പുതുവർഷത്തിലേക്ക് കടക്കാൻ ഇനി കൃത്യം ഒരു മാസം കൂടി മാത്രമെ ബാക്കിയുള്ളൂ. പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകളാകും ഓരോ വ്യക്തിക്കും ഇപ്പോൾ മനസിലൂടെ കടന്ന് പോകുന്നത്. 2023 ആർക്കൊക്കെ എങ്ങനെയൊക്കെ ആയിരിക്കും എന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ വർഷം ആർക്ക് നല്ല ഫലങ്ങൾ നൽകും? ആർക്കൊക്കെ മോശമായിരിക്കും? അതിനെക്കുറിച്ച് അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം 2023 ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. 2023-ൽ അവർക്ക് ജോലി, വരുമാനം, പ്രമോഷൻ എന്നിവയിൽ വലിയ മുന്നേറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസിലും നല്ല ലാഭം ലഭിക്കും. അത് ഏതൊക്കെ രാശിയാണെന്ന് നോക്കാം...


മിഥുനം: മിഥുനം രാശിക്കാർക്ക് പുതുവർഷത്തിൽ പല തരത്തിലുള്ള ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഈ വർഷം നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കും. ശമ്പള വർദ്ധനയ്‌ക്കൊപ്പം പ്രമോഷനും ലഭിക്കും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കും. അവിവാഹിതർ വിവാഹം നടക്കും. ബിസിനസിൽ നല്ല പുരോഗതി ഉണ്ടാകും. പുതിയ ഉൽപ്പന്നങ്ങൾക്കായുള്ള ബിസിനസ് ഈ വർഷം ആരംഭിക്കാം. ലാഭം ഉണ്ടാകും. വിദേശ ഓർഡറുകൾ വർദ്ധിക്കും.


Also Read: Saturn Transit: വരവിൽ കവിഞ്ഞ ചെലവ്! ഈ രാശിക്കാരെ ശനിയുടെ രാശിമാറ്റം ബാധിക്കുക ഇങ്ങനെ...


 


തുലാം: ജോലിയുടെയും ബിസിനസിന്റെയും കാര്യത്തിൽ 2023 തുലാം രാശിക്കാർക്ക് മികച്ച വർഷമായിരിക്കും. ഈ വർഷം നിങ്ങൾക്ക് ഭാഗ്യമുണ്ടാകും. പുതുവർഷത്തിൽ പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിലും ശുഭവാർത്തകൾ കാത്തിരിക്കുന്നു. ഉന്നത അധികാരികളിൽ നിന്നും പ്രശസ്തി ലഭിക്കും. ഈ പുതുവർഷത്തിൽ നിങ്ങളുടെ പല സ്വപ്നങ്ങളും സാക്ഷാത്കരിക്കും. നിങ്ങൾ പുതിയ ലക്ഷ്യങ്ങളിൽ എത്തും. കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തിക പുരോഗതിക്കുള്ള എല്ലാ സാധ്യതകളും ഉണ്ട്.  


വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് 2023  ലാഭകരമായ വർഷമായിരിക്കും. ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾ വന്നേക്കാം. നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് വളരെ നല്ല മൂല്യം നേടും. എല്ലാവരുടെയും അഭിനന്ദനത്തിൽ നിങ്ങൾ സന്തുഷ്ടരാകും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന വൃശ്ചിക രാശിക്കാർക്ക് ഇത് മികച്ച സമയമായിരിക്കും. പുതിയ കരാറുകളിൽ ഒപ്പിടും. ലാഭം വർധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.