Love Horoscope: ഈ രാശിയിലുള്ള അവിവാഹിതർക്ക് ലഭിക്കും അവർ ആഗ്രഹിക്കുന്ന പ്രണയം
Love Horoscope: സ്നേഹിച്ച ആളെ സ്വന്തമാക്കാൻ കഴിയുക എന്നത് ഓരോരുത്തരുടേയും ഭാഗ്യം അനുസരിച്ചായിരിക്കും. പലപ്പോഴും മോശം സമയത്ത് ചെയ്യുന്ന പല കാര്യങ്ങളും ശരിയാകാറില്ല. അതുകൊണ്ടുതന്നെ നിങ്ങളും പ്രണയവിവാഹത്തിനായുള്ള സമ്മതത്തിന് മാതാപിതാക്കളോട് സംസാരിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇന്ന് ഈ രാശിക്കാർക്ക് അനുകൂല ദിവസമാണ്.
Zodiac Sign: ഓരോ രാശിയിലും ചന്ദ്രന്റെ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ വ്യക്തിയുടെ പ്രണയവും വിവാഹ ജീവിതവും എങ്ങനെയായിരിക്കുമെന്ന് നിർണ്ണയിക്കപ്പെടുന്നുവെന്നാണ് വിശ്വാസം. ജ്യോതിഷത്തിൽ വ്യക്തിയുടെ രാശിയുടെ അടിസ്ഥാനത്തിൽ ഭാവിയും സ്വാഭാവവും എളുപ്പത്തിൽ കണക്കാക്കാം എന്നാണ്. എന്തായാലും ഈ രാശിക്കാർക്ക് ഒരു പ്രേമമുണ്ടാകുകയും മാതാപിതാക്കളുമായി വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ അതിന് ഇന്ന് നല്ല ദിവസമാണ്. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
Also Read: ശനി ദേവനെ പ്രീതിപ്പെടുത്തണോ? ധരിക്കൂ ഈ നിറത്തിലുള്ള വസ്ത്രം!
ഇടവം (Taurus): ജ്യോതിഷ പ്രകാരം ഈ രാശിക്കാർ ഒരാളുമായി പ്രണയത്തിലാകുകയും അവനോടൊപ്പം ജീവിതം നയിക്കാൻ ചിന്തിക്കുകയും ചെയ്യുന്നുവെങ്കിൽ ഇന്ന് ഈ കാര്യത്തിന് വളരെ അനുകൂല ദിനമാണ്. ചില രാശിക്കാർക്ക് ഇന്ന് പ്രണയബന്ധങ്ങൾക്ക് ഒരു പുതിയ തുടക്കമുണ്ടാകാം. പ്രണയ പങ്കാളിയുമായി സായാഹ്ന സമയം ചെലവഴിക്കാം. അതുപോലെ വിവാഹിതന്റെ ജീവിതത്തിലും ഇന്ന് നല്ല ദിനമാണ്. പങ്കാളിയുമായുള്ള ബന്ധം ദൃഢമായിരിക്കും.
മിഥുനം (Gemini): നിങ്ങൾ നിങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുവേണ്ട അക്കാര്യങ്ങൾ ചെയ്യുന്നതിന് ഇന്ന് നല്ല ദിനമാണ്. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്താം. അതിൽ നല്ല ഫലങ്ങൾ ലഭിക്കും. ജീവിതത്തിൽ സന്തോഷം അലതല്ലും. നല്ല സമയങ്ങൾക്കായി കാത്തിരിക്കുന്നുവെങ്കിൽ ഇന്ന് അതിന് പറ്റിയ ദിനമാണ്.
ചിങ്ങം (Leo): ഈ രാശിക്കാരുടെ ജീവിതത്തിലും പല പ്രശ്‌നങ്ങളും നടക്കുന്നുണ്ട്. വീട്ടുകാർ കല്യാണത്തിനായി ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. വിവാഹത്തെക്കുറിച്ച് വീട്ടിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും നിങ്ങൾ നിങ്ങളുടെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന ആളെ ഇതുവരെ മാതാപിതാക്കളെ പരിചയപ്പെടുത്തിയിട്ടില്ലയെങ്കിൽ ഇന്ന് അതിന് പറ്റിയ ദിനമാണ്.
Also Read: കളി കാളയോട്.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ
മകരം (Capricorn): അവിവാഹിതർക്ക് ശനിയാഴ്ച ഒരു പ്രത്യേക ദിവസമായിരിക്കും. ഈ ദിവസം നിങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കാം. വിവാഹാലോചന വരാം. നിങ്ങൾ ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അതുകൊണ്ട് തന്നെ വിവാഹത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും എടുത്തോളൂ.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...