Surya Mangal Yuti: 1 വർഷത്തിനുശേഷം ചൊവ്വ-സൂര്യ സംഗമം: ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!

Sun Transit Mars Transit 2023 in Virgo: സൂര്യൻ നിലവിൽ  കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.  ഇതിലൂടെ  കന്നി രാശിയിൽ സൂര്യൻ-ചൊവ്വ സംഗമം ഉണ്ടായിരിക്കുകയാണ്.  ഒരു വർഷത്തിനുശേഷമാണ് ചൊവ്വയുടെയും കൂടിച്ചേരൽ സംഭവിക്കുന്നത്. 

Surya Mangal Yuti in Virgo: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. അതിനാൽ സൂര്യന്റെ രാശിചക്രത്തിലെ മാറ്റം എല്ലാ രാശികാരിലും വലിയ സ്വാധീനം ചെലുത്തും. 2023 സെപ്റ്റംബർ 17 ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.

1 /5

ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. അതിനാൽ സൂര്യന്റെ രാശിചക്രത്തിലെ മാറ്റം എല്ലാ രാശികാരിലും വലിയ സ്വാധീനം ചെലുത്തും. 2023 സെപ്റ്റംബർ 17 ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ  രാശിയിൽ ചൊവ്വ ഇതിനകം തന്നെയുണ്ട്. ഇതിലൂടെ കന്നി രാശിയിൽ സൂര്യന്റെയും ചൊവ്വയുടെയും സംയോഗം രൂപപ്പെട്ടിരിക്കുകയാണ്.

2 /5

 ഈ രണ്ട് ഗ്രഹങ്ങളുടെയും  കൂടിച്ചേരൽ ദുരന്തത്തിന് കാരണമായേക്കും.  അതുപോലെ ജനജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. എങ്കിലും ജ്യോതിഷ പ്രകാരം സൂര്യന്റെയും ചൊവ്വയുടെയും സംയോഗം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇതിലൂടെ ഇവർക്ക് ധാരാളം സമ്പത്തിനൊപ്പം വൻ പുരോഗതിയും ലഭിക്കും.  

3 /5

മേടം (Aries): സൂര്യനും ചൊവ്വയും കൂടിച്ചേരുന്നത് മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഇവരുടെ വരുമാനം വർദ്ധിക്കും, ഏത് പദ്ധതിയിലും ഇവർ ഈ സമയം വിജയിക്കും. നിങ്ങളുടെ ജോലി പൂർത്തിയാകുന്നത് വലിയ ആശ്വാസം നൽകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ വരും. ധന സമ്പാദനത്തിന് പുതിയ വഴികൾ രൂപപ്പെടും. പരിക്കുകൽ ഉണ്ടാകാതെ സൂക്ഷിക്കുക.     

4 /5

കർക്കടകം (Cancer): ചൊവ്വയുടെയും സൂര്യന്റെയും സംയോഗം കർക്കടക രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവരുടെ ധൈര്യവും ആത്മവിശ്വാസവും വർധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. ബിസിനസ്സ് നന്നായി നടക്കും, ജോലിയിൽ പുരോഗതിയുണ്ടാകും, പുതിയ ജോലി ഓഫർ വന്നേക്കാം. സന്താനങ്ങൾക്കോ ഇളയ സഹോദരനോഈ സമയം എന്തെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുണ്ട് സൂക്ഷിക്കുക.

5 /5

വൃശ്ചികം (Scorpio): സൂര്യന്റെയും ചൊവ്വയുടെയും സംയോജനം വൃശ്ചിക രാശിക്കാർക്കും അനുകൂലമായിരിക്കും.  ഇത്തരക്കാർക്ക് പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ഇറക്കുമതി-കയറ്റുമതി ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും,  ഈ സമയം ഇവർക്ക് സർക്കാർ ജോലി ലഭിക്കാൻ സാധ്യത. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിച്ചേക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola