ശനി സ്വന്തം രാശിയായ കുംഭ രാശിയിലേക്ക് പ്രവേശിക്കുകയാണ്. 2023 ജനുവരി 17നാണ് രാശിമാറ്റം സംഭവിക്കുക. ഇത് ചില രാശിക്കാരെ ദോഷകരമായി ബാധിക്കും.
മേടം: മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. വരവിനേക്കാൾ കൂടുതൽ ചെലവ് ഉണ്ടാകാനാണ് സാധ്യത.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും. ജോലിയിലെ ടെൻഷൻ മൂലം മറ്റൊരു ജോലിക്കായി ശ്രമിക്കാൻ സാധ്യതയുണ്ട്.
ധനു: ധനു രാശിക്കാർക്ക് ജോലിസ്ഥലത്ത് തടസങ്ങൾ നേരിടേണ്ടിവരും. ചെലവ് കൂടാൻ സാധ്യതയുണ്ട്. ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. നിക്ഷേപങ്ങൾ നടത്തുന്നത് ശ്രദ്ധയോടെ മാത്രമായിരിക്കണം. ഇല്ലെങ്കിൽ നഷ്ടം ഉണ്ടാകാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)