ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ രാശിചക്രം മാറുന്നത് ഓരോ രാശിക്കാരുടെ ജീവിതത്തെയും ബാധിക്കുന്നു. അതുപോലെ, ഗ്രഹങ്ങളുടെ സംയോജനവും നമ്മുടെ ജീവിതത്തെ ബാധിക്കും. മെയ് 23 ന് രാഹു-ശുക്രൻ കൂടിച്ചേരൽ സംഭവിക്കാൻ പോകുകയാണ്. മേടരാശിയിലെ രാഹു-കേതു കൂടിച്ചേരൽ 'ക്രോധയോഗം' ഉണ്ടാക്കും. ഏത് രാശിക്കാരുടെ ജീവിതത്തെയാണ് ഇത് മോശമായി ബാധിക്കുകയെന്നറിയാം...
മേടം: മേടം രാശിക്കാരുടെ ദേഷ്യം കൂടും. ചെറിയ കാര്യങ്ങളിൽ പോലും ആരോടെങ്കിലും തർക്കമുണ്ടാകാം. അതിനാൽ ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് ഈ കാലയളവിൽ നിങ്ങളുടെ പ്രണയബന്ധത്തിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ സ്വയം ശാന്തമായിരിക്കാൻ ശ്രമിക്കുക.
ഇടവം: ചെലവുകൾ വളരെയധികം വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം.
ചിങ്ങം: പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഒരുപാട് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയത്ത് ചർച്ചകൾ ഒഴിവാക്കുന്നതാണ് നല്ലത്.
തുലാം: വിവാഹിതർ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വഷളാകാൻ സാധ്യതയുണ്ട്.
കുംഭം: ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ ചില വഴിതെറ്റലുകൾ അനുഭവപ്പെടാം. ജോലി ചെയ്യാനുള്ള മനസ്സ് കുറയും. ചില കാരണങ്ങളാൽ നിങ്ങളുടെ പ്രണയ ബന്ധത്തിൽ വിള്ളലുണ്ടാകാം.