൽ മുന്നോട്ട് പോകും. 

ഭാഗ്യ നമ്പർ - 18 
ഭാഗ്യ നിറം - ചാരനിറം 

നമ്പർ 8

തീരുമാനമെടുക്കുന്നതിൽ നിങ്ങളുടെ സ്വാഭാവിക ജ്ഞാനം പിന്തുടരുക. സമയം അനുകൂലമല്ലാത്തതിനാൽ ഇന്ന് അനാവശ്യ റിസ്ക് എടുക്കരുത്. പുതിയ പദ്ധതികൾ തുടങ്ങാം.

ഭാഗ്യ നമ്പർ - 6 
ഭാഗ്യ നിറം - ചുവപ്പ് 

നമ്പർ 9

തടസങ്ങളൊക്കെ നീങ്ങും. ആളുകളുമായി ഒത്തുചേരാൻ ശ്രമിക്കുക. അവരോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് വിജയത്തിന്റെ താക്കോൽ. 

ഭാഗ്യ നമ്പർ - 29 
ഭാഗ്യ നിറം - പിങ്ക് 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News