Budh Gochar 2023: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് രാശി മാറുകയോ സഞ്ചാരം മാറുകയോ ചെയ്യും. അതിന്റെ ഫലം എല്ലാ രാശിക്കാരിലും വ്യത്യസ്തമായിരിക്കും. ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ സ്വന്തം രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഒക്‌ടോബർ ഒന്നിന് കന്നി രാശിയിൽ ബുധൻ സംക്രമിക്കും ഇതിലൂടെ പല രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya Mangal Yuti: 1 വർഷത്തിനുശേഷം ചൊവ്വ-സൂര്യ സംഗമം: ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!


 


ജ്യോതിഷ പ്രകാരം, ബുദ്ധി, പ്രശസ്തി, സമ്പത്ത്, സംസാരം, ബിസിനസ്സ് എന്നിവയുടെ കാരകനായിട്ടാണ് ബുധനെ കണക്കാക്കുന്നത്. നിലവിൽ ബുധൻ ചിങ്ങത്തിലാണ് ഒക്ടോബർ ഒന്നിന് കന്നി രാശിയിൽ പ്രവേശിക്കും. പഞ്ചാംഗ പ്രകാരം ഒക്ടോബർ ഒന്നിന് ബുധൻ ചിങ്ങം രാശിയിൽ നിന്നും രാത്രി 8:39 ന് കന്നി രാശിയിൽ പ്രവേശിക്കും. അതുപോലെ  ഒക്‌ടോബർ ഏഴിന് ചോതി നക്ഷത്രത്തിലേക്കും 31ന് വീണ്ടും വിശാഖ നക്ഷത്രത്തിലേക്കും പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഒക്‌ടോബർ മാസത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് വൻ നേട്ടങ്ങൾ വരുന്നതെന്ന് നമുക്ക് നോക്കാം...


മിഥുനം (Gemini):  ജ്യോതിഷ പ്രകാരം ഈ രാശിയുടെ അധിപൻ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനാണ്. ആരാധ്യ ദൈവം ഗണപതിയും. ഈ രാശിക്കാർക്ക് അനുകൂലമായ നിറം മഞ്ഞയാണ്, ശുഭദിനം ബുധനാഴ്ചയും. ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകും. ഈ രാശിക്കാരുടെ ഭവനത്തിൽ ബുധൻ സംക്രമിക്കാൻ പോകുകയാണ്. ഈ സംക്രമത്തിലൂടെ മിഥുന രാശിക്കാർക്ക് എല്ലാവിധ സന്തോഷവും ലഭിക്കും. ഈ കാലയളവിൽ അമ്മയുമായുള്ള ബന്ധം ദൃഢമാകും. വസ്തു വാങ്ങാനും മറ്റും ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം അനുകൂലമാണ്. മംഗള കർമ്മങ്ങളിൽ വർദ്ധനവുണ്ടാകും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചു കിട്ടും.


Also Read: Viral Video: ഏട്ടന്റെ വിവാഹത്തിന് പെങ്ങളുടെ പെർഫോമൻസ്, കണ്ണ് നനയിക്കുന്ന വീഡിയോ വൈറൽ 


കന്നി (Virgo):  ഒക്‌ടോബർ ഒന്നിന് ബുധൻ ചിങ്ങം രാശി വിട്ട് കന്നി രാശിയിൽ പ്രവേശിക്കും.  അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം വളരെ ശുഭകരവും ഫലദായകവുമായിരിക്കും. ഈ രാശിയിൽ ബുധൻ ഉന്നതനായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കും. തൊഴിലിലും ബിസിനസ്സിലും വരുന്ന തടസ്സങ്ങൾ ഈ സമയത്ത് നീങ്ങും. ഇതുമാത്രമല്ല ബുധന്റെ സംക്രമത്താൽ വരുമാനത്തിൽ വർധനയും ഭാഗ്യവും ഉണ്ടാകും. ഗണപതിയുടെ അനുഗ്രഹത്താൽ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും.  ജോലിയിൽ സ്ഥാനക്കയറ്റവും ഒപ്പം  ബിസിനസിൽ ഒരു പുതിയ തുടക്കവും ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.