Malayalam Astrology: ഈ നക്ഷത്രക്കാർക്ക് ദുർഗ്ഗാദേവിയുടെ അനുഗ്രഹം, നവരാത്രികാലത്ത് ഭാഗ്യം
ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗങ്ങളും ഞായറാഴ്ച അഞ്ച് രാശിക്കാര്‍ക്കും അനുകൂലമായിരിക്കും
നവരാത്രിയുടെ ആദ്യ ദിനമാണ് ചന്ദ്രന്‍ ഇതാ തുലാം രാശിയില്‍ സംക്രമിക്കുകയാണ്. ഇതോടെ പത്മയോഗവും ശുക്രനും ചൊവ്വയും കൂടിച്ചേര്‍ന്ന് മഹാലക്ഷ്മിയോഗവും ചിത്തിര നക്ഷത്രം കൂടി ചേര്‍ന്ന് ശുഭ സംയോജനം ഉണ്ടാകും. ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും ഞായറാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് അനുകൂല കാലമെന്ന് നോക്കാം.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഒക്ടോബര്‍ 15 നല്ല ദിവസമാണ്. കിട്ടാതെ കിടന്നിരുന്ന പണം തിരികെ ലഭിക്കും. നിങ്ങള്‍ക്ക് മാനസിക ആശ്വാസം ലഭിക്കും. മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും പണം ചെലവഴിക്കും. വീട്ടില്‍ നല്ല അന്തരീക്ഷം ഉണ്ടാകും. കരിയറില്‍ പുരോഗതി വിദേശത്തുനിന്നും നല്ല അവസരങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ലഭിക്കും. സമ്പത്ത് വര്‍ദ്ധിക്കും. ഞായറാഴ്ച അവധി ദിവസമായതിനാല്‍ പഴയ സുഹൃത്തുക്കളെ കാണുകയും എവിടെയെങ്കിലും പോകാന്‍ പ്ലാന്‍ ചെയ്യുകയും ചെയ്യും. ബിസിനസുകാര്‍ക്ക് അവരുടെ എതിരാളികളുമായി മത്സരിക്കാന്‍ കഴിയും, കൂടാതെ നല്ല ലാഭവും ലഭിക്കും.
ചിങ്ങം
പങ്കാളിയുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. വീട്ടില്‍ പൊതുവേ നല്ല അന്തരീക്ഷം ഉണ്ടാകും. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ പണം സമ്പാദിക്കും. ആരോഗ്യം മികച്ചതായിരിക്കും. കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ
മകരം
മകരം രാശിക്കാര്‍ വീട്ടില്‍ നല്ല സമയം ചെലവഴിക്കും. ബിസിനസ്സിലെ പുരോഗതി ശ്രമങ്ങളില്‍ വിജയിക്കും. കരിയറില്‍ ഭാഗ്യം നിങ്ങളുടെ ഭാഗത്തുണ്ടാകും. പുതിയ ജോലികള്‍ക്ക് കുടുംബാംഗങ്ങളുടെ ഉപദേശം നിങ്ങള്‍ക്ക് ഫല പ്രദമാകും. കുടുംബത്തോടൊപ്പം ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. കിട്ടാതെ കിടന്നിരുന്ന പണം ലഭിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും, ഉത്സാഹം നിറഞ്ഞവരായിരിക്കും. ധനലാഭത്തിനും പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കുന്നതിനും സാധ്യത. വിദേശത്ത് പോകാനും താമസിക്കാനും അവസരം ലഭിക്കും. കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ ബിസിനസ്സില്‍ വിജയം കൈവരിക്കും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും.
മീനം
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാനുള്ള അവസരം ബിസിനസ്സില്‍ ഒരു പുതിയ ഡീല്‍ നടത്താനാകും. പഴയ കടം തിരിച്ച് അടക്കും. സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബഹുമാനം വര്‍ദ്ധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.