Manjeswaram Mafia: മലയാളത്തിലെ ആദ്യ സോംബി ചിത്രം 'മഞ്ചേശ്വരം മാഫിയ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ഹോളിവുഡിലും, കൊറിയൻ സിനിമകളിലുമെല്ലാം മികച്ച എന്റർടെയ്നറുകൾ സമ്മാനിച്ചതാണ് സോംബി ചിത്രങ്ങൾ

Written by - Zee Malayalam News Desk | Last Updated : Dec 24, 2024, 12:53 PM IST
  • "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഒന്ന് തന്നെയാണ്.
  • 'നരിവേട്ട' എന്ന ടോവിനോ തോമസ് - അനുരാജ് മനോഹർ സിനിമക്ക് ശേഷം ഇന്ത്യൻ സിനിമ കമ്പനി നിർമിക്കുന്ന ചിത്രം ആൽബി പോൾ ആണ് സംവിധാനം ചെയ്യുന്നത്.
  • ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് നിർമ്മാതാക്കൾ.
Manjeswaram Mafia: മലയാളത്തിലെ ആദ്യ സോംബി ചിത്രം 'മഞ്ചേശ്വരം മാഫിയ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

മലയാള സിനിമയിലെ ആദ്യ സോംബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഒന്ന് തന്നെയാണ്. 'നരിവേട്ട' എന്ന ടോവിനോ തോമസ് - അനുരാജ് മനോഹർ സിനിമക്ക് ശേഷം ഇന്ത്യൻ സിനിമ കമ്പനി നിർമിക്കുന്ന ചിത്രം ആൽബി പോൾ ആണ് സംവിധാനം ചെയ്യുന്നത്. ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് നിർമ്മാതാക്കൾ.

ഹോളിവുഡിലും, കൊറിയൻ സിനിമകളിലുമെല്ലാം മികച്ച എന്റർടെയ്നറുകൾ സമ്മാനിച്ച ഈ ഴോണർ മലയാള സിനിമയിലും എത്തുമ്പോൾ അത് ചരിത്രമാണ്. സ്ക്രീം, ലാഫ്, റിപീറ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അഭിലാഷ് എസ് നായരും അജിത് നായരുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകരെയും കാസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും. വാർത്താപ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News