ശനിയെ കർമ്മത്തിന്റെ ഗ്രഹമായാണ് കണക്കാക്കുന്നത്. ഓരോ വ്യക്തിയുടെയും കർമ്മങ്ങൾക്ക് അനുസരിച്ചാകും ശനിയുടെ ഫലങ്ങൾ അവർക്ക് ലഭിക്കുക. വ്യക്തിയുടെ ഭൂതകാലത്തിലെയും വർത്തമാനകാലത്തിലെയും പ്രവർത്തികൾക്കനുസരിച്ച് നല്ലതോ ചീത്തതോ ആയ ഫലങ്ങൾ ഒരാൾക്ക് ലഭിക്കുന്നു. 2022 ഏപ്രിലിൽ ശനിയുടെ രാശിമാറ്റം സംഭവിച്ചിരുന്നു. ജൂൺ 5ന് ശനി അതിന്റെ മുൻ രാശിയായ മകരത്തിൽ വീണ്ടും പ്രവേശിക്കും. ഏതൊക്കെ രാശിക്കാർക്ക് ഈ കാലയളവ് ശുഭകരമാണെന്നും ആരൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയുടെ സംക്രമണം ശുഭകരമായ രാശികൾ:


മേടം: മകരത്തിൽ ശനിയുടെ സംക്രമണം ഈ രാശിക്കാർക്ക് മികച്ചതാണ്. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ജോലി മാറാൻ അവസരമുണ്ടാകാം. വസ്തു വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഈ കാലയളവ് ഗുണകരമാകും. കരിയറിൽ പുരോഗതി കൈവരിക്കും.


ചിങ്ങം: ഈ രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഈ കാലയളവിൽ നല്ല അവസരങ്ങൾ ലഭിക്കും. പ്രൊഫഷണൽ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇത് ഏറ്റവും മികച്ച സമയമാണ്. കരിയറിൽ നല്ലത് സംഭവിക്കും.


മകരം: ഈ കാലയളവിൽ നിങ്ങൾക്ക് നല്ല ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. പങ്കാളിയുടെ ജോലിയിൽ നല്ല ലാഭം നേടാൻ കഴിയും. വരുമാനത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകാം.


Also Read: Astrology: മേടത്തിലെ രാഹു-ശുക്രൻ കൂടിച്ചേരൽ; ഈ 5 രാശിക്കാർ ശ്രദ്ധിക്കുക, പ്രണയബന്ധത്തിൽ വിള്ളലുണ്ടാകാം


ഈ രാശിക്കാർ ശ്രദ്ധിക്കുക: 


കർക്കടകം: ദാമ്പത്യ ബന്ധങ്ങളിൽ വിഷമതകൾ ഉണ്ടാകാം. ഇണയുമായുള്ള ബന്ധത്തിൽ ചില പിരിമുറുക്കങ്ങൾ ഉണ്ടാകാം. മാനസിക സമാധാനം തകർന്നേക്കാം. പങ്കാളിത്ത ബിസിനസിൽ സമ്മർദ്ദകരമായ സാഹചര്യങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം ഉണ്ടാകാൻ സാധ്യതയുണ്ട്.


കന്നി: പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. ഒരു കാരണവുമില്ലാതെ നിങ്ങൾക്കിടയിൽ വഴക്കുകളും തെറ്റിദ്ധാരണകളും ഉണ്ടാകാം. ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും. ജോലി ചെയ്യുന്നവരുടെ പ്രൊഫൈലിൽ മാറ്റമുണ്ടാകാം.


കുംഭം: ഈ രാശിക്കാരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ആരോ​ഗ്യം മോശമാകാൻ സാധ്യതയുണ്ട്. ചില വിട്ടുമാറാത്ത രോഗങ്ങൾ പ്രത്യക്ഷപ്പെടാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.