October Horoscope 2022: ഒക്ടോബറിലെ ഭാഗ്യ രാശികൾ ഇവരാണ് ഒപ്പം ധനമഴയും! നിങ്ങളുടെ രാശി ഇതാണോ?
October Rashifal 2022: ഒക്ടോബർ മാസം ചില രാശിക്കാർക്ക് മികച്ചതായിരിക്കും. ദീപാവലി മാസമായ ഒക്ടോബറിൽ ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും.
October 2022 Monthly Rashifal: ഒക്ടോബർ മാസം ആരംഭിക്കാൻ പോകുകയാണ്. ഈ മാസത്തിലാണ് ദസറ, ദന്തേരസ്, ദീപാവലി തുടങ്ങിയ പ്രധാന ആഘോഷങ്ങൾ വരുന്നത്. ലക്ഷ്മിദേവിയുടെയും കുബേരന്റെയും അനുഗ്രഹം ലഭിക്കാൻ പറ്റിയ മാസം. ജ്യോതിഷപ്രകാരം ചില രാശിക്കാർക്ക് ഒക്ടോബർ മാസം വളരെ നല്ലതായിരിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ അവർക്ക് ധാരാളം ധനം ലഭിക്കുകയും തൊഴിൽരംഗത്ത് പുരോഗതി ഉണ്ടാവുകയും ചെയ്യും. ഒക്ടോബറിൽ ഭാഗ്യം പ്രകാശിക്കാൻ പോകുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
Also Read: ബുധൻ കന്നി രാശിയിലേക്ക്: ഒക്ടോബർ 2 മുതൽ ഈ 3 രാശിക്കാർക്ക് ധനവർഷത്തിനൊപ്പം ഭാഗ്യോദയവും!
ഇടവം (Taurus): ഒക്‌ടോബർ മാസം ഇടവ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങളാണ് നൽകാൻ പോകുന്നത്. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. കരിയറിൽ നിങ്ങൾക്ക് ഒരു പുതിയ അവസരം ലഭിക്കും. ഈ സമയം ബിസിനസ്, ജോലി എന്നിവയ്ക്ക് വളരെ നല്ലതായിരിക്കും. കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലം ലഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരീക്ഷ-ഇന്റർവ്യൂവിൽ വിജയിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
ചിങ്ങം (Leo): ഒക്ടോബർ മാസം ചിങ്ങം രാശിക്കാർക്കും നല്ലതാണ്. ഇവരുടെ കരിയറിന് അനുകൂലമായ സമയമാണ്. പ്രമോഷൻ-ഇൻക്രിമെന്റ് ലഭ്യമാകും. ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. ദാമ്പത്യജീവിതവും പ്രണയജീവിതവും നല്ലതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
Also Read: 18 കാരിയെ വധുവായി ലഭിച്ച അങ്കിളിന്റെ സന്തോഷം കണ്ടോ..! വീഡിയോ വൈറൽ
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ഒക്ടോബർ മാസം സന്തോഷവും ഐശ്വര്യവും നൽകും. പരീക്ഷാ മത്സരത്തിൽ വിജയം ഉണ്ടാകും. ചെലവുകൾ കൂടുമെങ്കിലും വരുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.
ധനു (Sagittarius): ധനു രാശിക്കാർക്ക് ഒക്ടോബർ മാസം ധാരാളം നേട്ടങ്ങൾ നൽകും. തൊഴിൽ, സാമ്പത്തിക ജീവിതം, കുടുംബ ജീവിതം മുതലായവയിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. ജീവിത പങ്കാളിയുമായി നല്ല രീതിയിൽ പെരുമാറും. ജീവിതത്തിൽ സന്തോഷമുണ്ടാകും.
Also Read: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ
മകരം (Capricorn): മകരം രാശിക്കാർക്കും ഒക്ടോബർ മാസം നല്ല ഫലങ്ങൾ നൽകും. എല്ലാ മേഖലയിലും ഇവർക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധന ഗുണമുണ്ടാകും. കുടുംബത്തിൽ സ്നേഹം വർദ്ധിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
കുംഭം (Aquarius): കുംഭ രാശിക്കാർക്ക് ഒക്ടോബർ മാസം നല്ല പോസിറ്റീവ് ഫലങ്ങൾ നൽകും. കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് വിദേശവുമായി ബന്ധപ്പെട്ട് ബിസിനസ്സ് ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു. ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...