ലോകത്തിലെ എല്ലാം സുഖസൗകര്യങ്ങളും അനുഭവിച്ച്  മരിക്കണം എന്നാ​ഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. യാതൊരു ഭാ​ഗ്യ ​ഗുണങ്ങളും ഇല്ലാതെ ആരു ജനിക്കുന്നില്ല. ഒരു പരിധിവരെ ആ ഭാ​ഗ്യങ്ങളെല്ലാം നാം അനുഭവിക്കുന്നതിനും അനുഭവിക്കാതിരിക്കുന്നതിനും കാരണം നമ്മൾ തന്നെയാണ്. നമ്മുടെ പ്രവർത്തിയേയും പരിശ്രമങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് നമ്മുടെ ജീവിത്തിലെ വിജയവും ഭാവിയും സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ ചിലരെ സംബന്ധിച്ച് അവരുടെ ചെറിയ പ്രവർത്തികൾ പോലും പെട്ടെന്ന് ലക്ഷ്യത്തിലെത്താറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മറ്റു ചിലരാകട്ടെ എത്ര കഷ്ടപ്പെട്ടാലും അവരുടെ പ്രവർത്തികൾക്കൊന്നും ഫലം കിട്ടാറില്ല. ഇതിന് കാരണം അവരുടെ രാശി ചിഹ്നങ്ങളാണ്. ജ്യോതിഷത്തിൽ, ചില രാശിക്കാർക്ക് പണവും വിജയവുമെല്ലാം പെട്ടെന്ന് നേടാൻ സാധിക്കും.  ഇത് മാത്രമല്ല, ഈ ആളുകൾ ഉയർന്ന പദവി നേടുകയും ലോകത്തിലെ എല്ലാ സന്തോഷങ്ങളും ആസ്വദിക്കുകയും ചെയ്യുന്നു. പണം, സ്നേഹം, വിജയം തുടങ്ങിയ കാര്യങ്ങളിൽ ഈ രാശിക്കാർ വളരെ ഭാഗ്യവാന്മാരാണ്. ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം. 


ALSO READ: 10 വർഷങ്ങൾക്ക് ശേഷം ശുക്രാദിത്യയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം


ഇടവം: ജീവിത്തിൽ എല്ലാ സുഖസൗകര്യങ്ങളും പെട്ടെന്ന് പ്രാപ്തമാക്കാന് സാധിക്കുന്ന രാശിയാണ് ഇടവം. ഒരു വ്യകതിയുടെ ജീവിതത്തിൽ സമ്പത്ത്, ആഡംബരം, സ്നേഹം, സൗന്ദര്യം, ആകർഷണം എന്നിവയ്ക്ക് കാരണമാകുന്ന ശുക്രനാണ് ഇടവം രാശിക്കാരുടെ അധിപൻ. ഇവർക്ക് ജീവിതത്തിൽ എപ്പോഴും സന്തോഷമുണ്ടാകും. ആകർഷകമായ വ്യക്തിത്വം ഉള്ളവരായിരിക്കും ഇവർ. മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്ഥമായ സ്വഭാവമായിരിക്കും ഇവർക്ക്. 


കർക്കടകം: ജ്യോതിഷ പ്രകാരം, കർക്കടക രാശിക്കാർ ജീവിത്തിൽ വിജയം പെട്ടെന്ന് കരസ്ഥമാക്കാൻ സാധിക്കുന്നവരാണ്. ഭാ​ഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കുന്നവരാണ് ഇക്കൂട്ടർ. എന്തെല്ലാം കഷ്ടതകൾ വന്നാലും ഇവർക്ക് അതിൽ നിന്നെല്ലാം പെട്ടെന്ന് കരകയറാൻ സാധിക്കും. അതിനാൽ ചെറിയ പരിശ്രമങ്ങൾക്ക് പോലും ഇവർക്ക് വലിയ റിസൽട്ടുകളായിരിക്കും ഇവർക്ക് ലഭിക്കുക. 


ചിങ്ങം: ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. നേതൃശേഷിയും ആത്മവിശ്വാസവും ഉള്ളവരായിരിക്കും ഇവർ. എന്ത് തന്നെ പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ ഉണ്ടായാലും അവർ അതിൽ നിന്നെല്ലാം പെട്ടെന്ന് കരകയറും. ഇവർ തങ്ങളുടെ ജ്ഞാനവും വിവേകവും ഉപയോഗിച്ച് എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കുന്നു. ഈ ആളുകൾക്ക് ധാരാളം പ്രശസ്തി ലഭിക്കുകയും നല്ല നേതാക്കളാകുകയും ചെയ്യുന്നു. 


തുലാം - തുലാം രാശിയുടെ അധിപൻ ശുക്രനാണ്. അതിനാൽ തന്നെ ഭാ​ഗ്യം എന്നത് എപ്പോഴും ഇവർക്കൊപ്പം ഉണ്ടായിരിക്കും. ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ലഭിക്കുന്നവരായിരിക്കും ഇവർ.  40 വയസ്സിനു ശേഷം ഈ രാശിക്കാർ ആഡംബര ജീവിതം നയിക്കും. 


ധനു - സന്തോഷവും ഭാഗ്യവും നൽകുന്ന വ്യാഴത്തിൻ്റെ അനുഗ്രഹം ധനു രാശിക്കാരുടെ മേൽ എപ്പോഴും നിലനിൽക്കും. ഗുരുവിൻ്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കും. ഏത് മേഖലയിലായാലും അവർ വിജയം നേടുന്നു. ഇവരുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുന്നത് കുറവായിരിക്കും. പ്രശ്നങ്ങൾ ഉണ്ടായാലും അവർ വേഗത്തിൽ സുഖം പ്രാപിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.