Lunar Eclipse 2022: ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണത്തിന് ഉണ്ട് ചില പ്രത്യേകതകള്‍
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഇത് ഈ വര്‍ഷത്തെ അവസാന Blood Moon ആണ് എന്നത് തന്നെ
Lunar Eclipse 2022: ശാസ്ത്ര പ്രേമികള്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ആ ദിവസം വന്നെത്തുകയാണ്. ഈ വര്‍ഷത്തെ അവസാന പൂര്‍ണ്ണ ചന്ദ്രഗ്രഹണം നവംബര്‍ 8 ന് സംഭവിക്കും.
ആകാശത്ത് നടക്കുന്ന ഈ അത്ഭുത പ്രതിഭാസം കാണുവാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ആകാംഷയോടെ കാത്തിരിയ്ക്കുന്നത്. കഴിഞ്ഞ മാസം, അതായത്, ദീപാവലിയുടെ അടുത്ത ദിവസമായിരുന്നു ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം സംഭവിച്ചത്. സൂര്യഗ്രഹണം സംഭവിച്ച് 15 ദിവസങ്ങൾക്ക് ശേഷം, അതായത് 2022 നവംബർ 8 ന് ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണവും സംഭവിക്കാന്‍ പോകുകയാണ്.
Also Read: Lunar Eclipse 2022: വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം നാളെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഈ ഗ്രഹണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പൂർണ്ണമായോ ഭാഗികമായോ ദൃശ്യമാകും. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം 1 മണിക്കൂർ 58 മിനിറ്റ് നീണ്ടുനിൽക്കും. നവംബര്‍ 8 ന് വൈകുന്നേരം 05:28 ന് ആരംഭിച്ച് 07:26 ന് ഗ്രഹണം അവസാനിക്കും.
എന്നാല്‍, ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഇത് ഈ വര്‍ഷത്തെ അവസാന Blood Moon ആണ് എന്നത് തന്നെ. ചൊവ്വാഴ്ച എല്ലാ ശാസ്ത്ര പ്രേമികൾക്കും ഒരു വലിയ ദിവസമായിരിക്കും, കാരണം ഇതേപോലെ രക്ത വര്‍ണ്ണത്തില്‍ ചന്ദ്രനെ അടുത്ത മൂന്ന് വർഷത്തേക്കെങ്കിലും വീണ്ടും കാണാനാകില്ല.
രക്ത ചന്ദ്രൻ (Blood Moon) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം സംഭവിക്കുമ്പോള്‍ ചന്ദ്രന്‍ ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ ദൃശ്യമാകും. ഗ്രഹണത്തിന്‍റെ ഉച്ചസ്ഥായിയിൽ, ചന്ദ്രൻ 242,740 മൈൽ (390,653 കിലോമീറ്റർ) അകലെയായിരിക്കുമെന്ന് നാസ ശാസ്ത്രജ്ഞർ പറയുന്നു. ആകാശം വ്യക്തമാണെങ്കിൽ ബൈനോക്കുലറുകളും ടെലിസ്കോപ്പുകളും വഴി ഈ സുന്ദര ദൃശ്യം വ്യക്തമായി കാണുവാന്‍ സാധിക്കും.
ചന്ദ്രഗ്രഹണം 2022: അവസാനത്തെ ബ്ലഡ് മൂണിനെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകൾ അറിയാം.
1. ചൊവ്വാഴ്ച നടക്കുന്ന ചന്ദ്രഗ്രഹണം പോലെ മറ്റൊന്ന് അടുത്ത മൂന്ന് വർഷത്തേക്ക് ഉണ്ടാകില്ല.
2. ഈ ഗ്രഹണ സമയത്ത് സൗരയൂഥത്തിലെ യുറാനസ് എന്ന ഗ്രഹവും കാണുവാന്‍ സാധിക്കും. ഇത് ഏറെ ശോഭയുള്ള ഒരു നക്ഷത്രത്തിന് സമാനമാണ്.
3. ഭൂമി ചന്ദ്രനും സൂര്യനുമിടയിലൂടെ നേരിട്ട് കടന്നുപോകുന്നതിനാൽ ഈ പ്രതിഭാസം ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ടുനിൽക്കും.
4. പൂർണ്ണ ചന്ദ്രഗ്രഹണം വടക്കേ അമേരിക്കയിലുടനീളം ദൃശ്യമാകും. കൂടാതെ സൂര്യാസ്തമയത്തിന് ശേഷം ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക്കിന്‍റെ മറ്റ് ഭാഗങ്ങളിൽ ഉടനീളം ദൃശ്യമാകും.
5. ഈ വർഷത്തെ രണ്ടാമത്തെ പൂർണ ചന്ദ്രഗ്രഹണമാണിത്. ആദ്യത്തേത് മെയ് മാസത്തിലായിരുന്നു. അടുത്തത് 2025 വരെ ഉണ്ടാകില്ല. ഇതിനിടയിൽ ധാരാളം ഭാഗിക ചന്ദ്രഗ്രഹണങ്ങൾ ഉണ്ടാകും.
ചന്ദ്രഗ്രഹണം 2022: ഈ ഇന്ത്യൻ നഗരങ്ങൾ ആദ്യം സാക്ഷ്യം വഹിക്കും
ഇറ്റാനഗർ, കൊഹിമ, അഗർത്തല, ഗുവാഹത്തി എന്നിവിടങ്ങളിൽ മറ്റ് നഗരങ്ങൾക്ക് മുമ്പ് പൂർണ ഗ്രഹണം നിരീക്ഷിക്കും. ഡൽഹി, മുംബൈ, നാഗ്പൂർ, കൊൽക്കത്ത, ബംഗളൂരു, ശ്രീനഗർ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...