ഒട്ടനവധി ആരോഗ്യഗുണങ്ങളുടെ കലവറയാണ് പപ്പായ.
പപ്പായ നമ്മളിൽ പലർക്കും ഇഷ്ടമുള്ള പഴവർഗമാണ്. ഒട്ടനവധി ആരോഗ്യഗുണങ്ങളുടെ കലവറയാണ് പപ്പായ. എന്നാല്‍ ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അത്തരത്തില്‍ പപ്പായയുടെയൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ....
പാലോ പാലുത്പന്നങ്ങളോ പപ്പായക്കൊപ്പം കഴിക്കുന്നത് ഉചിതമല്ല. പപ്പായയിലുള്ള പപ്പെയ്ൻ എന്ന എൻസൈം ഇവയുടെ ദഹനത്തെ ദോഷകരമായി ബാധിക്കും.
പ്രോട്ടീൻ ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങൾ ദഹനത്തെ തടസ്സപ്പെടുത്തിയേക്കാം.
എരിവുള്ള ഭക്ഷണത്തിനൊപ്പം പപ്പായ കഴിക്കുന്നതും നല്ലതല്ല. എരിവുള്ള ഭക്ഷണം ശരീരത്തിന്റെ താപനില ഉയർത്തുന്നു.
ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ പപ്പായയോടൊപ്പം കഴിക്കരുത്. കാരണം ഇവ യോജിപ്പിച്ച് കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിലിന് കാരണമാകും.
പപ്പായക്കൊപ്പം ചായ കഴിക്കാതിരിക്കുക. ചൂടും തണുപ്പുമുള്ള രണ്ട് വിരുദ്ധാഹാരങ്ങളുടെ കോംബോ ഗ്യാസ്ട്രബിളിലേക്ക് നയിക്കും.
ഉരുളക്കിഴങ്ങോ ധാന്യമോ പോലുള്ള ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്.അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കിയേക്കാം. പപ്പായയ്‌ക്കൊപ്പം കഴിയ്ക്കുമ്പോൾ വയറു വീർക്കുന്നതോ അസ്വസ്ഥതയോ ഉണ്ടാക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)