Maha Shivrathri 2022 : നിങ്ങളുടെ തടസങ്ങൾ നീങ്ങും; മഹാ ശിവരാത്രിയിൽ മഹാദേവനെ ആരാധിക്കാം
Maha Shivrathri 2022 : ശിവരാത്രി വൃതം അനുഷ്ഠിച്ചാൽ ജീവിതത്തിൽ ചെയ്ത എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാമെന്നാണ് വിശ്വാസം.
കുംഭമാസത്തിലെ കൃഷ്‌ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ വർഷം മാർച്ച് 1 നാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ശിവപ്രീതിക്കായുള്ള ഏറ്റവും മഹത്വമാർന്ന വൃതമായി ആണ് മഹാശിവരാത്രിയെ കണക്കാക്കുന്നത്. മഹാദേവനെ പ്രീതിപ്പെടുത്താൻ പ്രധാനമായും എട്ട് വൃതങ്ങളാണ് ഉള്ളത്. അതിൽ പ്രധാനപ്പെട്ട ഒന്ന് കൂടിയാണ് ശിവരാത്രി ഈ വൃതം അനുഷ്ഠിച്ചാൽ ജീവിതത്തിൽ ചെയ്ത എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാമെന്നാണ് വിശ്വാസം.
ശിവരാത്രി ദിവസം നടത്തേണ്ട അനുഷ്ടാങ്ങളും ഗുണങ്ങളും
ശിവലിംഗത്തിന്റെ പൂജ
പ്രപഞ്ചത്തിന്റെ പ്രതീകം എന്നാണ് സംസ്കൃതത്തിലെ ലിംഗം എന്ന വാക്കിന്റെ അർധം. ശിവലിഗത്തെ ശിവന്റെ പ്രതീകമായി ആണ് കണക്കാക്കുന്നത്. ശിവരാത്രിയിൽ ശിവലിംഗ പൂജ നടത്തിയാൽ ഇഷ്ട ഫലസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവ ശിവലിംഗ പൂജയിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. മുൻജന്മ പാപ വൃത്തിക്കും ശിവലിംഗത്തിന്റെ പൂജ സഹായിക്കും.
ALSO READ: Mahashivratri 2022: മഹാശിവരാത്രിയിൽ മഹാസംയോഗം, ഈ 4 രാശിക്കാർക്ക് വൻ ധനലാഭം!
ശിവരാത്രി അനുഷ്ഠാനങ്ങള്‍
ശിവരാതി ദിവസം മൺ, ചെമ്പ് പത്രങ്ങളിൽ പാലോ വെള്ളമോ നിറച്ച് ക്ഷേത്രങ്ങളിലെ ശിവലിംഗങ്ങളിലോ, വീട്ടിൽ നിർമ്മിച്ച ശിവലിംഗത്തിലോ അഭിഷേകം നടത്തുന്നത് ഉത്തമമാണ്. ശിവപുരാണം, മഹാമൃത്യുഞ്ജയ മന്ത്രം, ഓം നമ ശിവായ പഞ്ചാക്ഷരി മന്ത്രം എന്നിവ ചൊല്ലുന്നതും ഫലസിദ്ധി നൽകുമെന്നാണ് വിശ്വാസം.
ശിവരാത്രി നാളിൽ പ്രധാനമായും ഉറക്കം ഒഴിഞ്ഞുള്ള വൃതത്തിനാണ് പ്രാധാന്യം. ശിവരാത്രി ദിവസം സൂര്യാസ്തമയം മുതൽ ആരംഭിക്കുന്ന വൃതം പിറ്റേ ദിവസം സൂര്യാസ്തമയത്തിനാണ് അവസാനിക്കുന്നത് അത് വരെ ഉറങ്ങാൻ പാടില്ല. ജാതക ദോഷമുള്ളവർ ശിവരാത്രി വൃതം അനുഷ്‌ഠിക്കുന്നത് ദോഷം അകറ്റാൻ സഹായിക്കുമെന്നാണ് വിശ്വാസം.
വിവാഹതടസങ്ങൾ മാറും
വിവാഹം കഴിയാത്ത പെൺകുട്ടികൾ ശിവരാത്രി വൃതം എടുത്താൽ വിവാഹതടസങ്ങൾ മാറുമെന്നാണ് വിശ്വാസം. വിശ്വാസങ്ങൾ പ്രകാരം ഈ ദിവസം ഉപവാസം അനുഷ്ഠിച്ചാൽ ഉത്തമ ജീവിത പങ്കാളിയെ ലഭിക്കും. കൂടാതെ രാവിലെ ക്ഷേത്രത്തില്‍ പോയി ശിവലിംഗത്തിൽ വെള്ളം അര്‍പ്പിച്ച് പാര്‍വ്വതി ദേവിയെ ആരാധിച്ചാൽ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമെന്നും വിശ്വാസമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...